“അതില്ലാ… പക്ഷെ ……”
“പക്ഷെ ?…..”
“പക്ഷെ നമ്മൾ ശ്രമിച്ച് നോക്കുന്നതിൽ തെറ്റില്ലല്ലോ… നോക്ക് ഇപ്പൊ നമ്മൾ മാത്രമേ ഉള്ളൂ. നാട്ടിൽ നിന്ന് വളരെ അകലെ ബന്ധുക്കളുടെയോ നാട്ടുകാരുടെയോ ശല്യമില്ല. നമ്മൾ മാത്രം….. ഒരു കുട്ടി കൂടെ ആവുമ്പോൾ നമ്മൾ ആ തിരക്കിലേക്ക് പോവും. അതിന് മുമ്പ് , വയസ്സ് ക്കാലത്ത് ഓർത്ത് പങ്കുവയ്ക്കാൻ നമ്മുക്ക് അല്പമെങ്കിലും രസമുള്ള കഥകൾ വേണ്ടേ…..”
എന്റെ വാക്കുകളിൽ ഒരേ സമയം ആവേശവും എന്നാൽ അവിശ്വസനീയതയും ഗീതൂന്റെ കണ്ണിൽ തെളിഞ്ഞു.
“ഗോവിന്ദേട്ടൻ തന്നെയാണോ ഈ സംസാരിക്കുന്നേ?……..”
“ഓ… നീ കൂടുതൽ കളിയാക്കുമൊന്നും വേണ്ട ..ഞാനത്രയ്ക്ക് ബോറനൊന്നുമല്ല…..ഞാനും മാറിയ താടി ഗീതേ….. അല്ല മാറ്റിയതാ… എന്റെ ജീവിത സാഹചര്യങ്ങളും പ്രാരബ്ദവുമൊക്കെ…വെറും തല്ലിപൊളി ആയി നടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക് …: അത് പറയുമ്പോൾ കൃത്യമമായ ഒരു ചിരി മുഖത്ത് പടർത്താൻ ഞാൻ മറന്നില്ല.
കാറ്റിലെ കുളിര് കൂടിയ പോലെ . നിറഞ്ഞ് നിന്ന നക്ഷത്രങ്ങളെ ഇരുണ്ട ചാക്കിലാക്കിയ പോലെ കാർമേഘങ്ങൾ ഉരുണ്ടു കൂടി….
ഞാൻ ഗീതൂനേം ചേർത്ത് പിടിച്ച് ടെറസ്സിലെ ബൾബ് ഘടിപ്പിച്ചിരുന്ന തൂണിൽ ചാരി ഇരുന്നു. ജാമ്പവാന്റെ കാലത്തെ അനുസ്മരിപ്പിച്ച ആ ബൾബും ഹോൾഡറുമൊക്കെ നമ്മുടെ വീട്ടിന് ഒരു കൊച്ച് ബംഗ്ലാവിന്റെ ഛായ നൽകി….
ഗീതു എന്റെ നെഞ്ചിൽ ചാരികിടന്നു. ഞാനവളുടെ തോളിലൂടെ കൈയിട്ടു അവളെ ചേർത്ത് പിടിച്ച്
