Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ കഥ 2

 

അനു : “എന്താ ഉണ്ണ്യേട്ടാ മുഖത്തൊരു കനം..”

 

“നിന്നെ കണ്ടിട്ടായിരിക്കും ” ലേസ് കെട്ടുന്നതിനിടെ തലയുയർത്താതെ ഒന്നാക്കിചിരിച്ചുകൊണ്ട് അരുൺ പറഞ്ഞു.

 

“അതിന് ഞാൻ എന്ത് ചെയ്തു.. ഉണ്ണ്യേട്ടനെ ഞാൻ പിടിച്ചു വിഴുങ്ങത്തൊന്നും ഇല്ലല്ലോ..”

 

ഉണ്ണീ അത് കെട്ടില്ലെന്ന മട്ടിൽ മുറ്റത്തെ ബൈക്കിൽ ചാരിയിരുന്നു..

 

“പിന്നേ ഉണ്ണ്യേട്ടാ..എന്താ മുടി വെട്ടാത്തെ? വെട്ടാനായല്ലോ.. ഇനി വെട്ടുമ്പോൾ മിലിട്ടറി സ്റ്റൈലിൽ ചെയ്യ് ട്ടോ.. കാണാൻ നല്ല ഭംഗി ഉണ്ടാവും..”

 

അറിയാതെയാണേലും പെട്ടന്ന് ഉണ്ണിയുടെ കൈ അവന്റെ തലയിലേക്ക് ഒരു നിമിഷം ഓടിപ്പോയി..

 

“അത് കൊള്ളാം.. അവന്റ കാര്യത്തിൽ പെണ്ണിനെന്താ ശ്രദ്ധ.. ഇവിടെ സ്വന്തം ചേട്ടൻ ജീവനോടെയുണ്ടോ ഇല്ലയോ എന്നൊന്നും അവൾക്കൊരു വിഷയല്ല..”

 

പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ ചേട്ടന്റെ കൈക്ക് പെങ്ങള വക ഒരു നുള്ള് കിട്ടി..

 

“ഡീ അനൂ.. ഇങ്ങോട്ട് വന്നേ..” കിച്ചണിൽ നിന്നുള്ള അമ്മയുടെ നീണ്ട വിളി കേട്ട്

“ദാ വരുണൂ ” എന്നും പറഞ്ഞു അനു അകത്തേക്ക് ഓടി

 

“ടീ കൂതറെ പോവല്ല.. എനിക്ക് ചേർന്ന ഹെയർ സ്റ്റൈൽ കൂടെ പറഞ്ഞിട്ട് പോ” എന്ന അരുണിന്റെ ചോദ്യത്തിന് “ഇയാൾ ഇയാളുടെ ഓളോട് പോയി ചോദിക്ക്” എന്നും പറഞ്ഞു കൊഞ്ഞനം കുത്തിയാണ് അനു ഓടിയത്.. അരുൺ വണ്ടിഎടുക്കാൻ തിരിഞ്ഞതും ഉണ്ണിയെ നോക്കി കണ്ണിറുക്കി ബൈ ബൈ ആക്ഷനും കാണിച്ചു..

 

“ഡാ..കേറ്..പോകാം” അരുൺ തന്റെ Hero splendor സ്റ്റാർട്ട്‌ ചെയ്ത് ഉണ്ണിയെ നോക്കി.

 

പെട്ടന്നൊരു ഞെട്ടലിൽ ഉണ്ണി വണ്ടിയിൽ കേറി.

 

“എടുത്തോടാ…”

വണ്ടി അരുണിന്റെ ഗേറ്റ് കടന്നു പോവുന്നതിനിടെ ഉണ്ണി വീടിനുള്ളിലേക്ക് ഒന്നുകൂടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…

 

“എടാ.. ഞാൻ കുറച്ചായി ഒരു കാര്യം ശ്രദ്ധിക്കുന്നു..”

വണ്ടി മെയിൻ റോഡിലൂടെ കുതിക്കുന്നതിനിടയിൽ പെട്ടന്നായിരുന്നു അരുൺ സംസാരിക്കാൻ തുടങ്ങിയത്..

 

“എന്താടാ?? എന്താ സംഭവം?”

 

“നീയും അനുവും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ?”

 

പെട്ടന്നുള്ള ചോദ്യത്തിൽ ഉണ്ണിയൊന്നു വിളറി പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025