Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 10

സിറ്റൗട്ടിൽ നിന്നും വരുന്ന വഴി എന്നെ തുറിച്ചുനോക്കി. ഒരു ഭീഷണിയുടെ മണം അടിച്ചത് പോലെ. കൈ വേദന കലശലായപ്പോൾ കൈ തലയ്ക്കുമീതേ പിടിച്ചു. അല്പം കഴിഞ്ഞപ്പോൾ കാൽപെരുമാറ്റം കേട്ടാണ് ഞാൻ പുറകോട്ട് നോക്കിയത്. രൗദ്രം ആണോ ബീഭൽസം ആണോ ഏതോ ഒരു ഭാവത്തിൽ അതാ നിൽക്കുന്നു കാളി. എൻറെ ചെവിയുടെ അടുത്ത് വന്ന് സ്വകാര്യമായി
കിളി :- സന്ധ്യ നേരത്തെ തലയിൽ കൈവച്ച് ഇരിക്കുന്നത് ആരെങ്കിലും ഇവിടെ ചത്തോ?
ഞാൻ:- ഞാനല്ലേ ചാകാൻ ഉള്ളത്? അത് എത്രയും പെട്ടെന്ന് നടത്തി തന്നാൽ ഉപകാരം.
കിളി :- അത്രപെട്ടെന്നൊന്നും ഞാനത് നടത്തില്ല. പതിയെ പതിയെ ഞാൻ കൊല്ലും.
ഞാൻ:- അങ്ങോട്ട് ആക്രമിച്ചാൽ എന്ത് ചെയ്യും? അപ്പോൾ കത്തിയെടുത്ത് കുത്തില്ലെ?
കിളി:- കയ്യിൽ കാണുന്ന മുറിവില്ലെ? അതുപോലെ ഇനിയും കാണും കൈകളിലും കാലിലും. അല്ലാതെ ഞാൻ കുത്തുകയൊ ഒന്നുമില്ല. ഓർമ്മയിരിക്കട്ടെ.
അതുകേട്ടപ്പോൾ ഞാനാകെ നടുങ്ങി.
ഞാൻ:- അപ്പോൾ ഞാൻ ഈ കയ്യിലെ മുറിഞ്ഞത് പറയാതിരുന്നത് പോലെ പറയാതിരിക്കുകയില്ല ഞാൻ ആളുകളോട് പറയും എന്നെ വെട്ടിയതാണെന്ന്.
കിളി :- എന്നെ ഭീഷണിപ്പെടുത്തുകയാണൊ? അങ്ങനെ പറഞ്ഞാൽ ഇയാൾക്ക് ആണ് അതു കൊണ്ടുള്ള ദോഷം. ഞാൻ പറയും, എന്നെ കയറി പിടിക്കാൻ വന്നപ്പോൾ ചെയ്തതാണെന്ന്.
എൻറെ വായടഞ്ഞു പോയി. ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഞാനങ്ങനെ മിഴിച്ചിരുന്നു.
കിളി :- ഓർമയുണ്ടല്ലോ. ഇനി ഞാൻ പറയുന്നത് അനുസരിച്ച് ഇവിടെ നിന്നാൽ കൊള്ളാം. അടുത്തദിവസം എങ്ങാനും പേപ്പർ കോപ്പർ എന്നെങ്ങാനും പറഞ്ഞു ഇവിടെ നിന്നും ഒറ്റയ്ക്ക് പോകാൻ നോക്കിയാൽ……
ഇത് പറഞ്ഞ് പെട്ടെന്ന് അടുക്കളയിലേക്ക് പോയി. ഇതെന്തു ജന്മം. ഉടുമ്പ് പിടിച്ചിരിക്കുന്നത് പോലെ പിടിച്ചിരിക്കുകയാണ്. എന്നെ ഇവിടെ പിടിച്ചിട്ടിട്ട് എന്ത് കാര്യമാണാവോ? ആ നശിച്ച ദിവസം അവിടെ ചെന്നില്ലായിരുന്നെങ്കിൽ, ഇതൊന്നും എനിക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു. ആദ്യം കാണിച്ച അവഗണന കണ്ടപ്പോൾ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു എന്നോട് സ്നേഹം ഇല്ലായെന്ന്. എന്നിട്ടും വിഡ്ഢിയായ ഞാൻ വീണ്ടും തല വെച്ച് കൊടുക്കുകയല്ല കൈ വെച്ചു കൊടുത്തു. അതുകൊണ്ട് എന്താ ഗുണം ഉണ്ടായത്, ഉള്ള മനസ്സമാധാനം നഷ്ടപ്പെട്ടു. നഷ്ടബോധം വേറെയും. എന്നോട് വെറുപ്പും വിരോധവും ഉണ്ടെങ്കിൽ, ഞാൻ സ്വമേധയാ ഒഴിഞ്ഞു കൊടുക്കാം എന്ന് പറഞ്ഞതാണ്. എന്നിട്ടും അതിന് അനുവദിക്കുന്നില്ല. വല്ലാത്തൊരു വിധിയാണ് എൻ്റേത്. കയ്യ് നല്ല വേദനയുണ്ട്. ഞാൻ ചുറ്റുപാടും നോക്കി കൈ തലയുടെ മുകളിൽ വച്ചു. വേദന കുറഞ്ഞപ്പോൾ കണ്ണുകളിൽ മയക്കം വന്നു തുടങ്ങി. അവിടെയിരുന്ന് ചെറുതായൊന്നു മയങ്ങി. സെറ്റിയിൽ ആരോ വന്നിരിക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു. സെറ്റിയുടെ കയ്യിൽ സൈഡിൽ ചാരി ആണ് ഞാൻ ഇരുന്നത്. അതാ മറ്റേ സൈഡിൽ ആ കാളി വന്നിരിക്കുന്നു. അതോടെ എൻറെ ഉറക്കം നഷ്ടപ്പെട്ടു. അവർ അമ്മുമ്മയും മകളും TV കാണാൻ ഇരുന്നു. എനിക്ക് അത്ര ഇഷ്ടമല്ലാത്തതിനാൽ ഞാൻ എഴുന്നേറ്റ് പോകാൻ ശ്രമിച്ചപ്പോൾ, അമ്മുമ്മ കാണാതെ എൻറെ തുടയിൽ പിടിച്ചമർത്തി, അവിടെ ഇരിക്കാൻ കണ്ണുകൊണ്ട് കാണിച്ചു. തീരെ നിവർത്തി ഇല്ലാത്തതിനാൽ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025