Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 13

ഇന്ന് അവിടെ സിന്ധുവിനെ നിശ്ചയം ആയിരുന്നല്ലോ. അവന്മാരൊക്കെ വെള്ള പുറത്തായിരുന്നു, അപ്പോഴാണ് സുധി ഒരു പെണ്ണിനെയും കൊണ്ട് ആ വീട്ടിലേക്ക് കയറി പോകുന്നത് കണ്ടത്. നേരത്തെ വന്നപ്പോഴും അവന്മാർ അലമ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് അവന്മാരും അവന്മാരുടെ കൂട്ടുകാരും ഒരു സീൻ ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചിരുന്നു. അവരെല്ലാവരും കൂടി ആ വീട്ടിലേക്ക് കയറിച്ചെന്നു. കുറേയേറെ അനാവശ്യങ്ങൾ പറഞ്ഞു ബഹളമായി ആളുകൾ കൂടി. ഈ സുധി ഇതിനുമുമ്പും ഇവിടെ പെണ്ണിനെ കൊണ്ടു വന്നിട്ടുണ്ടെന്നും ഇത് ഇവിടെ ആവർത്തിക്കാൻ സമ്മതിക്കില്ല എന്നും പറഞ്ഞ ആൾക്കാരും ബഹളം കൂട്ടി. ഞാൻ വന്നപ്പോഴേക്കും കൈവിട്ടു പോയിരുന്നു. അതുകൊണ്ട് സുധിക്ക് ഇവിടെനിന്നും പോകേണ്ടിവന്നു.
ഞാൻ: സുധി എങ്ങോട്ടാണ് പോയത്? അവൻ എന്നെ ഒന്ന് വിളിച്ചു പറഞ്ഞു പോലുമില്ലല്ലോ.
ചേട്ടൻ: അവൻ അങ്ങനെ ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു. അജയൻ ഒന്ന് വിളിക്ക്.
ഞാൻ: ഫോണിൽ ചാർജ് ഇല്ലാത്തതിനാൽ, അവിടെ കുത്തിയിരിക്കുകയാണ്. റൂമിലേക്ക് എത്തിയിട്ട് ഞാൻ വിളിച്ചു കൊള്ളാം. ചേച്ചി എന്താണ് വിഷമിച്ചിരിക്കുന്നത്?
ചേട്ടൻ: അവൾ ഈ സംഭവം കഴിഞ്ഞശേഷം നല്ല വിഷമത്തിലാണ്.
ഞാൻ: അതൊന്നും സാരമില്ല ചേച്ചി ഞാൻ സുധിയെ വിളിച്ചോളാം.
ചേട്ടൻ: അവന്മാർ സുധിയുടെ ഓഫീസിൽ ചെന്ന് പരാതിപ്പെടും എന്ന് പറയുന്നുണ്ടായിരുന്നു.
ഞാൻ: ഞാനെന്നാൽ ചെല്ലട്ടെ, സുധിയെ വിളിക്കണം. എവിടെ നമ്മുടെ ചീതമ്മ?
സീത വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.
സീത: ഞാൻ ഇവിടെ ഉണ്ട് അണ്ണാ. എനിക്ക് കുറച്ച് നോട്സ് തയ്യാറാക്കാൻ ഉണ്ട്.
ഞാൻ: അത് നടക്കട്ടെ, ഞാൻ ഇറങ്ങുകയാണ്.
ചേച്ചി: ഭക്ഷണം കഴിച്ചിട്ട് പോകാം അജയ. ഉച്ചക്ക് ഉണ്ടാക്കിയ ഭക്ഷണം ആരും കഴിച്ചിട്ടില്ല.
ഞാൻ: വേണ്ട ചേച്ചി, ഞങ്ങളുടെ രണ്ടുപേരുടെയും വൈകുന്നേരത്തെ ഭക്ഷണം അവിടെ ഇരിക്കുകയാണ്.
ചേച്ചി: അത് ഇനി അവിടെ ഇരിക്കട്ടെ, ഇവിടെനിന്നും കഴിച്ചിട്ട് പോയാൽ മതി. ആ പെൺകൊച്ച് വരുന്നതുകൊണ്ട്, ചേട്ടൻ കൊണ്ട് മാർക്കറ്റിൽ നിന്നും മീൻ ഒക്കെ മേടിച്ചു കറിയാക്കിയതാണ്. പാവം കൊച്ച് എന്തെല്ലാം അനാവശ്യമാണ് പറഞ്ഞത്. ഒരു കണക്കിനാണ് അവർ രണ്ടുപേരും ഇവിടെ നിന്നും പോയത്.
ഞാൻ അവിടെ ഇരുന്നു കുറച്ചു നേരം വർത്തമാനം പറഞ്ഞു ഭക്ഷണവും കഴിച്ച് തിരിച്ച് റൂമിലേക്ക് എത്തി. ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ 15 മിസ്കോൾ, 10 എണ്ണം ഭദ്രകാളിയുടെതാണ്. 5 എണ്ണം സുധിയുടെയും. സുധിയെ ആദ്യം തന്നെ വിളിച്ചു, ഇന്ന് ഇനി എപ്പോൾ വിളിച്ചാലും ഭദ്രകാളിയുടെ വക തായമ്പക ഉറപ്പാണ്. എന്നാൽ പിന്നെ സുധിയുടെ കാര്യം എന്താണെന്ന് വെച്ചാൽ സംസാരിക്കാം എന്ന് തീരുമാനിച്ച് സുധിയെ വിളിച്ചു. സുധി കാര്യങ്ങളൊക്കെ പറഞ്ഞു, അവൻ ഓഫീസിനടുത്ത് എവിടെയോ ഒരു ചെറിയ ലോഡ്ജിൽ റൂം എടുത്തിരിക്കുകയാണ് എന്ന് പറഞ്ഞു. ഇനി ഇങ്ങോട്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025