Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരുട്ടും നിലാവും 3

അത് കേട്ടതും മനുവേട്ടൻ എന്റെ കൈ കോർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.”ഇനി നമ്മൾ കാണാൻ കിടക്കുന്നതെ ഉള്ളു.ഇതല്ല ഇതിനുമപ്പുറം..കുറെ…”
ആ വാക്കുകൾ എന്നെ പ്രണയത്തിന്റെ വാതിൽക്കൽ എത്തിച്ചു.
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമായിരുന്നു അന്ന് എനിക്കുണ്ടായത്.
കുറെ നേരം അവിടെ നിന്ന് സംസാരിച്ചു. എന്തിനെ കുറിച്ചാണ് സംസാരിച്ചതെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും മനസിലാകുന്നിലായിരുന്നു.
ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു കുറെ നേരം സമയം ചിലവഴിച്ചു.
നേരം വൈകിക്കണ്ട എന്നും പറഞ്ഞു ചേട്ടൻ ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു.ഞാൻ കയറി ഇരുന്നു.”അതെ ….എനിക്ക് വാലായ്മ ഒന്നുമില്ല.എന്നെ മുട്ടിയിരുന്നാൽ ആകാശം ഇടിഞ്ഞു വീഴത്തില്ല”
കേട്ട പാതി ഞാൻ അയാളെ കെട്ടിപിടിച്ചു.
അയാളുടെ ശരീരത്തിന് ഒരു പ്രത്യേക ചൂടായിരുന്നു.അത് എന്റെ ശരീരത്തെ അലിയിച്ചു കളഞ്ഞു.ബുള്ളറ്റിൽ ചീറി പാഞ്ഞു പോകുമ്പോൾ സ്വർഗം കിട്ടിയത് പോലെയാണ് അനുഭവപ്പെട്ടത്.
കുറച്ചു ദൂരം ചെന്നപ്പോൾ ഞാൻ അയാളുടെ തോളിൽ മുറുകെ കടിച്ചു.
“ഡാ…ചെറുക്കാ, നീ എന്നെ കൊന്നെടുക്കുമോ???”
വേദനിച്ച പോലെ അയാൾ പറഞ്ഞു.
“അതെ …അന്നെന്നെ കരയിച്ചില്ലേ.അതിനു പകരം വീട്ടിയതാ…”
അത് കേട്ടതും അയാൾ പൊട്ടിച്ചിരിച്ചു..
കളിച്ചും ചിരിച്ചും ഓരോന്ന് പറഞ്ഞും മണിക്കൂറുകൾ പോയതറിഞ്ഞില്ല.
ഞങ്ങൾ എന്റെ വീട്ടിൽ എത്തി.
“ദേ.ഞാൻ അവനെ കൊണ്ടുപോയത് പോലെ തന്നെ ഭദ്രമായി തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.”
മനുവേട്ടന്റെ ആ വാക്കുകൾ അമ്മയെ ചിരിപ്പിച്ചു.
കയറുന്നില്ല,വീട്ടിൽ അമ്മ കാത്തു നിക്കുന്നുണ്ടാകും എന്ന് പറഞ്ഞ് ചേട്ടൻ വണ്ടി സ്റ്റാർട്ട് ആക്കി.പുറകിലേക് തിരിഞ്ഞ് എന്നെ നോക്കി കണ്ണിറുക്കി കാണിചിട്ട് ചേട്ടൻ പാഞ്ഞു….
പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിഞ്ഞ സന്തോഷം ഞാൻ എന്റെ മുറിയിലെ ഓരോ വസ്തുക്കളിലും കാണിച്ചു..സന്തോഷം കൊണ്ട് ഒരു ഭ്രാന്തനെ പോലെ മുറിയിൽ കുറെ തോന്ന്യാസങ്ങൾ കാണിച്ചു കൂട്ടി.. പാട്ട് വച്ച് തുള്ളാൻ തുടങ്ങി.അങ്ങനെ ഓരോ കോപ്രായങ്ങൾ.സന്തോഷം ഒരാളെ ഇങ്ങനെ ഭ്രാന്തൻ ആകുമെന്ന് ഞാൻ ആദ്യമായിട്ടാണ് മനസ്സിലാക്കിയത്.
അത്താഴം കഴിഞ്ഞു ഞാൻ നേരെ ഉറങ്ങാനാണ് പോയത്.മര്യാദയ്ക് ഉറങ്ങിയിട്ട് കുറച്ചു നാളുകൾ ആയി.
കിടക്കാൻ വേണ്ടി തയ്യാറെടുക്കുമ്പോളാണ് ചേട്ടൻ മുറിയിലേക്കു വന്നത്.മൊബൈൽ നീട്ടി എന്റെ കയ്യിൽ തന്നിട്ട് നിനക്കാ എന്ന് പറഞ്ഞു. ഞാൻ ഹലോ എന്ന് പറഞ്ഞപ്പോൾ
“ഡാ,ചെക്കാ..
എന്താ എന്നറിയില്ല. ഭയങ്കര സന്തോഷം തോന്നുന്നു.കിടക്കുന്നതിനു മുമ്പ് ഒരു സിഗരറ്റ് കൂടെ വലിച്ചോട്ടെ. ഒരു രസത്തിനു.” മുമ്പിൽ എന്റെ ചേട്ടൻ നീക്കുന്നത് കൊണ്ട് എനിക്ക് അധികം ഒന്നും പറയാൻ പറ്റിയില്ല.ശെരി ,ആയിക്കോ..ഗുഡ് നൈറ്റ്.നാളെ കാണാം എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.
ചേട്ടൻ ഫോണുമായി തിരികെ പോയപ്പോൾ ഞാൻ ചാടി കിടക്കയിൽ വീണു.മനസ്സിലെ വലിയ ഒരു ഭാരം ഇറക്കി വച്ച് ഞാൻ ആശ്വാസത്തോടെ കിടന്നുറങ്ങി.

അങ്ങനെ ഡിസംബർ 25 ക്രിസ്തുമസ് ആയി.ക്രിസ്തുമസ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ്.ഉണ്ണിയേശുവിനെ പോലെ തന്നെ ഞാനും അന്നാണ് ഭൂമിയിലേക്കു പിറന്നു വീണത്.എന്റെ പിറന്നാൾ.രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോയി നേർച്ചയും വഴിപാടും കഴിപ്പിച്ചു വന്നു.വീട്ടിൽ അമ്മയുടെ വക പായസവും പലഹാരങ്ങളും ഉണ്ടായിരുന്നു.നന്ദുവും കൂട്ടരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025