Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 10

അന്വേഷിക്കാമെന്ന് പറഞ്ഞു. ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ തൊട്ടുപുറകിൽ അതാ നിൽക്കുന്നു ബാധ. ഇത്രയും നേരം ഞാൻ പറഞ്ഞതൊക്കെ കേട്ടു നിൽക്കുകയായിരുന്നു എന്ന് ആ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി. രൗദ്രം ഭാവത്തോടുകൂടി ഉള്ള നിൽപ്പ്. അടുത്ത ഒരു അറ്റാക്ക് പ്രതീക്ഷിച്ചു തന്നെ ഞാൻ എൻറെ ആ കൈ മാറ്റിപ്പിടിച്ചു.
കിളി :- എന്താടാ ഒളിച്ചും പാത്തും വന്നിരുന്ന് വിളിക്കുന്നത്. ഇത്രയും ദിവസം കിട്ടുമെങ്കിൽ നീ എന്തിനാണ് അത് ഒളിച്ചു വെക്കുന്നത്.
ഞാൻ അതിനു മറുപടി കൊടുക്കാതെ മുറിയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ വട്ടം കയറി നിന്നു.
കിളി :- അങ്ങനെ അങ്ങ് പോയാലോ. ഇതിനു സമാധാനം പറഞ്ഞിട്ട് പോയാൽ മതി.
ഒന്നും പറയാതെ ഞാൻ ആ സെറ്റിയിൽ ഇരുന്നു. കിളിയും എൻറെ അടുത്ത് വന്ന് ഇരുന്നു.
കിളി :- ചോദിച്ചത് കേട്ടില്ലേ?
എന്ന് പറഞ്ഞ് എവിടെയോ മറച്ചു വച്ചിരുന്ന കത്തിയെടുത്ത് കയ്യിൽ പിടിച്ചു. ദൈവമേ ഈ കത്തി കാണിച്ച് എന്നെ ഭീഷണിപ്പെടുത്തുകയാണല്ലോ. ഏതെങ്കിലും തരത്തിൽ എതിർക്കാൻ ശ്രമിച്ചാൽ ആ മുറിവുള്ള കൈയ്യിൽ കയറി പിടിക്കും.
ഞാൻ :- ഞാൻ ആരെയും ശല്യപ്പെടുത്താതെ നേരത്തെ പോകാമെന്ന് കരുതിയതാണ്.
കിളി :- എന്നിട്ട് പ്രവർത്തി അതല്ലല്ലോ. എൻറെ കല്യാണക്കാര്യം ചെക്കൻറെ കാര്യം എല്ലാം സംസാരിച്ച് ഒരു അവിയൽ പരുവം ആക്കിയിട്ട് പോകാം എന്ന് കരുതിയോ.
ഞാൻ:- ഇനിമേലിൽ ഒന്നും പറയില്ല. എന്നെ ഒന്ന് വെറുതെ വിടണം.
കത്തി കയ്യിൽ ഉള്ളതുകൊണ്ട് അത് ഏതുവിധത്തിൽ പ്രയോഗിക്കുമെന്ന് അറിയാത്തതുകൊണ്ട് സംയമനം പാലിച്ച് സംസാരിച്ചു. കത്തികൊണ്ട് കുത്തി കൊല്ലുക ആണെങ്കിൽ തട്ടി പോകട്ടെ എന്ന് കരുതാം. ഇതുപോലെ വല്ല മുറിവും സംഭവിച്ചാൽ, രാത്രി കഴിച്ചുകൂട്ടുന്നത് എനിക്കേ അറിയൂ.
കിളി :- നീ അത്ര പാവമായി ഒന്നും അഭിനയിക്കേണ്ട. അന്ന് ആ രാത്രി നീ ചെയ്തതൊന്നും ഞാൻ മറന്നിട്ടില്ല.
ഞാൻ:- അതിന് എൻറെ ജീവൻ വേണമെങ്കിൽ എടുത്തോളൂ. ആ കത്തി കയ്യിൽ ഇരിക്കുകയല്ലേ ഒറ്റ കുത്ത് മതി. പിന്നീട് എൻറെ കൈ കത്തിപിടിയിൽ പിടിച്ച് കൈരേഖകൾ ഒക്കെ മായ്ച്ചുകളഞ്ഞു കൊള്ളാം. എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിനും നല്ലത് അതാണ്. ആ കത്തി ഇങ്ങോട്ട് കൊണ്ടുവരു, അതിൽ പിടിച്ച് എൻറെ കൈരേഖകൾ അതിൽ ആക്കി കൊള്ളാം. എനിക്ക് ഇതൊന്നും സഹിക്കാനുള്ള ശക്തി ഇല്ല, അന്ന് ആ ചെയ്ത തെറ്റിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാൻ ചെയ്യാം.
കിളി :- നീ എന്ത് പ്രായശ്ചിത്തം ചെയ്താലും, എനിക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുമോ?
ഞാൻ :- പിന്നെ ഞാനെന്തു വേണം.
പെട്ടെന്ന് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതോടെ ഞങ്ങൾ രണ്ടുപേരും അവിടെ നിന്നെഴുന്നേറ്റു. സമയം നോക്കിയപ്പോൾ അഞ്ചുമണി. ഞാൻ എൻറെ മുറിയിലേക്ക് പോയി കിടന്നു. കിളി പോയി അടുക്കള വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.

ഇതെന്ത് അന്ന് എല്ലാത്തിനും മാപ്പ് പറഞ്ഞവസാനിപ്പിച്ചതാണ്. അല്ല ഇത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025