Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 1

ഇറങ്ങാൻ നേരം ഞങ്ങളെ നോക്കി കുരച്ച എന്റെ ആജന്മശത്രു…… ഉണ്ണിയുടെ വീട്ടിലെ കുമാരനെ നോക്കി അവന്റെ തന്തയ്ക്കും വിളിച്ചിട്ട് ഞാൻ പറമ്പിലേക്ക് നടന്നു…

 

“””എന്താടാ ചെക്കാ……””””

 

 

“”””നായിന്റെ മോനേ പിന്നെ നായിന്റെ മോനേന്ന് അല്ലാതെ ദേവകിന്റെ മോനെന്ന് വിളിക്കാൻ പറ്റോ??””””
എന്റെ ന്യായമായ സംശയത്തിന് മറുപടി ഇല്ലാത്തത് കൊണ്ടാവാം…. ഏട്ടത്തി പിന്നെ ഒന്നും പറയാതെ എന്റെ കൂടെ വന്നു……

 

“”””അയ്യോ…… നിക്ക് നിക്ക് നിക്ക്……. ഏട്ടനും പണിക്കാർക്കുമുള്ള പ്രാതൽ എടുക്കാൻ മറന്നു””””
എന്നും പറഞ്ഞോണ്ട് ഏട്ടത്തി തിരിച്ച് വീട്ടിലേക്ക് ഓടി…. ഞാൻ ഏട്ടത്തി വരുന്നതും കാത്ത് അക്ഷമനായി നിന്നു….

വീട്ടിൽ നിന്നും കുറച്ച് അപ്പുറത്തേക്ക് മാറി ഒരേക്കർ ഭൂമിയുണ്ട്….. തലമുറകളായി കൈമാറി വരുന്ന ഭൂമി….. അവിടെ കൃഷി ചെയ്തു കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്…. ഞങ്ങൾ എന്ന് പറയുമ്പോൾ ഞാൻ കാശി, എന്റെ അമ്മ കാർത്യായനി, പിന്നെ എന്റെ ഒരേയൊരു ഏട്ടൻ… ശിവൻ… അങ്ങേരാണ് കാര്നൊന്മാരായി കൈമാറി വരുന്ന ഭൂമിയിൽ കൃഷി എല്ലാം ചെയ്യുന്നത്, ബാക്കി ഞങ്ങൾ എല്ലാവരും വെറും സഹായികൾ മാത്രമാണ്…. ആ ഒരു കാര്യത്തിൽ മാത്രം അങ്ങേരെ പൊക്കി പറയാതിരിക്കാൻ സാധിക്കില്ല, പണ്ട് അച്ഛന്മാരുടെയും മുത്തച്ഛന്മാരുടെയും കാലത്ത് ഉണ്ടായിരുന്നതിന്നേക്കാൾ പതിൻമടങ്ങ് മിക്കച്ചതായി കാര്യങ്ങൾ ഇപ്പോ മുന്നേറുന്നുണ്ട്…..
ഞാനും അമ്മയും ഏട്ടനും കൂടാതെ നാലാമത്തെ ആളാണ് ഇപ്പോ ഭക്ഷണം എടുക്കാൻ വേണ്ടി തിരിച്ചോടി പോയ എന്റെ സ്വന്തം ഗൗരിയേട്ടത്തി….. വീട്ടിലെ എന്റെ കൂട്ട്.
ഏട്ടൻടെയും ഏട്ടത്തിയുടെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷം ആവുന്നേ ഉള്ളു…… ഗൗരിയേട്ടത്തിയുടെ കുടുംബം സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിൽ ഒന്നും ആയിരുന്നില്ല, അതുകൊണ്ടാവണം ഏട്ടന്റെ ആലോചന വന്നപ്പോൾ രണ്ടാമത് ഒന്നും ചിന്തിക്കാതെ അവർ അതിന് സമ്മതിച്ചത്…. അല്ലാതെ ഒരു കുഴപ്പവും ഇല്ലാത്തവരോന്നും ഇക്കാലത് ഞങ്ങടെ കൂട്ടത്തിലേക്ക് കല്യാണം കഴിപ്പിച്ച് വിടാൻ നിൽക്കില്ല……

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025