Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ അനുഭവം 2

വന്നു. അത് അവൾ ആണ് എന്ന് എനിക്ക് അറിയാമായിരുന്നു. അവൾ അന്ന് വന്നപ്പോൾ എടുത്ത സെൽഫി ആണ് ഡിപി ആക്കിയിരിക്കുന്നത്. ഞാൻ റിപ്ലൈ ഒന്നും കൊടുക്കാൻ നിന്നില്ല. ഇത്തിരി വെയ്റ്റ് ഇട്ടേക്കാം എന്ന് കരുതി. ഭക്ഷണ സമയം ആയപ്പോൾ ഞാൻ കഴിക്കാൻ പോയി. അവളെ മനപ്പൂർവ്വം ഒഴിവാക്കുന്നത് പോലെ പെരുമാറി. പക്ഷെ ചേട്ടനും ചേച്ചിക്കും മനസ്സിലാവാതിരിക്കാനും ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഭക്ഷണം കഴിഞ്ഞു ഞാൻ മുറിയില്ലേക്ക് നടക്കുമ്പോൾ എനിക്ക് ഒരു കുട്ടബോധം തോന്നി. ആ പാവത്തിനെ വിഷമിപ്പിച്ചത് കുറച്ച കൂടിപ്പോയി എന്ന് തോന്നി. റൂമിൽ എത്തി വാട്സാപ്പ് തുറന്നു. അവൾ ഓൺലൈൻ ഇല്ല. കുറച്ച നേരം കാത്തുനിന്നു അവൾ ഓൺലൈൻ വരും വരെ.താഴെ പാത്രം കഴുകുന്നതും ചേച്ചിയും ചേട്ടനും സംസാരിക്കുന്നതും ഒക്കെ ചെറുതായി കേൾക്കാം. എന്നും കേൾക്കുന്നതാണ് എങ്കിലും അവളുടെ ശബ്ദം ഉണ്ടോ എന്ന അറിയാൻ ഞാൻ ശ്രദ്ധിച്ചു. അവൾ അടുക്കളയിൽ പാത്രം ഒക്കെ കഴുകുവാണ് എന്ന് മനസ്സിലായി. എല്ലാം കഴിഞ്ഞു ലൈറ്റ് ഒക്കെ ഓഫ് ആക്കുന്നത് കേട്ടപ്പോൾ ഞാൻ വാട്സാപ്പിൽ കേറി. അവൾ ഓൺലൈൻ ഉണ്ട്. ” വിഷമം ആയോ. ഞാൻ ഒരു തമാശക്ക്. സോറി” എന്ന് മെസ്സേജ് ഇട്ടു. അപ്പോൾ അവൾ “മ്മ”. എന്ന് മാത്രം. “സോറി പറഞ്ഞില്ലെ. ഇനിയും ദേഷ്യം മാറിയില്ലേ” എന്ന് ചോദിച്ചു. “എന്താ അടുപ്പം ഉള്ളവർ സോറി പറയുമോ” എന്ന് അവൾ. “ഇല്ല എന്നോട് ദേഷ്യം മാറിയില്ല എന്ന് കരുതി പറഞ്ഞതാണ്” എന്ന് ഞാനും പറഞ്ഞു.”എനിക്ക് ശരിക്കും വിഷമം ആയി. അതിലും വിഷമം ഭക്ഷണം കഴിക്കാൻ വന്നപ്പോൾ എന്നെ അവോയിഡ് ചെയ്‌തപ്പോൾ ആണ്.