Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 6

മീര : ” എട്ടായി……. നാളെ അച്ഛൻ അറിയുമ്പോ എന്നെ വെറുക്കുവോ ”

ഞാൻ : ” നിന്നെയോ….. അച്ഛനോ…..ഒരിക്കലും ഇല്ല ”

മീര : ” അമ്മയൊ ”

ഞാൻ : ” ഇല്ല പെണ്ണെ. വെറുക്കുവാണെങ്കിൽ എന്നെയെ വെറുക്കൂ ”

മീര : ” അപ്പൊ ഞാൻ കാരണം ഏട്ടന്റെ അമ്മയും അച്ഛനും ഏട്ടനെ വെറുക്കും അല്ലെ ”

ഞാൻ അവളെ പിടിച്ച് എന്റെ നെഞ്ചോടു ചേർത്തു.

ഞാൻ : ” എന്റെ മീരേ നീ എന്തിനാ എപ്പോളും ഇങ്ങനെ കുറ്റങ്ങൾ സ്വയം ഏൽക്കുന്നത്. നീ കാരണം ആണോ. നമ്മൾ രണ്ടും ഇല്ലെ ”

മീര വീണ്ടും കരച്ചിൽ തുടങ്ങി.

മീര : ” ഞാൻ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും വരില്ലായിരുന്നു. ”

ഞാൻ : ” അങ്ങനെ പറയല്ലേ മോളെ. നീ ഇല്ലെങ്കിൽ പിന്നെ എനിക്കാരാ ഉള്ളെ. ജീവിതകാലം മുഴുവൻ എന്റെ ഒപ്പം വേണ്ടവളാ നീ. ”

മീര : ” പക്ഷെ നാളെ അമ്മയും അച്ഛനും വിചാരിക്കില്ലേ എന്നെ വളർത്തേണ്ടായിരുന്നു എന്ന്. ”

ഞാൻ : ” ദേ പിന്നേം…….. നീ നോക്കിക്കോ. നിന്നെ വളർത്തിയതാണ് അവര് ചെയ്ത ഏറ്റവും വലിയ പുണ്യം എന്ന് അവര് ഒരു കാലത്ത് പറയും. ഞാനാണെ സത്യം ”

അങ്ങനെ കരച്ചിലും പിഴിച്ചിലും ആയി രാത്രി ഏറെ വൈകി ഹാളിലെ സോഫയിൽ കിടന്ന് ഞാനും അവളും ഉറങ്ങി പോയി.

ഉള്ളിൽ പേടി ഉള്ളത് കൊണ്ടാണോ രാവിലെ ഒരു ആറ് മണി ആയപ്പോ ഞങ്ങൾ എഴുന്നേറ്റു.

മീര പല്ലൊക്കെ തേച്ചു കുളിച്ചു വന്നു. എന്നോട് പോയി കുളിക്കാൻ പറഞ്ഞു. ഞാൻ കുളിച്ചു വന്നപ്പോളേക്കും അവൾ ചായ ഇട്ടിരുന്നു. എനിക്ക് ഒരു ഗ്ലാസ്സ് അവൾ നീട്ടി.

മീര : ” ഏട്ടാ….. അതെ ഒരബദ്ധം പറ്റി ”

ഞാൻ : ” എന്താ…….. ”

മീര : ” ഇന്നലെ അവര് വാങ്ങിച്ചു വച്ച ഫുഡ്‌ വളിച്ചു പോയി. ”

ഞാൻ : ” അത്രേ ഒള്ളോ. അത് നമുക്ക് വേറെ വാങ്ങാം. ”

വീട്ടിൽ എന്താണ് നടക്കുന്നത് എന്ന് അന്വേഷിക്കണം എന്നുണ്ട് പക്ഷെ അങ്ങോട്ട്‌ പോകാൻ ഒരു ധൈര്യമില്ല.
എന്തായാലും ഇങ്ങോട്ട് വന്ന് പിടിക്കുമ്പോ പിടിക്കട്ടെ.

ഹോട്ടൽ തുറക്കുന്ന സമയം ആയപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു. എന്തായാലും പട്ടിണി കിടക്കാൻ പറ്റില്ലല്ലോ.

ഞാൻ : ” എടി ഞാൻ പുറത്തു പോകുവാ. ഫുഡ്‌ വാങ്ങി വരാം. നീ വാതിൽ ഒക്കെ അടച്ച് ഇരുന്നോണം. ”

ഹെൽമെറ്റ് വച്ചു മുഖം മൂടി ശരം വിട്ടത് പോലെ ഞാൻ പാഞ്ഞു ചെന്ന് അടുത്തുള്ള ചായക്കടയിൽ നിന്നും ദോശ വാങ്ങി തിരികെ വന്നു.

ഞാൻ നോക്കുമ്പോൾ ജോയലിന്റെയും മനുവിന്റെയും ബൈക്ക് വീട്ടുമുറ്റത്ത് ഉണ്ട്. അവന്മാരുടെ ചെരുപ്പും മുറ്റത്ത് ഉണ്ട്. പോലിസ് വന്നൊന്ന് അന്വേഷിക്കാൻ വന്നതായിരിക്കും. പക്ഷെ പെട്ടെന്ന് അകത്തു നിന്നും മീരയുടെ അലർച്ച……..

ഞാൻ പാഞ്ഞ് അകത്തേക്ക് ഓടി

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025