Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 12

തിരിച്ചു വന്ന് കുളിച്ചു റെഡിയായി നേരെ പള്ളിയിലോട്ട് പോയി. വേറെ ഒന്നും കൊണ്ടല്ല പോകണം എന്ന് തോന്നി.  അവിടെ കുറച്ചു  നേരമിരുന്നു കഴിഞ്ഞിട്ട് തിരിച്ചു വന്നത്.  പുറത്തു ലേഡീസ് സാൻഡൽസ് കണ്ടത്. അകത്തു ജെന്നിയെ കണ്ടത് തികച്ചും ഒരു സർപ്രൈസ് ആയിരുന്നു.

മൂവരും breakfast കഴിക്കാൻ തുടങ്ങുകയായിരുന്നു. കറക്റ്റ് സമയത്തു തന്നെ എത്തി.

എന്നെ കണ്ടതുകൊണ്ടാണോ എന്നറിയില്ല പുരുഷ കേസരികൾ കുറച്ചു ദേഷ്യത്തിലാണ്.

ജെന്നിയുടെ മുഖത്താകട്ടെ പരിഭ്രമവും

Breakfast കഴിക്കുന്നതിനിടയിൽ  അവളുടെ അടുത്ത് നല്ല പോലെ സംസാരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇനി ഇവന്മാർ ഉള്ളത് കൊണ്ടാണോ ?

ഡ്രസ്സ് മാറാനായി റൂമിൽ കയറിയപ്പോൾ ജെന്നി വന്ന് ഉപദേശിക്കാൻ തുടങ്ങി.

അവന്മാരുടെ വക്കാലത്തുമായി വന്നതാണ്. തിരിച്ചു അവൾ റൂമിൽ നിന്നിറങ്ങിയപ്പോൾ അവന്മാരടക്കം കേൾക്കാനായി ഡയലോഗ് ഇറക്കി.

എൻ്റെ സംസാരം ഇഷ്ടപ്പെടാതെ അർജ്ജു സംസാരിക്കാൻ തുടങ്ങിയപ്പോൾ ബ്ലാക്‌മെയ്‌ലിങ് കാർഡ് ഇറക്കിയതാണ്.

പെട്ടന്ന് തന്നെ അവൻ്റെ ദേഷ്യം ഇരട്ടിച്ചു. അവൻ്റെ ഭാഗത്തു നിന്ന് ഒരു പ്രതീകരണം  ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചത് കൊണ്ട് കൈ വീശിയുള്ള അവൻ്റെ അടി ഈസിയായി ബ്ലോക്ക് ചെയ്യാൻ  എനിക്ക് സാധിച്ചു.

അവൻ്റെ പ്രവർത്തി കണ്ട് രാഹുൽ അവനെ ‘ശിവാ’ എന്ന്  ഉറക്കെ വിളിച്ചിരിക്കുന്നു.

അടിക്കാൻ ശ്രമിച്ചതിൽ ഉള്ള  കുറ്റബോധം കൊണ്ടാണോ അതോ ശിവ എന്ന് രാഹുൽ വിളിച്ചത് കൊണ്ടാണോ എന്നറിയില്ല അവൻ അപ്പോൾ തന്നെ തിരിഞ്ഞു നിന്നു

 

അതിൻ്റെ ആത്മവിശ്വാസത്തിൽ വീമ്പടിച്ചതാണ്  വിനയായത്. തിരിഞ്ഞു ഒരു കിക്ക്. അത്  ഞാൻ ബ്ലോക്ക് ചെയ്‌തെങ്കിലും ബാലൻസ് തെറ്റി താഴെ  വീണു പോയി. അത്യാവശ്യം പവർ ഉണ്ടായിരുന്നു.

ചെവിയുടെ ഭാഗത്തു അവൻ്റെ കാല് കൊണ്ട് തല അകെ വേദന തോന്നി. പെട്ടന്ന് താഴെ നിന്ന് ചാടി എഴുന്നേറ്റു അവനിട്ട് ഒരിടിയെങ്കിലും തിരിച്ചു കൊടുക്കണം. ആദ്യത്തെ ഇടി അവൻ്റെ മുഖത്തിന് ലക്ഷ്യമാക്കിയാണ് ചെയ്‌തത്‌. അവൻ്റെ താടിയിൽ കൊണ്ടപ്പോൾ എൻ്റെ കൈ നല്ല പോലെ വേദനിച്ചു. രണ്ടാമത്തെ അവൻ്റെ ബോഡി മാസ്സ്. അതും ലക്‌ഷ്യം കണ്ടു.

തിരിച്ചു എന്നെ ചവിട്ടിക്കൂട്ടും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ രാഹുൽ അവനെ വട്ടം പിടിച്ചിരുന്നു. മാത്രമല്ല സ്വിച്ചിട്ട പോലെ അവൻ്റെ ദേഷ്യവും പോയിരിക്കുന്നു. ഇനി തുടരാൻ താത്പര്യമല്ല എന്ന് അവൻ്റെ സംസാരത്തിൽ നിന്ന് മനസ്സിലായി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025