Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ രാജ്യവും റാണിമാരും 2

മന്ത്രി ഒരു വളിച്ച ചിരി ചിരിച്ചു തല ചൊറിഞ്ഞോണ്ട് റൂമിന്റെ അങ്ങേ അറ്റത്തുള്ള ഒരു ചെയറിൽ പോയി ഇരുന്നു. ഞാൻ ചായ വേടിച്ചു സോഫയിൽ തന്നെ ഇരുന്നു. ആസ്വദിച്ചു ചായ കുടിക്കാൻ തുടങ്ങി. നല്ല ചായ. അന്ന എന്റെ അടുത്ത് ഇടത് വശത്തു മുട്ടാതെ വന്നിരുന്നു. ഒരു  ഭയങ്കര  ആകർഷണീയമായ സുഗന്ധം അന്നയിൽ നിന്ന് വന്നു.

“അഷ്‌റഫ്‌, വന്നു തുടങ്ങിക്കോളൂ” അന്ന ഒരു സ്യൂട്ക്കേസും പിടിച്ചു നിന്ന ആളോടായി പറഞ്ഞു. ആളു തലയാട്ടി സ്യൂട്ടക്കേസ്‌ എന്റെ മുമ്പിൽ ഉണ്ടായിരുന്ന കോഫി ടേബിളിൽ മെല്ലെ വച്ചു. ടേബിളിനു ചുറ്റും ഇരിക്കുന്ന ചെറിയ കാണാൻ ബാക്കി ഉള്ള ഒരു തരം കസേരയിൽ ഇരുന്നു. എന്നിട്ട് അതിൽ നിന്ന് കുറച്ചു പേപ്പറുകൾ എടുത്തു എന്റെ നേരെ  ഷേക്ക് ഹാൻഡിനായി കൈ നീട്ടി.

“ഹലോ ഞാൻ അഷ്‌റഫ്, വക്കീൽ ആണ്.”

“ഹലോ” ഞാൻ തിരിച്ചു കൈ കൊടുത്തു

“”ഇതു അച്ചായന്റെ വിൽ പത്രം ആണ്, ഞാൻ ആണ് അച്ചായന്റെ നിർദ്ദേശ പ്രകാരം ഇത് പ്രിപ്പയേർ ചെയ്തത്. ഇത് പ്രകാരം അച്ചായന്റെ പേരിൽ ഉള്ള എല്ലാ വസ്തു വകകളും, ഇൻക്ലൂഡിങ് ഈ ബംഗ്ലാവ്, അച്ചായൻ തുടങ്ങിയ 5 കമ്പനികളിലെ മജോറിറ്റി ഷെയറുകൾ, മജോറിറ്റി അല്ലാത്ത അറുപതോളം കമ്പനികളിലെ ഷെയറുകൾ, 5 ജില്ലകളിൽ ഉള്ള പ്ലാനറ്റേഷൻസ് വിത്ത് ഔട്ട് ഹൗസെസ്സ്, ലിസ്റ്റ് ഇനിയും ഉണ്ട്, കാറുകൾ ബോട്ടുകൾ അങ്ങനെ കുറെ. എല്ലാം പറഞ്ഞാൽ അതിനു സമയം ഒരുപാട് സമയം പൂവും. എല്ലാത്തിന്റെയും ഉടമ മകനായ നന്ദു എന്ന നന്ദകുമാർ മംഗലത്തിനു എഴുതിവച്ചിരിക്കുന്നു.” വക്കീൽ പറഞ്ഞു നിർത്തി എന്നെ നോക്കി.

ഇത് കേട്ടു ചെറുതായി ബോധം പോയെങ്കിലും, അപ്പനോടുള്ള  ദേഷ്യം ആണ് ആദ്യം മനസ്സിൽ വന്നത്.

‘അപ്പൻ എന്ത് പണിയാണ് ഈ കാണിച്ചുവച്ചേക്കുന്നത്, ഭാര്യക്കും മകൾക്കും ഒന്നും കൊടുക്കാതെ ശെരിക്ക് അറിയുകപോലും ഇല്ലാത്ത എനിക്കെല്ലാം എഴുതിവചിരിക്കുന്നു. അപ്പന് തന്നെ അല്ലെ നാണക്കേട്?’ ഞാൻ മനസ്സിൽ ശാസിച്ചു. പക്ഷെ ഒന്നും മിണ്ടിയില്ല. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025