Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 13

കിളി: ആ വല്യമ്മേ ഉറങ്ങിപ്പോയി, ഞാനിതാ വരുന്നു.
അമ്മുമ്മ: കാറ്റും മഴയും കൊണ്ട് മുറ്റം മുഴുവൻ ചവറാണ് ഞാനൊന്ന് അടിച്ചിട്ട് വരാം, അപ്പോഴേക്കും ചായ ആക്കിക്കോ അപ്പോഴേക്കും അവനെ വിളിച്ചാൽ മതി.
കിളി എന്നെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു.
കിളി: പാവം വല്യമ്മ, ഈ കിടക്കുന്ന കള്ളൻ അപ്പുറത്തെ മുറിയിൽ സ്വസ്ഥമായി കിടന്നുറങ്ങുക ആണെന്നാണ് വിചാരം. ഇവൻ ഇവിടെ കാണിച്ചുകൂട്ടുന്ന വേലത്തരങ്ങൾ ഒന്നും ആ പാവം വല്യമ്മ അറിയുന്നില്ലല്ലോ.
എന്ന് പറഞ്ഞ് എൻറെ നെഞ്ചിൽ തലചായ്ച്ച് കുറച്ചുനേരം കൂടി കിടന്നിട്ട്, ചുണ്ടിലൊരു നുള്ള് തന്നു കൊണ്ട് വാതിൽ തുറന്നു പുറത്തേക്കിറങ്ങി പോയി. ഞാനും എഴുന്നേറ്റു, അമ്മൂമ്മ ഇനി വരുമ്പോൾ എനിക്ക് ഞാൻ ഇവിടെ കിടക്കുന്നത് കാണേണ്ട. എൻറെ മുറി തുറന്ന് വാതിൽ അടച്ചു കുറ്റിയിട്ടു കട്ടിലിൽ കയറി കിടന്നു. ഉറക്കക്ഷീണവും യാത്രാക്ഷീണവും കൊണ്ട് ഞാൻ അങ്ങനെ കിടന്ന് മയങ്ങിപ്പോയി. വാതിലിൽ ശക്തിയായ മുട്ട് കേട്ടാണ് ഞാൻ പിന്നീട് എഴുന്നേൽക്കുന്നത്. ഗാഢനിദ്രയിൽ ആയിരുന്നതിനാൽ പരിസരബോധം വരാൻ കുറച്ചു സമയമെടുത്തു. സമയം നോക്കുമ്പോൾ ഒമ്പത് മുക്കാൽ, വാതിൽ തുറന്ന് ഹാളിൽ എത്തിയപ്പോൾ അമ്മൂമ്മയും കിളിയും ചായ കുടിക്കാൻ എന്നെയും കാത്തിരിക്കുകയാണ്. ഞാൻ പെട്ടെന്ന് തന്നെ ബ്രഷ് എടുത്തു പുറത്തേക്കു പോയി ഫ്രഷ് ആയി തിരിച്ചു വന്നു. കുറച്ചു തന്നെ ഞാൻ പുറത്തേക്കിറങ്ങി ഫ്രണ്ട്സിൻ്റെ വീടുകളൊക്കെ സന്ദർശിച്ചു, അവരൊന്നും വീട്ടിൽ ഇല്ലാതിരുന്നതിനാൽ, ഉച്ചയോടെ അടുപ്പിച്ച് തിരിച്ചു വീട്ടിലെത്തി. ഈ രണ്ടു ദിവസം അമ്മുമ്മ ഇല്ലാത്ത തക്കം നോക്കി കിളിയുമായി പ്രണയസല്ലാപങ്ങൾ നടത്തി, രാത്രിയിൽ എൻറെ നെഞ്ചിൽ കിടത്തിയും ചുംബനങ്ങൾ ചൊരിഞ്ഞും കടന്നുപോയി, തിരിച്ച് ജോലി സ്ഥലത്തേക്ക് പോകുന്ന സമയം പഴയപടി തന്നെ കരച്ചിലും ബഹളവുമാണ്. ഇങ്ങനെ രണ്ടാഴ്ച എത്തുമ്പോൾ വന്ന് എൻറെ പെണ്ണിൻറെ കുറുമ്പും ദേഷ്യവും കണ്ടും സമാധാനിപ്പിച്ചും പ്രേമ സല്ലാപങ്ങൾ നടത്തിയും കൂടുതൽ അടുത്തു. ആഴ്ചകൾ മാസങ്ങൾ ആയി കൊഴിഞ്ഞു പോയി. പെൺ 8-9 മാസം കടന്നു പോയത് അറിഞ്ഞില്ല. ഞാനും സുധിയും ശിവൻ ചേട്ടൻറെ വീടുമായി കൂടുതൽ അടുത്തു. സുധിക്ക്, സുധിയുടെ ഒപ്പം ജോലിചെയ്യുന്ന ഒരു പെൺകുട്ടിയോട് അടുപ്പമുണ്ട്. അത് ശിവൻ ചേട്ടൻറെ വീട്ടുകാർക്ക് അറിയാം, അവൻ ഇടയ്ക്കിടയ്ക്ക് ഉച്ചയ്ക്ക് ആ പെൺകുട്ടിയെയും വിളിച്ച് ഞങ്ങൾ താമസിക്കുന്നിടത്ത് വരാറുണ്ട്. ശിവൻ ചേട്ടൻറെ വീട്ടിൽ നിന്നും ഭക്ഷണവും കഴിക്കാറുണ്ട്. ആ കുട്ടിയുടെ വീട് കോട്ടയത്താണ്, അത് വുമൻസ് ഹോസ്റ്റലിലാണ് നിൽക്കുന്നത്. നല്ല കുട്ടിയാണ്, ഒരിക്കൽ എന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. ആ കുട്ടിക്ക് ഏകദേശം 19-20 വയസ്സ് തോന്നിക്കും. ഞാൻ വീട്ടിലേക്ക് പോകാത്ത ഞായറാഴ്ചകളിൽ ശിവൻ ചേട്ടൻറെ വീട്ടിൽ കൂടാറുള്ളതാണ്. ഇപ്പോഴത്തെ കൂട്ടാറുള്ളതല്ല, ഇപ്പോൾ കൂടുന്നത് വെള്ളമടിക്കാൻ ആണല്ലോ. ആ കൂടൽ അല്ല, ഭക്ഷണവും തമാശയും കളിയും ചിരിയുമായി അന്നത്തെ ദിവസം പോകുന്നതേ അറിയില്ല. ആ സംസാരത്തിനിടയിൽ ഇടക്ക് സുധിയുടെ കുട്ടിയുടെ കാര്യം വരാറുണ്ട്. അപ്പോൾ ഞാൻ സീതയോട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025