Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇണക്കുരുവികൾ 16

മാളു അവൾ ഒരിക്കലും മനസിലാക്കാൻ കഴിയാത്ത ഒരു പ്രഹേളികയാണ്. അറിയും തോറും ആഴം കൂടുന്ന ഒരു കലവറയാണവൾ. സ്വാർത്ഥതയില്ലാതെ മറ്റുള്ളവർക്കായി സ്വന്തം സന്തോഷതൾ ഹോമിച്ച് അവൾ സ്വയം ഉയരുമ്പോൾ, ആ ഒരു സ്വഭാവം മാത്രം ഞാൻ അവളിൽ ഒരു കരടായി കണ്ടു. നാളെ മറ്റൊരാൾക്കായി തന്നെയും അവൾ വിട്ടു കൊടുക്കുമോ എന്നു പോലും ഞാൻ ഭയന്നിരുന്നു.
അങ്ങനെയുള്ള അവളാണ് തന്നോട് ഇന്നു വിളിക്കരുത് എന്നു പറഞ്ഞത്. അതിനു കാരണമോ തൻ്റെ ക്ഷമിക്കാൻ കഴിയുന്ന ഒരു തെറ്റ്. ഒരിക്കലും മനസുകൊണ്ട് താൻ അനുവിനെ ചുംബിച്ചിട്ടില്ല അവളാണെന്നു കരുതി ഉറക്കത്തിൽ പറ്റിയ ഒരു തെറ്റു മാത്രം. അനു രാവിലെ പ്രശ്നമൊന്നും ഉണ്ടാക്കാതെ പോയപ്പോ അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരു ചതി. അവൾ ചിരിച്ചു കൊണ്ട് തൻ്റെ കഴുത്തറുത്തു.
എൻ്റെ മുഖം കണ്ടതും ഹരി കാര്യം തിരക്കി. ഒരു പൊട്ടിക്കരച്ചിലാണ് പിന്നെ അവിടെ അരങ്ങേറിയത്. ഒടുക്കം ഒന്നു ശാന്തമായപ്പോ എല്ലാം അവരോടു പങ്കുവെച്ചു. മനസിലെ ഭാരം തെല്ലു കുറഞ്ഞു എന്നാലും അതിൻ്റെ ആ വിങ്ങൽ തൻ്റെ ഹൃദയതാളത്തിൽ ലയിച്ചിരുന്നു. ഏവരും മൂകരായ നിമിഷം വാക്കുകൾക്ക് പ്രസക്തി നഷ്ടമായി. മുഖാമുഖം നോക്കുവാൻ ഏവർക്കും മടി, അല്ലെ മറ്റെന്തോ കാരണം വിലങ്ങു തടിയായി നിന്നു. ഈ സമയം അപ്രതീക്ഷിതമായി ആ ശബ്ദം ഉയർന്നത്.
എന്താ മക്കളെ ഇവിടൊരു ഗൂഢാലോചന
അതു പറഞ്ഞു തീരുന്നതിനുമുന്നെ ഞാൻ ചെന്നു ചെകിടു പൊളിയും പോലെ ഒന്നു കൊടുത്തു. അപ്രതീക്ഷിത അടിയിൽ നില തെറ്റി നിലത്തു വീണ അനുവിനെ വീണ്ടും തല്ലാൻ കയ്യാങ്ങിയതും ഹരി എന്നെ പിടിച്ചു മാറ്റി.
അജു : നിനക്ക് സമാധാനമായില്ലെടി
കരഞ്ഞു കലങ്ങിയ മിഴികൾ ഉയർത്തി അവൾ ചോദിച്ചു
എന്താ എട്ടാ എന്താ പ്രശ്നം
ഞാൻ : നിനക്കൊന്നും അറിയില്ലടി നായിൻ്റ് മോളെ
അനു : എന്തിനാ എട്ടാ ചൂടാവുന്നെ
അതിനിടയിൽ ഹരി കയറി.
രണ്ടു പേരും അല്ല ആരും എനി മിണ്ടരുത് ഞാൻ സംസാരിക്കും
എല്ലാവരും അതിന് സമ്മതം മൂളിയെങ്കിലും അനു ആ പൈശാചിക ശക്തിയെ ഉന്മൂലനം ചെയ്യാൻ എൻ്റെ മനസ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. ഹരി അവൻ്റെ വാക്കുകളുടെ മാന്ത്രിക വലയത്തിൽ എന്നിലെ മൃഗത്തെ അവൻ തളച്ചിട്ടു.
ഹരി : നി മാളുവിനോട് എന്തെങ്കിലും പറഞ്ഞിരുന്നോ
അനു : ആ പറഞ്ഞിരുന്നു
ഹരി : എന്താ പറഞ്ഞത്
അനു : അതു ഇവിടെ പറയാനോക്കില്ല
ഹരി : എന്നാ ഞാൻ പറയാം, ഇവൻ ഇന്ന് രാവിലെ നിനക്കു തന്ന ഉമ്മ ആ കാര്യമല്ലേ നീ അവളോട് പറഞ്ഞത്
അനു : എന്താ എട്ടാ ഇത് , ഇതൊക്കെ ഇവരോട് അയ്യേ….
അവൾ പോലും അറിയാതെ സ്ത്രീ സഹജമായ നാണം അവളിൽ ഉടലെടുത്തിരുന്നു. ഒരു പുരുഷൻ തന്നെ ചുംബിച്ചത് നാലാളറിഞ്ഞ മാനക്കേട്, എന്നാൽ അവളുടെ മുഖത്ത് മിന്നി മറഞ്ഞ നാണത്തിൻ്റെ മാറ്റൊലികൾ തന്നിൽ പകയുടെ തീ ആളിക്കത്തിക്കുന്നതായി അവനു തോന്നി.
ഞാൻ : ഒരോന്നുണ്ടാക്കി വെച്ചിട്ട് ഈ നായിൻ്റെ മോളുടെ കോപ്രായം കണ്ടോ
ഹരി : ടാ നിന്നോട് ഞാനെന്താ പറഞ്ഞേ
ഹരിയുടെ വാക്കുകൾ ഉയർന്നപ്പോ ഞാൻ സ്വമേധയാ മൗനം പാലിച്ചു
ഹരി: നി എന്തിനാ അതവളോട് പറഞ്ഞത്
അനു : അതൊക്കെ ഒരു തമാശയല്ലേ

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025