Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജെയിൻ 2

അങ്ങനെ ഒരു ദിവസം പ്രവി ഓഫീസിൽ ഇരിക്കുമ്പോൾ…..

“”എന്താ തനിക്ക് പറ്റിയത്….. ഒന്നിലും ശ്രദ്ധകേന്ദ്രികരിക്കാൻ തനിക്ക് പറ്റുന്നില്ലല്ലോ ….. “”
പ്രവിയുടെ മനസ്സ് മന്ത്രിച്ചു…..

“”ജെയിൻ …. അവളാണോ തന്റെ ഉറക്കം കിടത്തുന്നത്?? ….. ആ അറിയില്ല ….. അവൾ തന്റെ ആരാ???….. ആാാ…. എവിടെനോ വന്നു എവിടേക്കോ പോയി??….. തന്റെ ആരുമല്ല അവൾ ……. പക്ഷെ തന്റെ എല്ലാം ആണ് ……. …… അവളുടെ സാമിപ്യം താൻ ആഗ്രഹിക്കുന്നു …. അതെ ….. അവളുടെ സൗഹൃദം താൻ ആസ്വദിക്കുന്നു …… കുറച്ചു സമയമേ അവളുമായി ഇടപഴകിയൊള്ളു എങ്കിലും ഒരായിരം വർഷം കൂടെ ഉണ്ടായിരുന്ന പോലെ…….അവൾ യാത്രപറഞ്ഞു പോയപ്പോൾ മുതൽ ആണ് തന്റെ എല്ലമാറ്റങ്ങളും ….. “””

പ്രവിയുടെ മനസ് ചോദ്യങ്ങളും ഉത്തരങ്ങളും ആയി കുറെ ദൂരം സഞ്ചരിച്ചു……..

ഒരുപാട് ചിന്തകൾക്കൊടുവിൽ പ്രവി തന്റെ മനസിനെ തിരികെ എത്തിച്ചു …..

പ്രവിയുടെ മേശവലിപ്പിൽ നിന്നും പ്രവി ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന ജെയിന്റെ കത്തുകൾ അടങ്ങിയ ഡയറി പേഴ്‌സ് എടുത്തു……. അതിൽ നിന്നും അവൾ തനിക്കായി എഴുതിയ കത്തുകൾ ഓരോന്നായി എടുത്തു വായിക്കാൻ തുടങ്ങി….. ഓരോന്ന് വായിക്കുമ്പോഴും അവളെ ഒരുപാട് മിസ്സ്‌ ചെയുന്ന പോലെ തോന്നി അവനു….

അങ്ങനെ കുറച്ചു നേരം അവളുടെ കത്തുകളിൽ ലയിച്ചിരുന്നപ്പോൾ അവളുടെ മധുരനാദം കേൾക്കാനൊരു മോഹം അവനിൽ വളർന്നു …..

പെട്ടന്ന് തന്നെ പ്രവി തന്റെ മുന്നിൽ
മേശപ്പുറത്ത് ഇരിക്കുന്ന ടെലിഫോൺ ഡയറക്ടറി എടുത്തു …. അതിൽ ആൻസ് ബത്‌ലേഹം ന്റെ ഓഫീഷ്യൽ നമ്പർ തിരഞ്ഞു …. ഒരുപാട് തിരച്ചിലിനൊടുവിൽ അവന്റെ കണ്മുന്നിൽ തെളിഞ്ഞു ബത്‌ലേഹമിന്റെ ഫോൺ നമ്പർ…. അവന്റെ മനസ്സിൽ സന്തോഷത്തിന്റെ കണികകൾ വിരിഞ്ഞു ഒപ്പം അവന്റെ മുഖം പ്രസന്നമായി….

ഡയറക്ടറിയിൽ നോക്കി ഓരോ നമ്പറും കറക്കി ഡയൽ ചെയ്യാനായി റിസീവർ എടുക്കുന്നതിനു മുന്നേ….

“””ട്രിങ്….. ട്രിങ്…. “”

ഫോൺ ശബ്ദിച്ചു….

“”ശ്ശ്ഹേ… “”

വളരെ സന്തോഷത്തോടെ ഫോൺ ചെയ്യാൻ ഒരുങ്ങിയ പ്രവിക്ക് ഒരു തടസ്സമെന്നനിലയിൽ കാൾ വന്നപ്പോൾ പ്രവിക്ക് ദേഷ്യം വന്നു …. പ്രവി “”ഇതാരാ ഈ നേരത്ത് ,”””എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഫോണിന്റെ റിസീവർ എടുത്തു …

“”ഹലോ …. “”

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025