Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരുട്ടും നിലാവും 3

താൻ സിഗരറ്റ് വലിക്കുന്നത് കാണിക്കാൻ ആണോ??”
അത്  പറഞ്ഞു കഴിഞ്ഞതും അയാൾ എന്നെ തുറിച്ചു നോക്കി.ആ നോട്ടത്തിൽ ഭസ്മം ആയി പോകുമോ എന്ന് വരെ ഞാൻ സംശയിച്ചു.
ഞാൻ പറഞ്ഞത് വക വയ്ക്കാതെ അയാൾ വീണ്ടും ഒരു സിഗരറ്റ് കൂടെ എടുത്ത് കത്തിച്ചു.
അത് എന്നെ കൂടുതൽ ദേഷ്യത്തിലേക്കാണ് നയിച്ചത്.ഞാൻ ശബ്ദമുയർത്തി അയാളോട് ദേഷ്യപ്പെട്ടു.”ഡോ… തന്നോടാണ് ഞാൻ സംസാരിക്കുന്നെ.ഇതെന്താ ,തന്റെ പെയ്ക്കൂത്തു കാണാനാണോ എന്നെ ഇവിടം വരെ കൊണ്ട് വന്നത്???? എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ…!!”
ഞാൻ പറഞ്ഞതിനല്ലയിരുന്നു അയാളുടെ മറുപടി.
വായിൽ സിഗരറ്റ് വച്ച് തന്നെ അയാൾ എന്നോട് സംസാരിച്ചു.
“അതെ. ജനുവരി മുതൽ ഞാൻ ലൂർദ് ഹോസ്പിറ്റലിൽ ജോലിക്ക് കേറാൻ പോകുവാ..'”
“അതിനിപ്പോ ഞാൻ എന്ത് ചെയ്യണം” ദേഷ്യത്തിൽ അയാളെ ഒന്ന് അഭിനന്ദിക്കുക പോലും ചെയ്യാതെ ഞാൻ മറുപടി നൽകി.
“നീ ഒന്നും ചെയ്യണ്ട.ജോലിക്ക് കേറുന്നത് നീ അറിഞ്ഞിരിക്കണം എന്ന് തോന്നി.”
അത് കേട്ടതും ഞാൻ പുച്ഛത്തോടെ ഒന്ന് മൂളി.”നിന്റെ പഠനം എങ്ങനെ പോകുന്നു.”
“കുഴപ്പമില്ല.അതിനു കുറവൊന്നും ഇല്ല” എന്ന് പറഞ്ഞപ്പോൾ അയാൾ എന്നെ ഒന്ന് തുറിച്ചു നോക്കി.
കുറച്ച നേരം നിശബ്ദമായി നിന്നു.ഞാനും ഒന്നും മിണ്ടാൻ പോയില്ല.
പെട്ടെന്ന് എന്നെ അത്ഭുതപ്പെടുത്തികൊണ്ടു അയാൾ എന്നോട് ഓട് കാര്യം ചോദിച്ചു.
“നീ അന്ന് പറഞ്ഞ ആ ഇഷ്ടം,എന്നോട് ഇപ്പോളും ഉണ്ടോ????”
അത് കേട്ടതും ഞാൻ ആകെ നടുങ്ങി പോയി.എന്ത് പറയണം എന്നറിയാതെ ഞാൻ നിശ്ചലനായി നിന്നു.
“അന്ന് നീ പോയതിനു ശേഷം നീ എനിക്കായി വരച്ച എന്റെ ചിത്രം ഞാൻ നല്ലതു പോലെ നോക്കി..അതിൽ നിനക്ക് എന്നോടുള്ള നിഷ്കളങ്കമായ സ്നേഹം  എടുത്തു കാണിക്കുന്നുണ്ടായിരുന്നു.കുറെ ആലോചിച്ചു.
നിന്നെ കണ്ടു കാര്യം പറയണം എന്നുണ്ടായി. നിന്റെ വീടിന്റെ അടുത്ത് വന്നു.സ്കൂളിൽ വന്നു.പക്ഷെ നിന്റെ മുമ്പിൽ വന്നു നില്ക്കാൻ എനിക്ക് നല്ല മടി ആയിരുന്നു.അത് കൊണ്ട് ഞാൻ പരമാവതി നിന്നിൽ നിന്നും ഒളിച്ചാണ് നടന്നത്..
അന്ന് നീ ഇറങ്ങി പോയതിനു ശേഷം മനസ്സിൽ മുരിക്കിന്റെ മുള്ളു കൊണ്ട നീറ്റലായിരുന്നു..നിന്നോട് എനിക്കും അതെ ഇഷ്ടം തോന്നി തുടങ്ങി എന്ന് എനിക്ക് മനസ്സിലായി. പിന്നെ നിന്റെ പരീക്ഷ കഴിയാൻ കാത്തിരിക്കുകയായിരുന്നു.”
വാ തോരാതെ സംസാരിക്കുന്ന മനുവേട്ടനെ ഞാൻ അത്ഭുതത്തോടെയാണ് നോക്കി നിന്നതു.കയ്യിലെ സിഗരറ്റ് കുറ്റി അപ്പോളും ഏരിയുന്നുണ്ടായിരുന്നു.
ഒന്നും പറയാൻ പറ്റാത്ത വിധം എന്റെ നാവു ഇറങ്ങി പോയി.
“അന്നത്തെ ആ ഇഷ്ടം ഇന്നും നിനക്ക് ഉണ്ടെങ്കിൽ……
എന്നോട് ക്ഷമിച്ചുകൂടെ നിനക്ക്..???
എനിക്ക് നിന്നെ വേണം, എന്നും എന്റെ കൂടെ ,എന്നൊരു ആഗ്രഹം…..”
അത് കേട്ടപ്പോൾ ഞാൻ എന്നെ തന്നെ തട്ടി എഴുന്നേല്പിക്കാൻ ശ്രമിച്ചു.ഒരു ദീർഘ നിശ്വാസമെടുത്തു ഞാൻ മനുവേട്ടന് നേരെ തിരിഞ്ഞു കൈ കെട്ടി നിന്നു.

“അതെ..ഇപ്പൊ തന്നെ നാലാമത്തെ സിഗരറ്റാ എന്റെ മുമ്പിൽ വച്ച് തന്നെ വലിക്കുന്നത്.ഇന്നത്തേക്ക് തത്കാലം അത്രയും മതി കേട്ടോ”എന്നും പറഞ്ഞു ഞാൻ പുഞ്ചിരിച്ചു.ആ പുഞ്ചിരിയിലെ സമ്മതം വായിച്ചെടുത്ത മനുവേട്ടൻ എനിക്കും ഒരു പുഞ്ചിരി സമ്മാനിച്ചു.അത് ഒരു പൊട്ടിച്ചിരിയിൽ ആയിരുന്നു അവസാനിച്ചത്.

“ഈ സ്ഥലം എനിക്ക് ഇഷ്ടായി.ഞാൻ ഇവിടെ ആദ്യമായിട്ടാ വരുന്നത്..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025