താഴെയുണ്ടായിരുന്നു … ഇനിയിപ്പോ ഞാൻ പോയേക്കാം …. ഇങ്ങനെ തണുത്തൊരു പ്രതികരണമല്ല ഞാൻ പ്രതീക്ഷിച്ചിരുന്നത് ..
ജാനകി ആ മെസേജ് വന്നു ഓപ്പൺ ചെയ്തതും ഒരു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് പോകുന്ന സൗണ്ട് അവൾ കേട്ടു ….മെസേജ് വായിച്ചപ്പോഴാണ് അവൻ ആയിരുന്നെന്ന് അവൾക്ക് മനസ്സിലായത് …..
അവൾ പെട്ടെന്ന് അവന്റെ നമ്പറിലേക്ക് വിളിച്ചു …
നോ റെസ്പോൺസ് ….
ജാനകി :- നീ തന്ന ഗിഫ്റ്റ് അതി മനോഹരമായിരിക്കുന്നു …. അത് ഞാൻ എങ്ങനെ തന്നോട് പറയുമെന്ന് ഓർത്തു നിന്നതാ പ്ളീസ് പോകല്ലേ ….
എന്നാൽ അവൻ മെസ്സേജ് കണ്ടത് പോലുമില്ല ..
അവൾ വീണ്ടും മെസ്സേജ് അയച്ചു ….
ജാനകി :- എടാ അറ്റ്ലിസ്റ്റ് നീ ആരാണെന്നെങ്കിലും പറഞ്ഞിട്ട് പോ ..’
ജാനകി :- പ്ളീസ് …..
അവളുടെ ഒരു മെസേജിന് പോലും അവൻ റീപ്ളെ കൊടുത്തില്ല ….. അവൻ അതൊക്കെ കണ്ടിരുന്നെങ്കിലും അവൻ വണ്ടി നിർത്താതെ വളരെ വേഗത്തിൽ ഹോസ്റ്റലിൽ എത്തി ..’.
ഇതിനോടകം ജാനകി ഒരു പത്തോളം മെസേജ് അവന് അയച്ചിരുന്നു ….
അവളുടെ നിർത്താതെയുള്ള മെസേജിൽ നിന്ന് വ്യക്തമായി മനസ്സിലായിരുന്നു അവൾ ഏതാണ്ട് തന്റെ ട്രാപ്പിൽ വീണു കഴിഞ്ഞെന്ന് …
X :- ഹോ അങ്ങനെ ഞാൻ ചോദിച്ചു പറയിപ്പിക്കുന്ന പ്രതികരണം എനിക്ക് വേണ്ട …
ജാനകി :- ഇല്ലെടാ സത്യമായും എനിക്ക് ഇഷ്ടമായി അതാ പറഞ്ഞത് …. ഇനി പറ നീ ആരെന്ന് …..
X :- ഹേയ് അത് നമ്മുടെ ഗേം റൂൾസിന് എതിരല്ലേ ..
ഒരു കാര്യം ചെയ്യാം നാളത്തെ ടാസ്ക്ക് കഴിയുന്നതോടെ കുറച്ചൂടെ വ്യക്തമായൊരു ക്ളൂ തരാം ….
ജാനകി :- OK… നാളെ എന്താ ഞാൻ ചെയ്യേണ്ടത് ….
X :- എന്റെ ഗിഫ്റ്റ് ഇഷ്ടമായാൽ നാളെ ഇയാൾ കോളേജിൽ എന്റെ ഗിഫ്റ്റ് ഇട്ടോണ്ട് വേണം വരാൻ … പിന്നെ നാളത്തെ ദിവസം ഇയാൾ മുടിയഴിച്ചിടണ്ട .. പഴയതുപോലെ മുടിയെല്ലാം കെട്ടി വന്നാൽ മതി ..
ജാനകി :- ഇയാളോ? അപ്പോ മാഡം വിളിയൊക്കെ അവസാനിപ്പിച്ചോ …
X :- ഹോ അത് ഇത് വരെ ഇയാൾ കടിച്ചുകീറാൻ വരികയായിരുന്നല്ലോ .. അതിന്റെ പേടിയായിരുന്നു .. ഇപ്പോ ഇയാളുടെ സംസാരം കേട്ടപ്പോൾ ഒന്നഴഞ്ഞെന്നു തോന്നി അതാ അങ്ങിനെ വിളിച്ചത് …
ജാനകി :- നാളെ ഞാൻ നിന്റെ ഗിഫ്റ്റിൽ വന്നാൽ നീ ആരാണെന്ന് പറയുമോ ?
X :- ഇല്ല ” ‘ പക്ഷെ നീ ഉദ്ദേശിക്കുന്നതിലും സൂപ്പർ ഒരു ക്ളൂ നിനക്ക് കിട്ടും ….
ജാനകി അവനോട് ഗുഡ് നൈറ്റ് പറഞ്ഞ് നിർത്തുമ്പോൾ വീട്ടിൽ അറിയാണ്ട് പ്രേമിക്കുന്ന ഒരു പളസ്റ്റുകാരിയുടെ മനോഭാവമായിരുന്നു അവളുടെ മനസ്സ് മുഴുവൻ ….
ഭർത്താവ് അറിയാതെ ആ ഗിഫ്റ്റ് പാക്കേജ് എല്ലാം പുറത്ത് കൊണ്ട് കളഞ്ഞ് അവൾ ആ ഡ്രൈസ്സെല്ലാം അലമാരയിൽ ഭദ്രമായി എടുത്തുവച്ചു… ഒന്നും അറിയാത്ത ഭർത്താവിനൊപ്പം കിടക്കുമ്പോഴും അവളുടെ ചിന്ത മുഴുവൻ നാളെ അവനു വേണ്ടി ഉടുത്തൊരുങ്ങി കോളേജിൽ പോകുന്നതിലായിരുന്നു ….
പിറ്റേ ദിവസം അവൻ പറഞ്ഞത് പോലെ ആ ഗോൾഡൻസാരിയും മെറൂൺ നിറത്തിലുള്ള ബ്ളൗസുമിട്ട് മുടിയെല്ലാം ഒതുക്കിക്കെട്ടി ശരിക്കും മേക്കപ്പൊക്കെയിട്ട് ഉടുത്തൊരുങ്ങി എന്നത്തേതിനേക്കാൾ കൂടുതൽ സുന്ദരിയായി ജനകി അയ്യർ കോളേജിൽ എത്തി….
ഉച്ചക്ക് ശേഷമുള്ള ആദ്യത്തെ പിരീഡ് ആണ് സെക്കൻഡ് ഇയർ ക്ലാസിന്, അതുവരെ അവൾ ആ എക്സൈറ്റ്മെന്റിൽ അവിടെ ഇരുന്നു, ബാക്കി ക്ലാസുകളിൽ പഠിപ്പിക്കുമ്പോഴും അവളുടെ മനസ് ആരെന്നു പോലും
