Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 6

കൊണ്ടിരിക്കുകയായിരുന്നു ‍എന്ന ബോധം പതിയെ തെളിഞ്ഞു വന്നു. സാവധാനം ഞാന്‍ യാഥാര്‍ത്ഥ ലോകത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

ച്യൂയിംഗം വലിക്കുന്നത് പോലെ ഈമ്പി വലിച്ചു വിട്ടുകൊണ്ട് ഞാനാ ചുണ്ട് മോചിപ്പിച്ചു. അരക്കെട്ടിലെ ചുറ്റിപ്പിടുത്തമയച്ചു. ഞങ്ങളുടെ ദേഹങ്ങള്‍ പതിയെ വിട്ടുമാറി.

ആലസ്യത്താല്‍ ഉലഞ്ഞുപോയ കണ്ണുകള്‍ തുറന്നു കൊണ്ടവള്‍ തെല്ലൊരു നാണത്തോടെ ചിരിച്ചു. തിണര്‍ത്തു തുടുത്ത് പോയ ആ തളിര്‍ച്ചുണ്ടുകള്‍‍ക്കിടയിലൂടെ മുല്ലമൊട്ടു പോലുള്ള പല്ലുകള്‍ തെളിയുന്നത് കണ്ടപ്പോള്‍‍ എന്‍റെ ഹൃദയം അതേപോലെ പറിച്ചെടുത്തങ്ങു കൊടുക്കാന്‍ തോന്നിപ്പോയി.!

“അമ്പൂസേ…!”

മുത്തുകള്‍ പൊഴിയുന്നതുപോലെ ആ വിളി ഞാന്‍ കേട്ടു. അവളുടെ ഇരു കൈകളും എന്‍റെ കൈകളെ കോര്‍ത്തു പിടിച്ചു.

“അമ്പൂസിന് …മ്ഹും…അമ്പൂസിന് ഇപ്പൊ എന്തെങ്കിലുമൊക്കെ പറയാന്‍ തോന്നുന്നുണ്ടോ….കുഞ്ഞേച്ചിയോട്..?”

മടിച്ചു മടിച്ചാണ് ചോദ്യം. ഒപ്പം അലിഞ്ഞുരുകിപ്പോകുന്ന പോലെ വിഹ്വലമായൊരു നോട്ടവും.

എനിക്കാ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ പോലും പറ്റുന്നില്ല. വല്ലാത്തൊരു വശീകരണഭാവം. അവളാ ചോദ്യം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ…അപ്പൊ എന്‍റെയുള്ളില്‍ അവളോട്‌ പറയാനായി വെമ്പി നില്‍ക്കുന്ന ഒരു കാര്യമുണ്ടായിരുന്നു.

ഞാനവളുടെ കൈ വിടുവിച്ചു. എന്തോ പ്രതീക്ഷയോടെയുള്ള ഒരു ചോദ്യഭാവം ആ മുഖത്തു വിരിഞ്ഞു. ഞാനാ തോളുകളില്‍ പിടിച്ചുകൊണ്ട് പയ്യെ അവളെ എന്‍റെ നെഞ്ചോട്‌ ചേര്‍ത്തുവച്ചു. ചെവിയെ മൂടി നിന്നിരുന്ന മുടിയിഴകള്‍ ഒതുക്കി മാറ്റി ഞാനെന്‍റെ ചുണ്ടുകള്‍ ആ കാതോരം ചേര്‍ത്തു.

“ഐ ലവ് യൂ…കുഞ്ഞേച്ചീ..!!”

അവളുടെ ദേഹം ഒന്ന് വിറ കൊണ്ടു. അടുത്ത നിമിഷം ആ കൈകള്‍ എന്നെ വരിഞ്ഞു മുറുക്കി. എന്‍റെ കഴുത്തിലും മുഖത്തുമൊക്കെ തുരുതുരാ ഉമ്മകള്‍ കൊണ്ട് മൂടി.

മൂക്ക് വലിച്ചു കയറ്റുന്ന ശബ്ദത്തോടൊപ്പം ചങ്കില്‍ കുടുങ്ങിപ്പോയ ഒരു ഗദ്ഗദത്തിന്‍റെ തിക്ക് മുട്ടല്‍ പോലൊരു ശബ്ദം അവളില്‍ നിന്ന്‍ പുറത്തു വന്നു.

ആ വാക്കുകള്‍ തന്നെയായിരുന്നു എന്നില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത് എന്ന് ഒരു വാക്കിന്റെ പോലും സഹായമില്ലാതെ അവളെനിക്ക് മനസ്സിലാക്കിത്തന്നു..

ചുംബനമഴ തോര്‍ന്നു തുടങ്ങിയപ്പോള്‍ ഞാനാ മുഖം പിടിച്ച് എനിക്ക് അഭിമുഖമായി പിടിച്ചു നിര്‍ത്തി. എന്‍റെ കണ്ണുകളെ നേരിടാന്‍ ആവതില്ലാതെ ആ മിഴികള്‍ താഴ്ന്നു തന്നെ നിന്നു. നനഞ്ഞ കണ്‍പീലികള്‍ പടപടാ തുടിക്കുന്നത്

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025