Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതാഗോവിന്ദം 3

ചൂടേകി….

 

“പൊന്നുസേ നിന്റെ വീട്ടിൽ കൊറെ ട്രോഫി അടുക്കി വച്ചിട്ടുണ്ടല്ലോ അതൊക്കെ നിനക്ക് മരം ക്കേറ്റത്തിന് കിട്ടിയതാ?……”

“ഹൊ…. അത് ഇന്നേലുമൊന്ന് ചോദിക്കാൻ തോന്നിയല്ലോ……. ശരിക്കും പറഞ്ഞാൽ അതൊക്കൊ സ്ക്കൂളീന്ന് കിട്ടിയതാ വല്യതൊകെ എന്റെ റൂമിലെ പെട്ടീലാ ഞാൻ വച്ചിരിക്കണേ..”

“പെട്ടിയോ …. ഏത് പെട്ടി…..?”

“ആഹ് അതറിയണോങ്കിലേ വല്ലപ്പോഴുമെന്റെ വീട്ടില് വരണം മുറീലോക്കെ കേറണം ”
നെഞ്ചിലൊരു നുള്ള് ….

 

ശരിയാ ഞാൻ ശരിക്കും അവൾടെ വീട്ടിൽ നിന്നിട്ടില്ല. ഒന്നോ രണ്ടോ ദിവസമെന്തോ നിന്നിട്ടുണ്ട്. എനിക്കെലായ്പ്പോഴും തിരക്കായിരുന്നു. പിന്നെ സ്ഥലം മാറിം കിട്ടി ഇവിടെ വന്നേ പിന്നേ എന്റെ വീട്ടിൽ പോലും പോയിരുന്നത് വിരളമായിരുന്നു…..

“നീ അതൊക്കെ എന്തിന് കിട്ടിയെന്ന് പറഞ്ഞില്ല….. ”

“അതൊക്കെ എനിക്ക് ഡാൻസിന് കിട്ടിയതാ…”

“ഡാൻസിനോ… ?”

എനിക്കത്‌ഭുതം തോന്നി .. കളിക്ക് പോലും ഒരു ചുവട് വയ്ക്കുന്നത് ഞാൻ കണ്ടിട്ടില്ല…

“ഓ ഡാൻസിന് …. ഭരതനാട്യവും മോഹിനിയാട്ടവുമൊക്കെ … ജില്ലാ കലോത്സവത്തിന് എനിക്ക് 2nd കിട്ടീട്ടുണ്ട് ഡിഗ്രി പഠിക്കുമ്പോ ….”

 

“ഏഹ് ഇതൊന്നും നീ എന്നോടിത് വരെ …..?”

“അങ്ങോട്ട് പറയുന്നതിനേക്കാളും ഇങ്ങോട്ട് ചോദിച്ചിട്ട് പറയുന്നതാണ് ശരീന്ന് തോന്നി. പിന്നേ ഏട്ടനും എന്നോട് ഒന്നും പങ്കു വയ്ക്കൂ ലാർന്നല്ലോ …ഞാനെന്തേലും ചോദിച്ചാൽ ദേഷ്യവും . എന്നാലും അമ്മയോട് ചോദിച്ച് പണ്ടത്തെ കൊറേ കാര്യങ്ങൾ ഞാൻ ഏട്ടനെപ്പറ്റി മനസിലാക്കീട്ടുണ്ട്… ”

“ഓ… എന്നാലും നീ… ഡാൻസ്…. നീ ഡാൻസ് ചെയ്യുന്നത് ഞാനൊരിക്കലും …. അല്ല അപ്പൊ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025