Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 6

മീരയ്ക്ക് ഏതാണ്ടൊക്കെ സമാധാനം ആയി. അവൾ തലകുലുക്കി വണ്ടിയിൽ കയറി. അവൾ എന്നെ കെട്ടിപിടിച്ചു മുതുകിൽ ചാരി ഇരുന്നു.

ഞാൻ ബൈക്ക് പറപ്പിച്ചു വിട്ടു. ഞങ്ങളുടെ വീട്ടിൽ നിന്ന് കുറച്ച് ദൂരമേ ഉള്ളു ഈ വാടക വീട്ടിലേക്ക്. ഞാൻ പെട്ടെന്നു തന്നെ അവിടെ എത്തി. അവിടെ ജോയലും മനുവും കാത്ത് നില്കുന്നുണ്ടായിരുന്നു.

ജോയൽ : ” ഹൈ സിസ്. ”

മനുവും അവളെ കൈവീശി കാണിച്ചു.

ജോയൽ : ” വീട് എങ്ങനെ ഉണ്ട് ഇഷ്ടപ്പെട്ടാ. നുമ്മടെ സ്വന്തം പോലെ തന്നെയാ ”

മനു അപ്പോൾ ജോയലിന്റെ കാലിൽ ഒന്ന് ചവുട്ടി.
മനു : ” മൈരേ ഇപ്പൊ അതാണോ കാര്യം ”

ജോയൽ : ” എന്തോന്നെടെ വീട് ഇഷ്ടപ്പെട്ടോ എന്നല്ലേ ചോദിച്ചുള്ളൂ. ”

മനു : ” കോപ്പേ അവര് സ്ഥിരതാമസത്തിന് വന്നതല്ല.”

ജോയൽ : ” ശെടാ. മോള് പറ. ഈ വീട് ഇഷ്ടപ്പെട്ടിലെങ്കിൽ ഇപ്പൊ തന്നെ വേറെ വീട് കണ്ടുപിടിക്കാം ”

മീര : ” അയ്യോ അതൊന്നും വേണ്ട. ഇത് മതി ”

ജോയൽ : ” അതാണ്…… ഡാ ചോദ്യങ്ങൾ സെൻസിൽ എടുക്കാൻ പഠിക്കണം. കൊച്ചിനറിയാം അത് ”

ജോയൽ വാതിൽ തുറന്ന് അകത്തു കയറി. എന്നിട്ട് താക്കോലും പൂട്ടും എന്നെ ഏല്പിച്ചു.

ജോയൽ മുന്നേ നടന്നു.

ജോയൽ മീരയെ നോക്കിയിട്ട്. : ” കൊച്ചേ ഇത് അടുക്കള ഇത് ബെഡ്‌റൂം അത് ബാത്രൂം. പിന്നെ രണ്ടാൾക്കും ഒരു നേരത്തേക്കുള്ള ഫുഡ്‌ ഞാൻ വാങ്ങി വച്ചിട്ടുണ്ട് ”

മനു : ” എടാ അതൊക്കെ അവര് എടുത്തോളും നീ ഇങ് വാ ”

ജോയൽ : ” ഡേയ് എല്ലാം പറഞ്ഞ് കൊടുക്കണം എന്നാലേ ശെരി ആകു. ”

മനു : ” പൊന്നു വദൂരി അവരെ ഒന്ന് സ്വസ്ഥമായി വിട്. ”

ഞാൻ : ” താങ്ക്സ് ജോയൽ താങ്ക്സ് മനു ”

മനു : ” അതൊക്കെ കയ്യിൽ വച്ചേരെ. കല്യാണത്തിന് മുട്ടൻ ചിലവ് വേണം. ഏത്(മനു കുപ്പിയുടെ ആംഗ്യം കാണിച്ചു )

ഞാൻ വെറുതെ ഒന്ന് ചിരിച്ചു കൊടുത്തു.

മനു : ” എന്നാൽ ഞങ്ങൾ തെറിക്കുവാ. ബൈ. ഗുഡ്‌നൈട്ട് മോളെ ”

മീര : ” ഗുഡ്‌നൈറ്റ് ”

ജോയൽ : ” പിന്നെ നാളെ നേരത്തെ എഴുന്നേറ്റോണം. ചിലപ്പോ രാവിലെ തന്നെ പോലിസ് വരും ”

മീര : ” അയ്യോ പോലീസൊ ”

ജോയൽ : ” ഒന്നും പേടിക്കാനില്ല ഞാൻ ഡീൽ ചെയ്തോളാം. നമ്മൾ പോലീസുമായിട്ട് നല്ല പിടിപാടാ. അപ്പൊ ഗുഡ്‌നൈറ്റ് ”

അവന്മാര് ബൈക്ക് എടുത്ത് പോയപ്പോ മീര വീണ്ടും ദുഖിത ആയി. ഉള്ളിൽ ഉള്ള ദുഃഖം വേറെ ഒരാളുടെ മുന്നിൽ മറച്ചു പിടിച്ചു നിൽക്കാൻ എങ്ങനെ ആണോ ഈ പെണ്ണിന് ഇത്ര കഴിവ്.

ഞാൻ : ” ഇന്നിനി ഈ രാത്രി എന്തായാലും ഉറങ്ങാൻ പറ്റില്ല. ”

മീര : ” ശെരിയാ. എനിക്കും ഉറക്കം വരില്ല.”

ഞാൻ : “നമുക്ക് ഇരുന്ന് നേരം വെളുപ്പിക്കാം”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025