Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇണക്കുരുവികൾ 16

ഇരുളിൽ തെളിയുന്ന കണ്ണുകൾ, ഉടമയില്ലാ കണ്ണുകൾ തനിയെ ചലിച്ചു നിങ്ങുമ്പോ മറ്റൊരിടത്ത് നുറുങ്ങു വെട്ടവുമായി മാന്നാമിനുങ്ങുകൾ . രാത്രിയുടെ ഭിതിയുടെ വ്യക്തമല്ലാത്ത ശബ്ദങ്ങൾ, നായകളുടെ കുരക്കൽ, കുറുക്കൻ്റെ ഓരിയിടൽ എല്ലാം കേൾക്കുന്നുണ്ടെങ്കിലും ഭയത്തിൻ്റെ കരിനിഴൽ എന്നെ സ്പർഷിക്കാൻ മടിച്ചിരുന്നു.
രാത്രിയുടെ യാമങ്ങൾക്കു വിടയേകി സൂര്യൻ വരവായി എന്ന് പൂവൻ കോഴി എന്നോടു പറഞ്ഞു.കറുപ്പിൽ പതിയെ ചുവപ്പിൽ ചാരുത വന്നു ചേർന്നു. പതിയെ പതിയെ ആ വർണ്ണത്തിൻ്റെ ആങ്ങി ആധിപത്യം കൂടി വന്നു. ഏഴു വർണ്ണങ്ങളാൽ ചാലിച്ച ചിത്രമായി ആദ്യമായി ഉദയ സൂര്യനെ കണ്ടു. മാളു അവൾ ഇണങ്ങിയാലും പിണങ്ങിയാലും അവൾ എന്നും എന്നെ പുതുമയുടെ ലോകത്തെത്തിച്ചു.
സൂര്യകിരണങ്ങൾ ഭൂമിയെ പ്രകാശ പൂരിതമാക്കി, പുലരക്കാല നടപ്പുക്കാർ വഴി കയ്യേറി തുടങ്ങി, ആരെയും ശ്രദ്ധിക്കാതെ ഞാനാ ഇരുപ്പും . ഒടുക്കം എനിക്കാ ദർശന ഭാഗ്യം സ്വായക്തമായ നിമിഷം എന്നിലുണർന്ന സന്തോഷത്തെ അവൾ തന്നെ കഴുത്തു ഞെരിച്ചു കൊന്നു. എന്നെ അവളും കണ്ടിരുന്നു ആ മാത്രയിൽ എന്നെ അവഗണിച്ച് ദേഷ്യത്തോടെ അവൾ അകത്തേക്ക് കയറി പോയി. ദുഖഭാരം പേറി ഞാൻ വീട്ടിലേക്കും.
രാവിലെ നിത്യയെയും കൂട്ടി കോളേജിലേക്ക് പോകുമ്പോൾ ഉറക്കക്ഷീണം എനിക്ക് വല്ലാതെ ഉണ്ടായിരുന്നു. ഒരു വിതം കോളേജെത്തി. എന്നു പറയുന്നതാണ് ശരി. ബൈക്ക് പാർക്ക് ചെയ്ത് ഞാൻ ക്ലാസിലേക്ക് പോകുമ്പോ ഒരാൾ കൂട്ടവും ഒച്ചയും ബഹളവും കാണുന്നത്. ഞാൻ ഈ കോളേജിലെ ഹീറേ ആയിട്ട് മൂന്നാമത്തെ കൊല്ലം ആരാ ഇവിടെ തല പൊക്കുന്നത് എന്നറിയണമല്ലോ എന്നു കരുതി ഞാൻ അവിടേക്ക് ചെന്നു. എന്നെ കണ്ടതും പിള്ളേര് വഴി മാറി തന്നു എനിക്ക് മുന്നോട്ടു പോകുവാനായി.
