Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇണക്കുരുവികൾ 16

അവളെ വണ്ടിയിൽ കയറ്റി താൻ പോയ പോക്ക്. ഹോസ്പിറ്റൽ എത്തുക എന്ന ഒരു ലക്ഷ്യം മാത്രം, തൻ്റെ ജീവിതത്തിൽ താൻ ഒരിക്കലും ഓടിക്കാത്ത രീതിയിൽ ആ വണ്ടി പറന്നു. അത് ഇന്നും തനിക്ക് വിശ്വസിക്കാനാവില്ല. ഒരു മണിക്കൂർ സമയം എടുക്കുന്നിടത്ത് വെറും 20 മിനിറ്റു മാത്രം. ആ പരിമിത സമയം കൊണ്ട് അത്രയും ദൂരം മറികടന്നതെങ്ങനെ എന്ന് ഇന്നും ചുരുളഴിയാത്ത രഹസ്യം. ഹോസ്പിറ്റലിൽ രണ്ടു പേരേയും കാട്ടി. എനിക്കു പറിയത്തക്ക പരിക്കില്ല. മാളുവിന് നെറ്റിയിലെ പൊട്ടും കൈയിലെയും കാലിലേയും തൊലിയൊക്കെ പോയിരുന്നു. എൻ്റെ ഡ്രസ്സിംഗ് ഒക്കെ കഴിഞ്ഞു. മാളുവിനോടൊപ്പം അവളുടേത് കഴിയാൻ കാത്തു നിക്കുമ്പോ എൻ്റെ ഫോൺ റിംഗ് ചെയ്തത്.
ഏട്ടാ എവിടാ
ഞാൻ ബാലുശ്ശേരിയുണ്ട് എന്തേ
എന്നാ വേഗം വീട്ടിൽ വാ
ഇപ്പോ വരാനൊക്കൂല
അതെന്താ
ഫ്രണ്ട്സിൻ്റെ കൂടാ ലേറ്റ് ആവും
ഇeപ്പാ വന്നേ പറ്റു എന്നെ അറിയാലോ
ആ നോക്കാടി.
അതും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കിയതും മാളു എന്നോടു പറഞ്ഞു.
നിത്യയാണല്ലേ
ആടി മോളേ
എന്താ കാര്യം
ഇപ്പോ വീട്ടിലേക്ക് വരാൻ
എന്നാ ഏട്ടൻ പൊയ്ക്കോ
ഒന്നു പോയേടി നിന്നെ ഇങ്ങനെ വിട്ടിട്ടോ
ദേ മനുഷ്യാ എനിക്കൊന്നുമില്ല
മിണ്ടാതെ അവിടിരുന്നോണം
ഞാൻ പറഞ്ഞാ കേക്കൂലെ
ഈ കാര്യം മാത്രം നടക്കില്ല
എന്നോട് ഇഷ്ടമുണ്ടേൽ മതി.
നിനക്കെന്താടി ഭ്രാന്തുണ്ടോ
എന്തേ അങ്ങനെ ചോദിച്ചെ
ഈ അവസ്ഥയിലും നി എന്തിനാ നിത്യയ്ക്കു വേണ്ടി സപ്പോർട്ട് ചെയ്യുന്നേ
അതൊ എന്നെക്കാൾ മുന്നേ ഈ കണ്ണനെ നല്ല പോലെ സ്നേഹിച്ചത് അവളല്ലെ
അയ്യടാ നി ഒലിപ്പീര് നിർത്ത്
അതൊന്നുമല്ല, അവക്ക് സംശയത്തിനിട കൊടുക്കണ്ട
നീയെന്തിനാടി അവളെ പേടിക്കുന്നത്
അത് ഏട്ടന് പറഞ്ഞാ മനസിലാവില്ല
വാവേ ഞാൻ പറയണത് കേക്ക്
ഏട്ടൻ ഒന്നും പറയണ്ട ഏട്ടൻ പോവും
എടി എനിക്കൊരു സമാധാനവും ഉണ്ടാവില്ല മോളേ അതാ
പോവും ഞാൻ പറഞ്ഞു കഴിഞ്ഞു.
ഒടുക്കം ആ വാശിയിൽ അവൾ തന്നെ ജയിച്ചു. മനസിൽ നിത്യയോടാദ്യമായി കൊല്ലാനുള്ള ദേഷ്യം തോന്നി. അതു കൊണ്ട് തന്നെ വണ്ടി 35 കി മി മുകളിൽ പോയില്ല. ഇപ്പോ തന്നെ പോകാം എന്നല്ലെ മാളുവിന് കൊടുത്ത വാക്ക് അത് പാലിച്ചു പക്ഷെ എൻ്റെ ദേഷ്യം തീർക്കാൻ എന്നാലാവും വിധം ഞാൻ നേരം വൈകുകയായിരുന്നു.

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025