Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 23

“നല്ല സ്മെല്‍…ഫാദര്‍ ഏത് പെഫ്യൂമാ യൂസ് ചെയ്യുന്നേ?”

“പെര്‍ഫ്യൂമോ?”

ഫാദര്‍ ചിരിച്ചു.

“വല്ല കുന്തിരിക്കത്തിന്‍റെയോ സാമ്പ്രാണിത്തിരീടെയോ സ്മെല്‍ ആരിക്കും കുഞ്ഞേ!”

“ഞാനും ഫാദറിനെപ്പോലെയാ,”

രമേശന്‍ ചിരിച്ചു.

“ഞാനും ഉപയോഗിക്കില്ല ഒരു പെര്‍ഫ്യൂമും…ഇതുവരേം ഒരു പെര്‍ഫ്യൂമും യൂസ് ചെയ്തിട്ടില്ല ഞാന്‍! അതൊക്കെ ഭയങ്കര അപകടമാ…മാത്രമല്ല എല്ലാരോടും ഞാന്‍ പറയുകേം ചെയ്യും…ശാസ്ത്രജ്ഞന്‍റെ കടമ!”

രമേശന്‍ ചിരിച്ചു.

“രമേശാ…”

ഞാന്‍ അവനെ വിളിച്ചു.
രമേശന്‍ എന്നെ നോക്കി.

“ഒന്നും പേടിക്കേണ്ട രാജേഷേ…”

എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“ഹോസ്പ്പിറ്റലില്‍ ജയനെ കൊണ്ടുവന്നപ്പം നീ കൂടെ ഉണ്ടായിരുന്നോടാ?”

“ഇല്ലടാ..ഞാന്‍ ലാബില്‍ ആരുന്നു…വിവരം അറിഞ്ഞത് പുറത്ത് ബഹളം കേട്ട് ഞാന്‍ കൊമ്പൌണ്ടിലേക്ക് വന്നപ്പഴാ….”

“അതായത് നീ ജയന്‍റെ അടുത്തുകൂടിപ്പോലും പോയിട്ടില്ല അല്ലെ?”

“ഇല്ലന്നെ? എന്നാ?”

അപ്പോഴേക്കും ഞങ്ങളുടെ സംസാരം കേട്ട് ആളുകള്‍ ചുറ്റും കൂടി.

“നിന്‍റെ വീട്ടില്‍ നിന്‍റെ ബന്ധുക്കളോ അവരുടെ കുട്ടികളോ ഒക്കെ ഉണ്ടോ?”

“നിനക്ക് എന്നെ അറിയില്ലേ?”

രമേശന്‍ ചിരിച്ചു.

“ഞാന്‍ ഒറ്റത്തടിയല്ലേ? ആരേം അടുപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് ഞാന്‍ നിന്നോട് മുമ്പ് പറഞ്ഞിട്ടില്ലേ? മാത്രമല്ല ഒരു ശാസ്ത്രജ്ഞന്‍ എപ്പോഴും ഏകാന്തത ഇഷ്ട്ടപ്പെടുന്നവന്‍ ആയിരിക്കും…”

“എങ്കില്‍…”

ചുറ്റും കൂടിയ ആളുകളെ ഒന്ന് നോക്കിയതിന് ശേഷം ഞാന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

“എങ്കില്‍ എങ്ങനെയാടാ ബാസ്റ്റാഡ് എന്‍റെ കുഞ്ഞ് മാത്രം യൂസ് ചെയ്യുന്ന പെര്‍ഫ്യൂമിന്റെ മണം നിന്‍റെ മേത്ത്ന്ന് വരുന്നേ?”

അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് രമേശന്‍ ഒന്ന് നടുങ്ങി.
അടുത്ത നിമിഷം എന്‍റെ കൈ അവന്‍റെ മുഖത്ത് വിലങ്ങനെ വീണു.
അടിയേറ്റ് രമേശന്‍ ചുറ്റും കൂടി നിന്ന ആളുകളുടെ കൈകളിലേക്ക് വീണു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025