Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ കഥ 2

 

അരുൺ : എടാ ഉണ്ണി.. നമ്മുടെ മറ്റേ കൊച്ചില്ലേ..

 

ഉണ്ണി : ഏത്..?

 

അരുൺ: എടാ നമ്മുടെ ഫസ്റ്റ് ഇയർ കൊച്ച്.. അവളുടെ ഡീറ്റൈൽസ് നിയാസിന് കിട്ടിക്കാണുമോ..

 

ഉണ്ണി : ഹാ.. അതോർത്തു നീ വിഷമിക്കണ്ട ഈ കാര്യത്തിൽ അവനെ വെല്ലാൻ വേറൊരാളുണ്ടെന്ന് തോന്നുന്നില്ല..

 

“അതാണൊരാശ്വാസം ”

 

അതികം വൈകാതെ അവരുടെ വണ്ടി കവാടം കടന്ന് കോളേജിലേക്ക് കയറി..

 

“ഒലക്ക.. ഇന്നും ലേറ്റ് ആണല്ലോ ” വാച്ച് നോക്കി വണ്ടിയിൽ നിന്നെറങ്ങുമ്പോൾ അരുൺ പിറുപിറുത്തു..

 

ഒന്നുകൂടെ മിററിൽ മുഖവും മുടിയുമൊക്കെ നോക്കി തലവെട്ടിച്ചപ്പോൾ നാരായണൻ മാഷ് അവർക്ക് നേരെ നടന്നു വരുന്ന കാഴ്ചയാണ് കണ്ടത്..

 

അരുൺ : പുല്ല്.. മാരണത്തിനെ ഇങ്ങോട്ടാണാണല്ലോ കെട്ടിയെടുക്കുന്നേ..ഇനിയിപ്പം ലേറ്റ് ആയതിനു ചൊറിഞ്ഞോണ്ടിരിക്കും.എടാ നീ അങ്ങോട്ട് നോക്കണ്ട.. കാണാത്ത പോലെ വിടാം..”

രണ്ടു പേരും കൂൾ ആയി തിരിച്ചു നടന്നു പോവുമ്പോളേക്കും പിന്നിൽ നിന്ന് കൈ കൊട്ടി വിളി വന്നു..

 

“ഡോ.. അവിടെ നിക്കെടോ.. ഡോ..”

 

“തൂക്കി.. ഇനി രക്ഷയില്ല.. ”

രണ്ടു പേരും പയ്യെ മാഷേ തിരിഞ്ഞു നോക്കി ഒരു ആർട്ടിഫിഷൽ ചിരി ഫിറ്റ് ചെയ്തു..

 

“ഇപ്പോളാണോടോ കോളേജിൽ വരുന്നേ.. നിനക്കൊന്നും നേരം വെളുത്തില്ലായിരുന്നോ..!?”

 

അരുൺ : “സർ.. അതുപിന്നെ വരുന്ന വഴിക്ക് വണ്ടീടെ പെട്രോൾ തീർന്നു പോയി.. പെട്രോൾ അടിക്കാൻ വേണ്ടി വണ്ടി തള്ളി പമ്പിൽ എത്തിച്ചപ്പോൾ അവിടെ മുടിഞ്ഞ തിരക്കും ക്യുവും..

അവിടെ കുടുങ്ങി പോയതാണ് സർ..

ഇന്നെന്താണേയ്ക്കും ഇമ്മാതിരി തിരക്ക്.. നാളെ പമ്പുകൾക്ക് വല്ല പണിമുടക്കും ഉണ്ടോ സാർ…?”

 

“എടാ അരുണേ.. നീ ഇങ്ങോട്ട് ഒരുപാട് കടത്തണ്ട കേട്ടോ..”

ഡാ ഉണ്ണി.. നീയായത് കൊണ്ട് പറയുവാണ്.. നിനക്കിവിടെ നിന്ന് നല്ലപോലെ പഠിച്ചു നല്ല രീതിയിൽ പാസ്സ് ആയി പോവണമെങ്കിൽ ആദ്യം ഇവന്മാരുടെ കൂടെയുള്ള കമ്പനി ഒഴിവാക്കിക്കോ.. എന്നിട്ട് നേരത്തും കാലത്തുമൊക്കെ ക്ലാസിൽ കയറാൻ നോക്ക്. കേട്ടല്ലോ.!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025