മുന്നിലെത്തിയതും ദേ തെറിച്ചു വരുന്നു നമ്മുടെ ഹരി . നന്നായിട്ട് കിട്ടിയിട്ടുണ്ട് അടിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി അത് ഒരു പെണ്ണാണ് . അഞ്ചാറു ചെക്കൻമാരെ നല്ല വെടുപ്പായി അവൾ കൈകാര്യം ചെയ്യുന്നുണ്ട്. മുഖം കാണുവാൻ സാധിച്ചില്ല
അളിയ ടാ നോക്കെടാ പന്നി
എന്താടാ
ആ പൊലയാടി മോൾ ചെയ്തത് കണ്ടോ
എന്താടാ സിൻ
അവളോട് സംസാരിക്കാൽ ശ്രമിച്ചതിനാടാ ഈ പണി
എന്നാ പിന്നെ ഒന്നു കണ്ടേക്കാ
എറങ്ങട മുത്തേ
അവൻ്റെ പ്രോത്സാഹനം കൂടി ആയപ്പോ , നൈസായിട്ട് നമ്മളൊന്നു പൊന്തി
ടാ പെണ്ണല്ലേ തല്ലണോ
ടാ അത് പെണ്ണല്ല യക്ഷിയാ
എന്നാലും നോക്കാ തല്ലാതെ സോൾവ് ആവോ എന്ന്
അതും പറഞ്ഞു ഞാൻ ആ പെണ്ണിനരികിലെത്തി , അവളുടെ ഷോൾഡറിൽ കൈ വെച്ചതും എൻ്റെ മുഖത്ത് നല്ല ഒരു പഞ്ച് കിട്ടി. അവൾ ചെയ്ത ആദ്യത്തെ തെറ്റ് , എന്നിലെ മൃഗത്തെ അവൾ ഉണർത്തി കഴിഞ്ഞു. മുഖത്തടിച്ചാ പിന്നെ ഞാനൊന്നും നോക്കില്ല. വേണ്ടപ്പെട്ടവർ അടിച്ചാ അനടക്കുന്നത് എങ്ങനെ എന്ന് എനിക്കേ അറിയു അപ്പളാ ഒരു പെണ്ണ് അതും പരിചയമില്ലാത്തവൾ മുഖത്തടിച്ചത്
ഞാൻ മുഖത്തിനു നേരെ മൂക്ക് ലക്ഷ്യമാക്കി പഞ്ച് ചെയ്തതും അവളത് ബ്ലോക്ക് ചെയ്തു. പിന്നെ വന്ന എൻ്റെ മുന്ന് പഞ്ചിൽ ഒന്ന് ഒഴിഞ്ഞു മാറി , രണ്ടെണ്ണം ബ്ലോക്ക് ചെയ്തു. അവളുടെ ഫോർമേഷൻ കണ്ടപ്പോയേ കത്തി ആൾ കരാട്ട പടിച്ചിട്ടുണ്ട് ഞാൻ കേറി ടൈഗർ ഫോമിൽ അറ്റാക്ക് ചെയ്തു. അവളും അതു തന്നെ ഏറ്റു പിടിച്ച് ഒഴിഞ്ഞും തിരിച്ചും അറ്റാക്ക് ചെയ്തു.
സത്യം പറയണല്ലോ നല്ല മെയ്യ് വഴക്കമുണ്ട് പെണ്ണിന് എന്നോട് കട്ടക്ക് നിക്കുന്നുണ്ട്. കോളേജിലെ പിള്ളാർക്ക് കാഴ്ചയ്ക്ക് വിരുന്നേകി ഞങ്ങൾ നന്നായി ഫൈറ്റ് ചെയ്തു. അവൾ കൂടുതൽ ഐപോൺ കിക്കുകളാണ് ട്രൈ ചെയ്തത് കക്ഷി റിംഗ് ഇറക്കുന്നതാണ് കൂടുതൽ പോയറ്റിനു വേണ്ടി കളിക്കുന്ന ഒരു ഫൈറ്ററെ പോലെ അവൾ പൊരുതി. അപ്പർ റേജും മിഡ് റേജും ഇടക്കിടെ വരുന്നുണ്ട്. ഒന്നൊറപ്പായി ഇതിനെ വീഴ്ത്താൻ ഞാൻ കുറച്ച് വെള്ളം കുടിക്കും.

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025