അതിനും മാത്രം എന്താണ് ഞാൻ ചെയ്തത്. ജസ്റ്റ് ഒന്ന് താങ്ക്സ് പറഞ്ഞതോ” എന്ന അവളുടെ ചോദ്യം എന്നെ ശരിക്കും ഒന്ന് പിടിച്ചു കുലുക്കി. പാവം പെണ്ണ് തമാശക്ക് ചെയ്തതാണേലും അവള്ക് അത് വല്ലാതെ കൊണ്ടു എന്ന് എനിക്ക് മനസ്സിലായി. “ഇനി അതിനെക്കുറിച്ചു ഒന്നും സംസാരിക്കേണ്ട അത് വിട്ടുകളയാം” എന്ന് ഞാൻ പറഞ്ഞു. “നാളെ സാറ്റർഡേയ് അല്ലെ, ലീവ് അല്ലെ എന്താ പരിപാടി” എന്ന് അവൾ ചോദിച്ചു. “നാളെ ഒന്ന് അമ്പലത്തിൽ പോകണം. എന്തേ വരുന്നോ” എന്ന് ഞാൻ ചോദിച്ചു. “മ്മ. ഇല്ല ഞാൻ ഇല്ല ” എന്ന് അവൾ. “അതെന്താ വലിയ വിശ്വാസി അല്ലെ എന്നിട്ടും അമ്പലത്തിൽ വരാൻ ഇഷ്ടം അല്ലാത്തത് ” എന്ന് ഞാൻ. “ഇല്ല എനിക്ക് വരാൻ പറ്റില്ല” എന്ന് അവൾ. അവൾക് പീരിയഡ്സ് ആയി എന്ന് എനിക്ക് മനസിലായി. വൈകുന്നേരം നെറ്റിയിൽ ഭസ്മം കണ്ടില്ല മാത്രമല്ല എന്നും ഉള്ള ഒരു ഉണർവ് അവളിൽ കണ്ടില്ല. “എന്തേ ചേട്ടനും ചേച്ചിയും വഴക്ക് പറയുമോ എന്റെകൂടെ വന്നാൽ ” എന്ന് ഞാൻ ഒന്ന് ഉറപ്പിക്കാൻ ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു “അല്ല അതല്ല ഞങ്ങൾ പെണ്ണുങ്ങൾക് എപ്പോഴും അമ്പലത്തിൽ പോകാൻ പറ്റില്ലലോ അതാണ് റീസൺ”. അപ്പോൾ അതുതന്നെ കാര്യം. ഈ സമയത് സ്ത്രീകളിൽ ചിലർ ദേഷ്യവും വാശിയും മറ്റു ചിലർ സങ്കടം ആയിരിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട്. അതാണ് അവൾ അങ്ങനെ ഒക്കെ സംസാരിച്ചത് എന്ന് ഞാൻ ഊഹിച്ചു. “എന്തേ വേറെ എവിടെ എങ്കിലും പോകാൻ ഉണ്ടോ. ഞാൻ കൂടെ വരണോ ” എന്ന് ഞാൻ ചോദിച്ചു. “ഞാൻ നാളെ ടൗൺ വരെ പോകുന്നുണ്ട് എൻ്റെ ഫ്രണ്ട് ഇല്ല. കൂടെ വരാൻ പറ്റുമോ” എന്ന് അവൾ. ഞാൻ ഓക്കേ പറഞ്ഞു പിന്നെ ഒരു ഗുഡ് നെറ്റിൽ ഞങ്ങൾ ചാറ്റ് നിർത്തി. ഇത്രയും നാൾ അവളെ കുറിച്ചു ആലോചിച്ച പോലെ അല്ല, മറ്റൊരു വികാരം അവളോട് എനിക്ക് തോന്നി. പ്രണയം എന്ന് പറയാൻ പറ്റുമോ എന്ന് ചോദിച്ചാൽ അറിയില്ല. എന്തായാലും കാമം എന്ന ചിന്ത ഇപ്പോൾ ഇല്ല. അവളെ വിഷമിപ്പിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി. നോക്കാം നാളെ പുറത്തു പോകുമ്പോൾ മനസ്സ് തുറന്ന് സംസാരിക്കാം അപ്പോൾ എല്ലാം ശരിയാവും എന്ന് ഉറപ്പിച്ച ഞാൻ ഉറങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025