“മേഡം. അന്ന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അങ്കിളിനെ പിന്നെ കാണുന്നത് ഹോസ്പിറ്റലില്‍ വച്ചു ആണെന്ന് അവര്‍ പറയുന്നു. “
“അനീ അപ്പോള്‍? “
“മേഡം. അങ്കിള്‍ അന്ന് വീട്ടില്‍ പോയിട്ടില്ല. പക്ഷെ അദേഹം തനിക്കു സെയ്ഫ് ആണെന്ന് തോന്നിയ ഒരിടത്ത് അത് ഒളിപ്പിച്ചിട്ടുണ്ട്. “
“അതെന്താ ഇത്ര ഉറപ്പു. “
ഞാന്‍ അന്ന് ശില്പയുടെ അച്ഛനുമായി നടത്തിയ ചോദ്യോത്തരത്തെ പറ്റി പറഞ്ഞു.
“റായി ലക്ഷ്മി ഹോസ്പിടല്‍. “ അവര്‍ ഉരുവിട്ടു.
“എന്താ മേഡം? “
“അനീ.. ഞങ്ങളുടെ ഹോസ്പിടലിന്റെ പേര് ലക്ഷ്മി റായി ഹോസ്പിറ്റല്‍ എന്നാ. പക്ഷെ പഴയ ക്ലിനിക്കിന്റെ പേര് റായി ലക്ഷ്മി ഹോസ്പിടല്‍ എന്നാ… “
“ആണോ. അത് ശരിക്കും എവിടെയാ? “
“ബാന്ദ്രയില്‍. “
“ഹാ…. പിന്നാണോ മേഡം നമ്മള് ഇത്രയും ആലോചിക്കുന്നേ. അങ്കിളിനു ആ നിധി ഒളിപ്പിക്കാന്‍ ഏറ്റവും സെയ്ഫ് ആയി തോന്നിയത് ആ പഴയ ഹോസ്പിടല്‍ ആയിരിക്കും. “
അവരുടെ മുഖം കൂടുതല്‍ വിടര്‍ന്നു. “ ഛെ.. ഞാന്‍ എന്തൊരു മണ്ടിയാണ്. എന്റെ തലയില്‍ ഇതെന്തു കൊണ്ട് നേരത്തെ തോന്നിയില്ല. “
“അതെ കൊള്ളെണ്ടുന്നത് കൊള്ളെണ്ടുന്ന സ്ഥലത്ത് കൊള്ളുംപോഴേ ചിലര്‍ക്ക് കത്തു. “
