Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി 2

“എവിടുന്ന്….ഇവിടെ ആൾക്ക് നാണം വന്നിട്ട് ആണിയടിച്ച പോലെ നിക്കുവാ..”

കിച്ചു നീരജയുടെ കയ്യിൽ പിടിച്ചു നിരാശയോടെ പറഞ്ഞു.

“എങ്കിൽ….എങ്കിൽ….If you don’t mind…..കിച്ചു എന്റെ കൂടെ ഒന്നു ഡാൻസ് ചെയ്യുവോ…എനിക്ക് ഇതുവരെ ഒരു പെയർനെ കിട്ടിയില്ല…”

ദീപ്തി നിസഹായതയോടെ നീരജയെ നോക്കി… ഒരു നിമിഷം നീരജയുടെ മുഖത്തു നിന്ന് ചോര വാർന്നു പോയി, സങ്കടം ഹൃദയം തുരന്നു തുടങ്ങിയെങ്കിലും ചുണ്ടിൽ കഷ്ടപ്പെട്ടു ഉണ്ടാക്കിയ ചിരി വരുത്തി നീരജ തലയാട്ടി.

എന്താണ് ഇവിടെ സംഭവിക്കുന്നത് എന്നു ഒന്നു മനസിലാക്കിയെടുക്കും മുൻപ് തന്നെ ദീപ്തി കിച്ചുവിന്റെ കയ്യും വലിച്ചുകൊണ്ട് ഹാളിനു നടുവിലേക്ക് നീങ്ങി… നെഞ്ചു പൊളിയുന്ന വേദനയുമായി നീരജ നിറയുന്ന കണ്ണുകൾ അടക്കിപിടിച്ചു

ഹാളിലെ സൈഡിൽ മാറി നിന്നു അവരെ നോക്കി.ദീപ്തി കിച്ചുവിനെ ചേർത്തു പിടിച്ചു പതിയെ അനങ്ങുന്നത് കണ്ട നീരജയുടെ ഉള്ളിലെ പ്രണയിനി ആർത്തു കരഞ്ഞു. അത് മുഖത്തു വരുത്താതെ തന്റെ പ്രാണൻ പൊടിയുന്ന വേദനയിൽ നീരജ മുഖത്തു വരുത്താതെ കടിച്ചു പിടിച്ചു നിന്നു.

ദീപ്തിയുടെ കൈ കിച്ചുവിന്റെ അരയിൽ ചുറ്റി മുലകൾ നെഞ്ചോടു അമർത്തി പതിയെ ഡാൻസ് ചെയ്യാൻ തുടങ്ങിയതും കിച്ചുവും ഒന്നു വല്ലാതെ ആയി, പതിഞ്ഞ താളത്തിൽ റൊമാന്റിക് സോങ് ഒഴുകുന്ന റിസോർട്ടിന്റെ ഹാളിൽ ചേർന്നു നിന്നു ദീപ്തിയും കിച്ചുവും ഡാൻസ് ചെയ്തു അടുക്കുംതോറും ദീപ്തിയുടെ ദേഹം കൂടുതൽ തന്നിലേക്ക് അമരുന്നത് കിച്ചുവിന് അസ്വസ്ഥതയാണ് നൽകിയത്, വിയർത്തു തുടങ്ങിയ കിച്ചു അവളിൽ നിന്നും പതിയെ അകലാൻ ശ്രെമിച്ചു, വിടുവിക്കാൻ നോക്കുമ്പോൾ കൂടുതൽ വലിക്കുന്ന ദീപ്തിയിൽ നിന്നും വലിഞ്ഞു മാറി അവൻ നോക്കിയപ്പോൾ കണ്ടത് കണ്ണു നിറച്ചു, വിറയ്ക്കുന്ന നീരജയെ ആയിരുന്നു… പുറം കൈ കൊണ്ട് കവിളിലേക്കിറങ്ങിയ കണ്ണീര് തുടച്ചു കാറ്റു പോലെ അവൾ ഹാളിൽ നിന്ന് പുറത്തേക്ക് നടന്നു, ഉള്ളിൽ ഇടി വെട്ടിയ കിച്ചു ദീപ്തിയുടെ പിടി വിടുവിച്ചു അവളുടെ പിന്നാലെ ഓടുമ്പോൾ അവന്റെ നെഞ്ചു ചടുലമായി ഇടിച്ചു, ചെവി പുകഞ്ഞു.. റിസോർട്ടിന്റെ നീണ്ട ലോണ് കടന്നു, മെയിൻ എൻട്രൻസും ലോബിയും ഉള്ള ഭാഗത്തേക്ക് അവൾ ഓടി, പിന്നാലെ പാഞ്ഞു വന്ന കിച്ചു അവളെ ചുറ്റിപ്പിടിച്ചപ്പോൾ കിടന്നു കുതറുകയായിരുന്നു നീരജ ചെയ്തത്…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025