Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരി എന്ന സ്ത്രീയും ഞാനും

ഒരു നാൾ മൂപ്പിൽസെന്നെ വിളിക്കുന്നു. കേശവാ. ഒരു ഡ്രിങ്കെനിക്കൊഴിച്ചു നീട്ടി.

എനിക്ക് ഞങ്ങളുടെ ഹെഡ്ഢോഫീസിലേക്കു ട്രാൻസ്ഫറാണ്. വൈസ് പ്രെസിഡൻ്റ്. കൽക്കത്തയിൽ. നിനക്ക് ഫിനാൻസാണ് താല്പര്യമെന്നും എനിക്കറിയാം. നിൻ്റെ മുന്നിൽ ഏറ്റവും നല്ല രണ്ടു വഴികളുണ്ട്. ഒന്നുകിൽ ചാർട്ടേർഡ് അക്കൗണ്ടൻ്റ്, അല്ലെങ്കിൽ ലണ്ടനിൽ സീ എഫ് ഏ… അങ്ങനെ.

അടുത്ത ഓപ്ഷൻ കൽക്കത്തയിൽ ഐഐ എമ്മിൽ എംബീഏ ഫിനാൻസ്. വേറേ താല്പര്യമുണ്ടെങ്കിൽ അതുമാവാം.

ഞാൻ എം ബിഏ പാസ്സായി. എൻ്റെ കരീയറിനെപ്പറ്റി പറഞ്ഞ് നിങ്ങളെ ബോറഡിപ്പിക്കുന്നില്ല.

ഇന്ന് ഇരുപത്തിരണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതിനിടെ ഞാൻ കോർപ്പറേറ്റ് ജോലികളുടെ പടവുകൾ താണ്ടി ഉയരങ്ങളിലെത്തി. പിന്നെ സ്വന്തം സ്ഥാപനം. ധാരാളം കാശുണ്ടാക്കി. ഒപ്പം കല്ല്യാണം കഴിച്ചു. ബിഗ് മിസ്റ്റേക്ക്. രണ്ടാമ്പിള്ളാരാണ്. രണ്ടും ഇപ്പോൾ അവളോടൊപ്പം… ഏതായാലും ഞങ്ങൾ സൗമ്യമായി പിരിഞ്ഞു. വർഷത്തിലൊരിക്കൽ അവന്മാർ വരും. നാൽപ്പത്തൊന്നു വയസ്സായി. അച്ഛൻ്റെ ആഗ്രഹപ്രകാരം പഴയ നഗരത്തിലേക്ക് ഒരിടവേളയിൽ തിരിച്ചെത്തിയിരിക്കുന്നു. അഞ്ചാമത്തെ നിലയിലുള്ള അടുത്തടുത്ത വിശാലമായ ഫ്ലാറ്റുകളിലാണ് ശ്രീ മുകുന്ദനും ശ്രീ കേശവനും. ഒരു ബ്രേക്കെടുത്തു. ചെറിയ കൺസൾട്ടൻസി ഇടയ്ക്കുണ്ട്. പിന്നെ വെച്ചു വിളമ്പിത്തരാൻ മറീന ആൻ്റിയുമുണ്ട്. എപ്പൊഴോ അച്ഛൻ്റെ കുക്കായി കൂടിയതാണ്. ഒന്നാന്തരം പച്ചക്കറികളും ബീഫും പോർക്കും മീനും പാചകം ചെയ്യും.

മാലതി… പിരിഞ്ഞ ഭാര്യ. അവൾക്കച്ഛനെ വലിയ കാര്യമാണ്. ഇടയ്ക്കിടെ സന്ദർശനവുമുണ്ട്.

ഒരു അലസമായ ഡിസംബറിലെ പുലർച്ച. മൂപ്പിലാൻ സ്ഥലത്തില്ല. എന്തോ നേരത്തെ എണീറ്റു. ഒന്നു നടക്കാൻ പോയി. ജോഗു ചെയ്യാനുള്ള മടി. നടത്തമങ്ങനെ ഓരോന്നാലോചിച്ച് ഒന്നരമണിക്കൂറായി. പേശികളൊക്കെ അയഞ്ഞു. അപ്പോഴാണ് കാലത്തു തന്നെ തുറന്ന ഒരു കൊച്ചു ബാർബർഷോപ്പ് കാണുന്നത്. രണ്ടു കസേരകളേ ഉള്ളൂ. പക്ഷേ ബാർബർ പയ്യൻസാണ്. ഞാൻ നോക്കുന്നതു കണ്ടപ്പോൾ പയ്യൻസ് വിടർന്നു ചിരിക്കുന്നു!

വന്നാട്ടെ സാറേ!

പോയിരുന്നു. മുടി ട്രിം ചെയ്തു. ഷേവു ചെയ്തു. പയ്യൻസിൻ്റെ ഒരു ഹെഡ് മസാജും കൂടിയായപ്പോൾ ഉന്മേഷം തോന്നി. വഴിയോരത്തുള്ള തട്ടുകടയിൽ നിന്നും ഒരു കട്ടനും തട്ടി വീട്ടിലേക്കു നടന്നു. കുളിച്ചു വസ്ത്രങ്ങൾ മാറി.

മറീനാൻ്റി ഒരു ബ്രേക്ക്ഫാസ്റ്റ് ട്രേയുമായി വാതിൽ തുറന്നു കടന്നു വന്നു. ഇന്ന് ഉപ്പുമാവ്, ചട്ട്ണി, മുട്ട പുഴുങ്ങിയത്. കിച്ചണിൽ കേറി ആൻ്റി കട്ടനുണ്ടാക്കി. ഗുഡ്മോണിങ്ങ് കേശൂ. നീ കഴിച്ചിട്ട് പാത്രങ്ങൾ കിച്ചണിൽ വെച്ചാൽ മതി. ഓക്കെ ആൻ്റീ. വിസ്തരിച്ച് പ്രാതൽ കഴിച്ചു. എന്നിട്ട് ടാബ്ലെറ്റുമായി ബാൽക്കണിയിൽപ്പോയിരുന്നു. പ്രധാന വാർത്തകളിലൂടെ ഒന്നോടിച്ചു നോക്കി. തിരികെ ഹോളിലെത്തി പുതിയ തലമുറയിലെ കൃഷ്ണയുടെ മനോഹരമായ രാഗാലാപനത്തിൽ മുഴുകി… രണ്ടു മണിക്കൂറുകൾ കടന്നുപോയി…വീക്കേഎൻ്റെ കഥാപാത്രത്തെപ്പോലെ ജീവിതത്തിൽ ചെയ്യണ്ടതെല്ലാം ചെയ്തു തീർത്തു എന്നു തോന്നി. വേണമെങ്കിൽ മരിക്കാനൊരു ചാൻസാണ്!

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025