Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 11

ഞാൻ വീണ്ടും ഹെൽമെറ്റ് തലയിൽ വെച്ചിട്ട് ബൈക്ക് പിന്നെയും മെയിൻ റോഡിലേക്ക് കയറ്റി. ബേക്കറിയിലേക്ക് ഇനിയിവിടെ നിന്ന് ഒരല്പം കൂടി പോയാ മതി അതും മെയിൻ റോഡിന്റെ സൈഡിൽ തന്നെയാണ്. ഞാൻ ബേക്കറി ലക്ഷ്യമാക്കി ബൈക്കോടിച്ചു. കുറച്ചു ദൂരം കൂടി മുന്നോട്ട് പോയതോട് കൂടി ഞങ്ങൾ ആ ബേക്കറിയുടെ മുന്നിലെത്തി. അതിന്റെ മുന്നിൽ തന്നെ വണ്ടികളൊക്കെ വെക്കാനുള്ള സ്ഥലവുമുണ്ട്. ഞാൻ ബൈക്ക് അങ്ങോട്ട് കയറ്റി നിർത്തി.

“..ഇറങ്ങിക്കോ ചേച്ചീ…. ”

ഗിരിജ ചേച്ചിയെന്റെ തോളിൽ പിടിച്ചുകൊണ്ട് തന്നെ വീണ്ടും ബൈക്കിൽ നിന്നും താഴേക്ക് ഇറങ്ങി. ഞാൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് ഹെൽമെറ്റ് കണ്ണാടിയിലെടുത്ത് വെച്ചു. ഗിരിജ ചേച്ചി ഞാനും കൂടി വന്നിട്ട് അകത്തേക്ക് കേറാനെന്ന മട്ടിൽ എന്നെയും നോക്കി നിന്നു.

“..വാ ചേച്ചീ….. ”

ഞാനും ഗിരിജ ചേച്ചിയും കൂടി അകത്തേക്ക് കയറി. ബേക്കറിയുടെ മുന്നിലെ ഗ്ലാസ് ഡോർ തുറന്നപ്പോൾ തന്നെ ഏസിയുടെ തണുത്ത കാറ്റെന്റെ ശരീരത്തിലേക്കടിച്ചു ഇത്ര നേരവും ചൂട്‌ അടിച്ചിട്ട് പെട്ടെന്ന് തണുപ്പിലേക്ക് വന്നപ്പോൾ വല്ലാത്തയൊരു സുഖം തോന്നി. ബേക്കറിയിലും വലിയ തിരക്കൊന്നുമില്ല അവിടെയും ഇവിടെയുമൊക്കെയായി വളരെ കുറച്ചു പേരേ അവിടെയുള്ളൂ. ഞങ്ങളൊരൽപം ഒഴിഞ്ഞ സൈഡിലെ ടേബിളിൽ ചെന്നിരുന്നു അതാകുമ്പോ സ്വസ്ഥമായിട്ട് എനിക്കും ഗിരിജ ചേച്ചിക്കും വെല്ലോം മിണ്ടിയും പറഞ്ഞും ഇരിക്കാവല്ലോ. ഞാനും ഗിരിജ ചേച്ചിയും ബേക്കറിയുടെ അകത്തേക്ക് കയറി വന്നപ്പോൾ തന്നെ അവിടെയിരുന്ന ചിലരൊക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു അല്ലെങ്കിലും അത് വളരെ സ്വാഭാവികമാണ് നമ്മൾ ഏതെങ്കിലും ഹോട്ടലിലോ അങ്ങനത്തെ ഏതെങ്കിലും സ്ഥലത്തോ ഇരിക്കുമ്പോൾ അങ്ങോട്ട് പുതിയതായി ആരേലും വരുമ്പോൾ നമ്മളവരെ സ്വാഭാവികമായും ഒന്ന് നോക്കുവല്ലോ അതേ ഇവിടെയും സംഭവിച്ചൊള്ളൂ. കാഴ്ചയിൽ എന്നെയും ഗിരിജ ചേച്ചിയേയും കണ്ടാൽ നല്ല പ്രായ വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ ഞങ്ങൾ അമ്മയും മകനുമാണെന്ന് അവിടെയിരുന്നവർക്ക് തോന്നിക്കാണും അതുകൊണ്ടാവും പിന്നെയാരും തന്നെ ഞങ്ങളെ ശ്രദ്ധിച്ചില്ല. സാധാരണ ഇത്തരം സ്ഥലങ്ങളിലൊക്കെ കല്യാണം കഴിക്കാത്ത ഒരാണും പെണ്ണും ഒരുമിച്ചു വന്നാൽ ആൾക്കാരൊക്കെ വേറെ ഒരു രീതിയിലായിരിക്കും അവരെ നോക്കുന്നത് പക്ഷെ അവിടെയിരിക്കുന്നവർക്ക് അറിയില്ലല്ലോ ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ കാമുകിയാണ് എന്റെ കൂടെയിരിക്കുന്നതെന്ന് . എന്തായാലും കാഴ്ചയിലുള്ള ഞങ്ങളുടെ പ്രായ വ്യത്യാസം ഞങ്ങളുടെ ബന്ധത്തിന് ഒരു മറ തന്നെയാണ് എന്നെയും ഗിരിജ ചേച്ചീനെയും പരിചയമില്ലാത്തവർക്ക് ഒറ്റ നോട്ടത്തിൽ ഞങ്ങളമ്മയും മോനുമാണ് പരിചയമുള്ളവർക്ക് ഞങ്ങൾ നല്ല അയൽപക്കക്കാരും ഈ രണ്ട് രീതിയിൽ നോക്കിയാലും ഞങ്ങളുടെ ബന്ധത്തിൽ യാതൊരു അസ്വാഭാവികതയും ആർക്കും തന്നെ തോന്നില്ല . ഞാനവിടെയിരുന്ന മെനു കാർഡ് ചുമ്മാ എടുത്തു നോക്കി ചോറുണ്ടിട്ട് അധികനേരം ആയിട്ടില്ലാത്തതുകൊണ്ട് കാര്യമായി വിശക്കുന്നില്ല എന്നാലും നല്ല ദാഹം തോന്നുന്നുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025