ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന സമയം. പുതുതായി വന്ന ജൂനിയേഴ്‌സിനെ റാഗ് ചെയ്ത രണ്ട് പയ്യന്മാരെ അടിച്ചു കൂട്ടി കളഞ്ഞതിനുള്ള സസ്പെൻഷൻ ലെറ്റർ വാങ്ങാൻ പ്രിൻസിയുടെ റൂമിന് മുന്നിൽ നിക്കുന്ന ദിവസമാണ് ആദ്യമായി ഞാൻ അനുവിനെ കാണുന്നത്. പ്രിൻസിയുടെ റൂം ഡോർ തുറന്ന് വന്ന അവളെ ഞാൻ അടിമുടി ഒന്ന് നോക്കി. തീർത്തും ഒരു വിഷാദ ഭാവം. അത്ര വെളുത്തിട്ടല്ല. എന്നാൽ കറുത്തിട്ടുമല്ല. മുടി കെട്ടാതെ പിന്നിലേക്കിട്ടിട്ടുണ്ട്. മറ്റൊന്നും എനിക്ക് ശ്രദ്ധിക്കാൻ ആയില്ല. ഒരു മിന്നൽ വേഗം എന്നപോലെ എന്റെയും അവളുടെയും നയനങ്ങൾ കൂട്ടിമുട്ടി. എന്നാൽ ഉടൻ തന്നെ തന്റെ കണ്ണുകളെ പിൻവലിച്ചു അവൾ നടന്നു പോയി. ഡിഗ്രി അല്ല, പുതിയ പിജി അഡ്മിഷൻ ആയിരിക്കും. സാധാരണ ലേറ്റ് ആയി അഡ്മിഷൻ എടുക്കുന്നവരാണ് പ്രിൻസിയുടെ റൂമിൽ വരാറ്. എന്റെ നോട്ടം കണ്ട് കൂട്ടുകാരൻ, കൂടെ സസ്പെൻഷൻ വാങ്ങാനുള്ള സോജു..
സോജു : മൈരേ….
ഞാൻ : എന്തൊരു മൊഞ്ചാടാ….
സോജു : മൈരേ നമ്മൾ പ്രിൻസിയെ കാണാൻ പോവാണ്. അതും സസ്പെൻഷൻ വാങ്ങാൻ….
ഒന്ന് ചിരിച്ചു കൊണ്ട് പ്രിൻസിയുടെ റൂമിൽ കയറി.സസ്പെൻഷൻ ലെറ്റർ വാങ്ങി നോക്കിയ എന്റെ കണ്ണൊന്നു തള്ളി.
2 മാസം!!!.
കുറ്റം പറയാൻ പറ്റൂല. അടി കിട്ടിയ രണ്ടെണ്ണത്തിന്റെ പല സ്ഥലങ്ങളിലും പ്ലാസ്റ്ററുകൾ ഇടേണ്ടി വന്നിട്ടുണ്ട്…
“സസ്പെൻഷൻ കൊണ്ട് പൊരേൽക് പോയാൽ വാപ്പ ചിലപ്പോൾ കാല് തല്ലി ഒടിച്ചേക്കാം ”
ഒരു റിസ്കിനു നിന്നില്ല. നേരെ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ പോയി. ഞങ്ങൾ 8 പേര് ഒരു വീടെടുത്താണ് താമസിക്കുന്നത്. ഹോസ്റ്റലിനെക്കാൾ ഇതാണ് സുഖം. പോകുന്ന വഴിക്ക് മൂന്ന് കുപ്പിയും വാങ്ങി അടി തുടങ്ങി രണ്ട് മാസം കോളേജിന്റെ പരിസരത്ത് പോലും കണ്ടു പോകരുത് എന്നാണ് പ്രിൻസിയുടെ ഓർഡർ. രണ്ട് ദിവസം എങ്ങനെ കഴിച്ചു കൂട്ടി എന്നറിയില്ല. വെള്ളിയാഴ്ച റൂമിൽ വെച്ചു ഫ്രണ്ടിന്റെ ബര്ത്ഡേ പാർട്ടി ഉണ്ട്… സസ്പെന്ഷനിൽ ആയതു കൊണ്ട് പകൽ തന്നെ ഞങ്ങൾ കാര്യങ്ങളൊക്ക സെറ്റ് ചെയ്തു. രാത്രി ഒരു 10 ആകുമ്പോഴേക്കും കേക്ക് ഷോപ്പിൽ പോയി കേക്ക് വാങ്ങണം.
രാത്രി പാർട്ടി….
9 മണി ആയിക്കാണും പാർട്ടി തുടങ്ങിയിട്ട്.ക്ലാസ്സിൽ ഉള്ള ഹോസ്റ്റലിൽ താസിക്കുന്ന ഫ്രെണ്ട്സ് എല്ലാം എത്തി. എല്ലാവരും ഓരോ റൗണ്ട് പൂർത്തിയാക്കി. ഞാനും സോജോയും കൂടെ കേക്ക് വാങ്ങാൻ കടയിലേക്ക് പോയി. കേക്ക് വാങ്ങിയിട്ട് വേണം ഞങ്ങൾക്ക് അടി തുടങ്ങാൻ. കടകളൊക്കെ അടച്ചു തുടങ്ങിയിരിക്കുന്നു. ബേക്കറി ഷോപ്പിൽ കയറി കേക്ക് മേടിച്ചു പുറത്തിറങ്ങിയതും പുറത്തേ ബസ് സ്റ്റോപ്പിൽ അവൾ….
“അനു”
കയ്യിലൊരു ബാഗ് ഒക്കെ ഉണ്ട്. എനിക്കെന്തോ വളരെ അത്ഭുതം തോന്നി. ഈ പരിസരത്തു പെൺകുട്ടികൾ ഒന്നും വരാത്തതാണ്. അതും ഈ രാത്രി സമയത്തു. സകല കൂതറ ഏർപ്പാടും നടക്കുന്ന ഇവിടെ അവൾ ഒറ്റയ്ക്ക് നില്കുന്നതിലെ ഒരു അപാകത എന്നെ സംശയലുവാക്കി. സോജോ കാർ സ്റ്റാർട്ട് ചെയ്തു. ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു അവൾ നിൽക്കുന്ന സ്ഥലത്തേക്ക് നടന്നു.
അവളുടെ മുഖത്ത് ചെറിയ പേടി കലർന്ന ദയനീയ ഭാവം നിഴലിച്ചു നിൽക്കുന്നു. ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന പോലെ തോന്നി. ഞാൻ അടുത്ത് എത്തി
ഞാൻ : ഹേയ്, നീ……
അവൾ എന്നെ ഒന്ന് നോക്കി. ഭയം അവളെ കൂടുതലായി പിടിച്ചടക്കുന്നതായി തോന്നി. ബാഗിന്റെ വള്ളിയിൽ പിടിച്ചിരിക്കുന്ന വലതു കയ്യിന്റെ വിരലുകൾ വിറക്കുന്നുണ്ട്. കൃഷ്ണമണികൾ നൊടികൾ കൊണ്ട് പലയിടങ്ങളിലേക്ക് പായുന്നു. ഭയം നിറഞ്ഞ ശ്വാസ ഗതിക്കു ഒട്ടും ആശ്വാസമില്ലാത്ത നിശ്വാസവും. പാതങ്ങൾ കൊണ്ട് ശുഭസൂചനയല്ലാത്ത ചലനങ്ങളും നടത്തികൊണ്ടിരുന്നു.
