Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി 2

 

*******************************

“ഡാ…ചെക്കാ…അവിടെ ഡ്രിങ്ക്‌സ് ഒക്കെ ഉണ്ടാവും എന്നു തോന്നുന്നു….നിന്റെ നിഴൽ എങ്ങാനും ആ വഴിക്ക് പോയാ,….കൊന്നു കളയും ഞാൻ….”

അവന്റെ കയ്യിൽ ചുറ്റിപ്പടിച്ചു ഡിന്നർ ഹാളിലേക്ക് നടക്കുന്ന വഴി നീരജ പറഞ്ഞു.

“ഓഹ് പിന്നെ എനിക്ക് വെള്ളം അടിക്കാഞ്ഞിട്ടു കൈ വിറച്ചോണ്ടിരിക്കുവല്ലേ, വല്ല കാലത്തും ഒരു ബിയർ അല്ലാതെ ഞാൻ എന്തേലും കഴിക്കുന്നത് ഏട്ടത്തി കണ്ടിട്ടുണ്ടോ…”

“അതില്ല, എങ്കിലും ഈ തണുപ്പത്തു അങ്ങനെ എന്തേലും തോന്നിയാലും വേണ്ടെന്ന ഞാൻ പറഞ്ഞേ കേട്ടോ ബുദ്ധൂ…”

“ഓഹ്…..പിന്നെ…”

കിച്ചു പുച്ഛിച്ചു വിട്ടു.

ഇരു വശത്തും മരങ്ങൾ നിറഞ്ഞ പുൽ പുറത്തു അവിടവിടെയായി നിലത്തു ഡിനോസർ മുട്ട ഇട്ട കണക്ക് ബൗൾ ലൈറ്റ് വെളിച്ചം പൊഴിച്ചു നിൽക്കുന്നുണ്ടെങ്കിലും മഞ്ഞിന്റെ പടലം നിറഞ്ഞു ചെറു വെളിച്ചങ്ങളായി മാത്രമേ അവർക്ക് കാണുന്നുണ്ടായിരുന്നുള്ളൂ… കല്ലു പാകിയ ചെറു നടവഴിയിൽ വെളിച്ചം നിറക്കാൻ വശങ്ങളിൽ ലാംപ് മഞ്ഞ നിറത്തിൽ കത്തിക്കൊണ്ടിരുന്നു.

“ഊ…..എന്തൊരു തണുപ്പാ ചെക്കാ….എനിക്ക് കിടന്നു വിറക്കുവാ…”

കൈ അമർത്തി കെട്ടിപ്പിടിച്ചു കിച്ചുവിന്റെ മേലേക്ക് തന്നെ തന്നെ ചേർത്തു ഒരു മുറുകിയ കെട്ടിപ്പിടുത്തം പോലെ നീരജ നടക്കുന്നതിനിടയിൽ പറഞ്ഞു ചുരിദാറിന് മേലെ ഒരു കട്ടിയുള്ള ഷാൾ കൂടെ അവൾ പുതച്ചിരുന്നു. എന്നിട്ടും പല്ലുകൾ കൂട്ടിയിടിച്ചു അവൾ വിറച്ചു കിച്ചുവിന്റെ ചൂടിനെ കൊതിച്ചു.

“എന്നെ കെട്ടിപ്പിടിക്ക് കിച്ചു…എനിക്ക് സഹിക്കാൻ പറ്റണില്ല…ഊ…”

വിറച്ചുകൊണ്ടവൾ പറയുമ്പോൾ വായിൽ നിന്ന് പുക അവന്റെ മുഖത്തേക്കടിച്ചു.

ഷാൾ കൊണ്ടു ശെരിക്ക് പുതച്ച കിച്ചു നീരജയെ തന്റെ നെഞ്ചിലേക്ക് കേറ്റി കെട്ടിപ്പിടിച്ചു വിരിഞ്ഞ മുതുക് അമർത്തി തടവി കൊടുത്തതും, അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു അവന്റെ ചൂട് ദേഹത്തേക്ക് പടർത്തി ചുണ്ടിൽ അവൻ കാണാതെ ഒളിപ്പിച്ച പുഞ്ചിരിയുമായി അവൾ നടന്നു.

“ഇതെന്താ കൂടെ നടന്നു ഉറങ്ങിയോ….തടിച്ചി ദേ ഹാൾ എത്തി…”

തന്റെ ദേഹത് പുതഞ്ഞു കിടന്നു നടക്കുന്ന നീരജയുടെ കവിളിൽ തട്ടി കിച്ചു വിളിച്ചപ്പോൾ ചുവന്ന കവിൾ അവനെ കാണിക്കാതെ കള്ള മുഖം അണിഞ്ഞവൾ അവന്റെ നെഞ്ചിൽ നിന്നു കഷ്ടപ്പെട്ട് അകന്നു മാറി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025