Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 13

ഞാൻ: സുധിയെ ഞാൻ വിളിച്ചിരുന്നു, ചേട്ടനോടും ചേച്ചിയോടും വിഷമിക്കേണ്ട എന്ന് പറഞ്ഞു. അവൻ അവിടെ അടുത്തെവിടെയൊ ഒരു മുറി നോക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു വരുന്നത്, ഞങ്ങൾ രണ്ടുപേരും കൂടിയാണല്ലോ ആ വീട് എടുത്തത്. ഇപ്പോൾ അവൻ പോയി, ഇനിയിപ്പോൾ എനിക്കുമാത്രം താമസിക്കാൻ അത്രയും സൗകര്യമുള്ള വീട് ആവശ്യമില്ലല്ലോ?
പെട്ടെന്ന് ശിവൻ ചേട്ടൻ കയറി സംസാരിച്ചു.
ചേട്ടൻ: എനിക്കറിയാം, ഞങ്ങൾ ഇന്നലെ രാത്രി അജയൻ പറയാൻ ഉദ്ദേശിക്കുന്ന ഈ വിഷയം സംസാരിച്ചിരുന്നു. എനിക്കറിയാം അജയൻ പറഞ്ഞതനുസരിച്ചാണ് സുധി ഈ വീട് ഒന്നു നോക്കിയത്, അന്നുതന്നെ സുധി എന്നോട് വിവരങ്ങളെല്ലാം പറഞ്ഞിരുന്നു. ഇപ്പോൾ ആ വാടക അജയൻ ഒറ്റയ്ക്ക് തരേണ്ടി വരും എന്നുകരുതിയാണ് വീടു മാറാൻ പോകുന്നത് എന്ന് എനിക്ക് മനസ്സിലായി. വാടക ഒരു പ്രശ്നമല്ല അജയ, അജയൻ ഇപ്പോൾ ഷെയർ ചെയ്യുന്ന വാടക തന്നെ എനിക്ക് തന്നാൽ മതി. എൻറെ ചുറ്റും കിടക്കുന്നത് മുഴുവൻ കാർക്കോടകൻമാരാണ്, ആരെങ്കിലും മനുഷ്യൻമാരായി അടുത്ത് താമസിക്കുന്നത് നല്ലതാണല്ലോ. ആൾത്താമസം ഉണ്ടെങ്കിൽ ആ വീടും നശിച്ചു പോകില്ല. അതുകൊണ്ട് അജയൻ ഇങ്ങോട്ട് ഒന്നും പറയണ്ട. അവിടെത്തന്നെ താമസിക്കുക.
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് സീത എത്തി. സീതയോട്
ചേട്ടൻ: അജയൻ ഇവിടെ നിന്നും പോകാൻ പോകുന്നുവെന്ന്.
സീത: അവന്മാരെ പേടിച്ചിട്ടാണോ?
ചേട്ടൻ: അതല്ല മോളെ, അവർ രണ്ടുപേരും കൂടിയാണല്ലോ വാടക തന്നിരുന്നത്. ഇപ്പോൾ ഒറ്റക്കായല്ലോ, അതുകൊണ്ടാണ്.
സീത: അതൊന്നും കുഴപ്പമില്ല അണ്ണാ, വാടക തന്നില്ലെങ്കിലും കുഴപ്പമില്ല. അല്ലേ അച്ഛാ.
ചേട്ടൻ: അതെ. എൻറെ മോള് തരണ്ട എന്ന് പറഞ്ഞാൽ തരണ്ട. പിന്നെ ഇന്നലെ ആ വിഷയം ഉണ്ടായ സമയത്ത്, എൻറെ മോള് ഇല്ലാതിരുന്നത് അവന്മാരുടെ ഭാഗ്യം. ഞാൻ നിങ്ങളോട് ഒരു കാര്യം പറയാതെ ഇരുന്നതാണ്. ചീതമ്മ, ബ്ലാക്ക് ബെൽറ്റ് ആണ്.
ഞാൻ സീതയെ പകച്ചുനോക്കി, അപ്പോഴേക്കും ചേച്ചിയും വന്നു.
ചേച്ചി: ഒരാളുടെ ഭക്ഷണം അല്ലേ അജയ, ഇനി അവിടെ ഒന്നും ചെയ്യേണ്ട. ഞങ്ങൾ ഇവിടെ ഉണ്ടാക്കുന്നതിൽ ഒരു പങ്ക് അജയനും കൂടിയുള്ളതാണ്.
ഇപ്പോൾ ഇടിവെട്ടിയവനെ തലയിൽ തേങ്ങ വീണു എന്ന സ്ഥിതിയിലായി. വാടക തന്നാലായതു് തന്നാൽ മതി, ഭക്ഷണം ഉണ്ടാക്കുകയേ വേണ്ട. ഇനി പറഞ്ഞിട്ട് കാര്യമില്ല ഞാൻ റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ
സീത: ആ ഫോണിൽ കാളി വിളിച്ചിട്ടുണ്ടായിരുന്നു, ഞാൻ എടുത്തില്ല. അമ്മയുടെ പേര് കാളി എന്നാണോ?
ഞാൻ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ഭഗവാനെ ഇന്നലെ രാത്രി വിളിച്ചപ്പോഴും ഞാൻ അവിടെ ഉണ്ടായിരുന്നില്ല ഇന്ന് രാവിലെ വിളിച്ചപ്പോഴും ഞാൻ ഇല്ല. ഇനി അത് എന്തു പറഞ്ഞാണ് ആവോ സമാധാനിപ്പിക്കുക……. കൂടുതൽ വിളിപ്പിക്കാൻ ഇരിക്കുകയാണ് നല്ലത് പെട്ടെന്ന് ചെല്ലട്ടെ…. അല്ലെങ്കിൽ അതുമതി ഈയാഴ്ച വീട്ടിലേക്ക് ചെല്ലുമ്പോൾ പണി കിട്ടാൻ. ഇന്നിപ്പോൾ ചൊവ്വാഴ്ച ആയുള്ളൂ…… രണ്ടു ദിവസം കൊണ്ട് ആ ഭദ്രകാളിയിൽ കയറാൻ സാധ്യതയുള്ള ബാധയെ ഒഴിവാക്കണം. എന്നാലേ അവിടെ ചെല്ലുമ്പോൾ തെളിഞ്ഞ മുഖസൗന്ദര്യവും സ്നേഹം തുടിക്കുന്ന ഹൃദയവുമായി എന്നേ സ്വീകരിക്കു……. അല്ലെങ്കിൽ കൊമ്പ് കയറ്റിവച്ച് കുത്താൻ വരും. അത് എനിക്ക് സഹിക്കില്ല. സ്നേഹത്തോടെ എൻറെ നെഞ്ചിൽ തല വച്ച് രാത്രിമുഴുവൻ കിടന്നുറങ്ങുന്ന കിളിയെ ആണ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025