Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 10

സംസാരിക്കുന്നതിനിടയിൽ എന്നെ മൊത്തം ചവിട്ടിമെതിക്കുകയായിരുന്നു. ഏതാണ്ട് സംഹാരതാണ്ഡവം പോലെ. ഞാൻ പകുതി ചത്ത നിലയിലായി. എന്തിനാണ് ഈ പ്രവർത്തി ചെയ്യുന്നത് എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഇപ്പോൾ ഞാൻ ഒന്നും പറഞ്ഞതുമില്ല. അസൂയ കൊണ്ട് ഞാൻ കളിയാക്കി എന്ന് വിചാരിച്ച് ആയിരിക്കും ഈ സംഹാരതാണ്ഡവം. എനിക്ക് സംസാരിക്കാൻ ഉള്ള ശക്തി നഷ്ടപ്പെട്ടുകൊണ്ടിരുന്നു. കിളി കുനിഞ്ഞ് തലമുടിയിൽ പിടിച്ചു തറയിൽ ഇടിച്ചു. തല രണ്ടായി പിളർന്നു പോകുന്നതുപോലെ തോന്നി.
കിളി:- ഞങ്ങൾ സ്വസ്ഥമായ ജീവിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നീ എപ്പോഴെങ്കിലും കയറിവന്നു പഴയ സംഭവങ്ങൾ പറഞ്ഞാൽ അതോടെ എൻറെ ജീവിതം തകരും. അതുകൊണ്ട് നിന്നെ വെറുതെ വിടാൻ പറ്റില്ല. ഞാൻ ഉത്സവത്തിന് പോയി വന്നപ്പോൾ നിന്നോട് കാണിച്ച അകൽച്ച കണ്ടെങ്കിലും നീ ഒഴിഞ്ഞു മാറും എന്ന് കരുതി. പക്ഷേ അടുത്ത ദിവസം വന്നു നീ എൻറെ തോളത്ത് പിടിച്ചപ്പോൾ മനസ്സിലായി നീയൊരു ശകുനം മുടക്കി ആണെന്ന്. അതുമല്ല എൻറെ ചേട്ടനെ പറ്റി പറഞ്ഞു ചിരിക്കാൻ നീയാരാടാ. നിന്നോട് ഞാൻ പല ആവർത്തി പറഞ്ഞു വേണ്ടായെന്നു. നീ അത് കേട്ടില്ല, ഇപ്പോഴും അത് ആവർത്തിച്ചു.
എനിക്ക് ഒന്നും പറയാനുള്ള ശക്തിയില്ലായിരുന്നു. ഈ ഭദ്രകാളി ഇതൊക്കെ ചെയ്തിട്ടും ഞാൻ അനങ്ങാതെ കിടന്നു. അത് എന്തുകൊണ്ടാണെന്ന് ഓർത്തിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ ചെയ്ത തെറ്റിൻ്റെ കാര്യം ഓർത്തിട്ട് ആണോ? അതോ ഭദ്രകാളിയെ പിന്നെയും സ്നേഹിക്കുന്നതുകൊണ്ടൊ? ഒന്നും അറിയില്ല. പക്ഷേ ഈ ഭദ്രകാളിക്ക് എന്നോട് അശേഷം സ്നേഹമില്ലെന്ന് ഇതോടെ ബോധ്യമായി. എന്നിട്ടും ഒന്ന് പ്രതികരിക്കാനാവാതെ നിശ്ചലം കിടന്നു കൊടുക്കുന്നു. ഇപ്പോൾ പ്രതികരിക്കാനുള്ള ശക്തിയും നഷ്ടപ്പെട്ടു. പാതി ജീവനായി. അമ്മൂമ്മ വന്നിരുന്നെങ്കിൽ ജീവനെങ്കിലും രക്ഷപ്പെടുമായിരുന്നു. അതിനും സാധ്യതകൾ കുറഞ്ഞുവരുന്നു.
കിളി:- എന്താടാ മിണ്ടാത്തത്……. നിൻറെ നാവിറങ്ങിപ്പോയോ…… കുറച്ചുനേരത്തെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ. വല്യമ്മ യോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. ആ നാവ് എന്തിയേ? ആ കിടപ്പ് കണ്ടില്ലേ പാവത്താനെ പോലെ.
ഇതും പറഞ്ഞ് നെഞ്ചിൻ കൂടിന് ഒരു ചവിട്ടു തന്നു. അപ്പോൾ വായിൽ നിന്നും ‘ഹമ്മേ’ എന്ന ശബ്ദം പുറത്തേക്കു വന്നു. എൻറെ ശബ്ദം കുഴഞ്ഞു കുഴഞ്ഞു പോകുന്നുണ്ട്
ഞാൻ :- അയ്യോ എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്…… ഞാൻ ഒരു ഉപദ്രവം നിൽക്കില്ല…….. എന്നെ വെറുതെ വിട്…….. അയ്യോ……… അമ്മേ…….. ഞാനിപ്പോൾ ചാകും…….. ഞാൻ നിങ്ങളെ ഉപദ്രവിക്കാൻ വരില്ല…….. സത്യമായിട്ടും…….. ഒരു കാരണവശാലും ഞാൻ ആ ഭാഗത്തേക്ക് വരില്ല………… എന്നെ ഒന്നും ചെയ്യല്ലേ കിളി കത്തിയുമായി കുനിഞ്ഞ് കുത്താനാഞ്ഞിട്ട് രണ്ടു കവിളിലും മാറി മാറി അടിച്ചു
ഞാൻ :- കിളി എന്നെ ഒന്നും ചെയ്യരുത്…….. ഞാൻ ഇനി ഒരു ശല്യത്തിനും വരില്ല……. അയ്യോ കിളി അടിക്കല്ലെ….. എന്നെ കുത്തല്ലേ……. അയ്യോ എന്നെ കൊല്ലുന്നേ…….
എന്ന് കരഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴും അടി തുടർന്നുകൊണ്ടേയിരുന്നു രണ്ടു കവിളിലും മാറി മാറി അടിക്കുന്നു. ഭദ്രകാളിയെ പോലെ അലറുന്നു.ഞാൻ കരഞ്ഞുകൊണ്ടിരുന്നു. എൻറെ ബോധം മറഞ്ഞുകൊണ്ടിരുന്നു.

തുടരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025