Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 12

രാഹുൽ രണ്ടാമത്തെ എടുത്തു വായിൽ തിരുകി കൊണ്ടാണ്  പറഞ്ഞത്

ഇത് അന്ന കൊച്ചു പുറത്തുന്നു വരത്തിച്ചതാ

ഒരു നിമിഷത്തേക്ക് കഴിക്കണോ വേണ്ടയോ എന്നായി ഞങ്ങൾ രണ്ട് പേരും. അത് മണിച്ചേട്ടൻ മനസ്സിലാക്കി എന്ന് തോന്നുന്നു

“ഭക്ഷണത്തിനോട് ദേഷ്യം കാണിക്കല്ലേ”

എനിക്കെന്തോ വിശപ്പ് പോയി.

പുള്ളി അത് പറഞ്ഞില്ലെങ്കിലും രാഹുൽ കഴിച്ചേനേ. കാരണം ഞാൻ കഴിക്കാതിരുന്ന cutlet കൂടി അവൻ  കഴിച്ചേനെ.

അന്ന ഒന്നും മിണ്ടാതെ എഴുന്നേറ്റ് ഹോം തിയേറ്റർ റൂമിലേക്ക് പോയി. ഈ പ്രാവിശ്യം ഞങ്ങളെ നോക്കിയില്ല.

 

അകെ ശോകമാണെന്നു തോന്നിയ കാരണം ഞാനും രാഹുലും കൂടി താഴേക്കിറങ്ങി. കുറച്ചു നേരമൊന്നു നടക്കാം. താഴെ ഇറങ്ങിയപ്പോളേക്കും ഫോൺ എത്തി. വേറെ ആരുമല്ല സിങ് ജി ആണ്. പുറത്തുപോകുന്നുണ്ടോ എന്നറിയാനാണ് വിളിച്ചത്. പോകുന്നില്ല എന്ന് പറഞ്ഞിട്ടും അങ്ങേര് താഴേക്കെത്തി.

നടക്കാനുള്ള മൂടോന്നുമില്ല നേരെ  കായൽ കരയിലുള്ള ബെഞ്ചിലേക്ക് പോയിരുന്നു.

ഞായറാഴ്ച tv യിൽ സിനിമ സമയമായതു കൊണ്ടാണോ എന്നറിയില്ല സൊസൈറ്റി അമ്മച്ചിമാർ ഒന്നുമില്ല. കടന്നൽ കുത്തിയ മുഖങ്ങളുടെ ദർശനം ഇല്ല

 

അതികം നേരം ഇരിക്കാൻ പറ്റില്ല. കാരണം ഇരുട്ടായി തുടങ്ങിയാൽ കൊതുക് പൊക്കി കൊണ്ട് പോകും. കായൽ ഭംഗി ഒക്കെ അകത്തിരുന്നു ആസ്വദിക്കുന്നതാണ് നല്ലത്.

“രാഹുലെ ബോയ്സ് ഹോസ്റ്റലിൽ എല്ലാവരും അറിഞ്ഞില്ലേ. whatsapp ഗ്രൂപ്പിൽ ഒന്നും കണ്ടില്ലല്ലോ.”

 

“അറിഞ്ഞാൽ ഇപ്പോൾ എന്താ? ഒരു കോപ്പുമില്ല അവൻ്റെ ഒരു ഇമേജ് നോട്ടം.”

തത്കാലം അരുമറിഞ്ഞിട്ടില്ല. ഇന്നലെ ഇവിടന്ന് ഇറങ്ങിയപ്പോൾ തന്നെ  മാത്യു എല്ലാവരെയും പറഞ്ഞു ചട്ടം കെട്ടിയിട്ടുണ്ട്. പറയുന്നവനിട്ട് കൂട്ട ഇടിയാണ് എന്ന് പറഞ്ഞു സെറ്റാക്കിയിട്ടുണ്ട്. പിന്നെ ജെന്നിയും ആരോടും ഒന്നും പറയാൻ പോകുന്നില്ല.

പക്ഷേ നാളെ എല്ലാവരും അറിയാൻ ചാൻസ് ഉണ്ട്. അത് കൊണ്ട് അത്രക്ക് സന്തോഷിക്കേണ്ട.”

 

അപ്പോഴാണ് ജെസ്സി ആന്റി ഞങ്ങളുടെ അടുത്തേക്ക് ചിരിച്ചു കൊണ്ട് വന്നത്. പുള്ളിക്കാരി ഞാനും രാഹുലുമായിട്ട് അത്യവശ്യം കമ്പനിയാണ്. പൊങ്ങച്ചകാരികളെ പോലെയൊന്നുമല്ല. എപ്പോഴും മുഖത്തു ഒരു ചിരിയുണ്ട്.

ഇടക്ക് ഈവനിംഗ് വാക്ക് സമയം പരിചയപ്പെട്ടതാണ്. പുള്ളിക്കാരിയുടെ husband ഏതോ സായിപ്പായിരുന്നു. ആള് ഡിവോഴ്സ് കൊടുത്തു പോയി. ഒരു മകൻ ഉള്ളത് ഗൾഫിലാണ്. ഫ്ലാറ്റിൽ അവരുടെ അമ്മയും അമ്മയെ നോക്കാനായി ഒരു servant ഉം മാത്രമേ ഉള്ളു. വളരെ വിവേകമുള്ള ഹ്യൂമർ സെൻസ് ഒക്കെ ഉള്ള നല്ലൊരു ആന്റി. പുള്ളിക്കാരിയുടെ അമ്മയും അങ്ങനെ തന്നെ. പക്ഷേ ഇപ്പോൾ വീൽ ചെയറിലാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025