Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8

അയ്യാളും കോണിയും ഇടിഞ്ഞ്പൊളിഞ്ഞ് വലിയ ശബ്ദത്തോടെ താഴെ വീണു..

ശബ്ദം കേട്ട് വീട്ടിൽ ലൈറ്റ് തെളിഞ്ഞു..

അത് കണ്ട അയ്യാൾ ഓടി … മതിലെടുത്തു ചാടി.. ഓടി..കൂടെ ഞാനും.

കുറച്ച് മാറി , ആളൊഴിഞ്ഞ സ്ഥലത്ത് അയാൾ അയ്യാളുടെ വാഹനം പാർക്ക് ചെയ്തിരുന്നു..അയാളതിൽ കയറാൻ തുടങ്ങവെ ഞാൻ പിന്നിൽ നിന്ന് പിടിച്ച് വലിച്ചു താഴെയിട്ടു. .. നെഞ്ചിൽ ആഞ്ഞു ചവിട്ടികൊണ്ട് ഞാൻ അയ്യാളെ പിടിച്ചെഴുന്നേൽപ്പിച്ചു വലതുകൈ കൊണ്ട് വയറ്റിൽ ശക്തിയായി ഇടിച്ചു. ഇടം കൈ കൊണ്ട് മുഖത്തും. അയാൾ കുറച്ചപ്പുറത്ത് മാറിവീണു..

പെട്ടന്നുള്ള എന്റെ അക്രമണത്തിൽ അയ്യാൾ ഒന്ന് പതറി.

” ഹൊ.. എന്നാ ഇടിയാ നൊന്തൂട്ടാ”..

അയാളതും പറഞ്ഞെണീറ്റു.. മുഖത്ത് വെച്ചിരുന്ന മാസ്ക്ക് എടുത്തുമാറ്റി.

ആ മുഖം കണ്ട് ഞാൻ ആദ്യമൊന്ന് ഞെട്ടിയെങ്കിലും ദേഷ്യം കൊണ്ട് ഞാൻ വിറച്ചു..

അത് ജഗനാഥ് ആയിരുന്നു..

ഞാൻ ജഗനാഥിനു നേരെ ഓടിയടുത്തു.. കാലുയർത്തി ചവിട്ടി.. അവനൊന്ന് ഒഴിഞ്ഞുമാറി.. അവനെന്നെ പിന്നിൽ നിന്ന് ഷർട്ടിൽ പിടിച്ചു വലിച്ചെറിഞ്ഞു.. വീണുകിടന്ന എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു വലതുകൈ കൊണ്ട് മുഖത്തിടിച്ചു.. ഇടതുകൈ കൊണ്ടും മുഖത്താഞ്ഞടിച്ചു.. ഞാൻ കുറച്ച് മാറി വീണു..

കമഴ്ന്ന് വീണ ഞാൻ അങ്ങനെ തന്നെ എണീറ്റു.. പതിയെ‌ തിരിഞ്ഞു അവനെ നോക്കി….

വായിൽ നിന്ന് രക്തം പൊടിഞ്ഞു എന്റെ . അതൊന്ന് തുടച്ചുകൊണ്ട് ഞാൻ അവനോട്..

“ഹൊ…. സുപ്പെർ ഇടി..”..

ഞങ്ങൾ പരസ്പ്പരം കാലുയർത്തി നെഞ്ചിൽ ചവിട്ടി. രണ്ടാളും ബാക്കിലേക്ക് വീണു..

വീണ്ടും എണീറ്റ് വന്ന് അവൻ കൈകൾ കൊണ്ട് മാറി മാറിയടിച്ചു. ഞാൻ എന്റെ കൈകൊണ്ട് പറ്റും വിധം തടഞ്ഞു..

അവനെന്നെ ചവിട്ടി വീഴ്ത്തി.. വീണുകിടക്കുന്ന എന്നെ ചവിട്ടാൻ ഉയർത്തിയ അവന്റെ കാലിൽ ഞാൻ ആഞ്ഞ് ചവിട്ടി.. അവൻ എന്റെ മേലേക്ക് വീണു. പരസ്പ്പരം കോളറിൽ പിടിച്ച് , ഒരാൾ ഒരാളുടെ മേലെ കയറിയിരിക്കാൻ ശ്രമിച്ചു.. തല്ഫലമായി ഞങ്ങൾ ഉരുണ്ടുരുണ്ട് തൊട്ടുണ്ടായിരുന്ന പറമ്പിലേക്ക് വീണു.

അവനെണീറ്റ് എന്റെ കോളറിൽ പിടിച്ച് തൊട്ടെ മരത്തിൽ തലയിടിപ്പിച്ചു. ഞാൻ ബാക്കിലേക്ക് മറിഞ്ഞുവീണു. വീണുകിടന്ന എന്നെ ഒരു ചവിട്ട് ചവിട്ടിയെഴുന്നേൽപ്പിച്ചു. വലത് കയ്യ് കൊണ്ടുള്ള അവന്റെയിടിക്ക് ഞാനൊന്ന് കുനിഞ്ഞ് അവന്റ് വയറ്റിലൂടെ കയ്യിട്ട് പിടിച്ച് തള്ളി കൊണ്ട് പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025