Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 12

എല്ലാവരും അന്ധാളിച്ചു നോക്കുന്നുണ്ട് .

കവിളും ചെവിയുമൊക്കെ നല്ല പോലെ വേദനിക്കുന്നുണ്ട്.   അവൻ്റെ താടിക്ക് ഇടിച്ച എൻ്റെ fist ഉം  നല്ല പോലെ വേദനിക്കുന്നുണ്ട്. എന്തായാലും അവനും നല്ല  വേദന കാണും.

success അന്ന success ഒന്നിന് പകരം രണ്ട്‌ എണ്ണം തിരിച്ചു കൊടുക്കാൻ സാധിച്ചു.

അർജ്ജുവിൻ്റെ  മുഖത്തു യാതൊരു വികാരവും ഇല്ല. പതിവിലും വിപിരിതമായി രാഹുലിനു അർജ്ജുവിനോട്  ദേഷ്യം ഉണ്ടായിട്ടുണ്ട്. അവൻ ഒരു icepack  എടുത്തു തന്നു. നന്നായി അല്ലെങ്കിൽ നീര് വരാൻ ചാൻസ് ഉണ്ട്.

 

ഞാൻ അവിടെ ഒരു കസേരയിലേക്  ഇരുന്നു. എൻ്റെ  ചുണ്ട് പൊട്ടിയിട്ടുണ്ട്. അവൻ്റെ കിക്ക്‌ ബ്ലോക്ക് ചെയ്തപ്പോൾ എൻ്റെ തന്നെ കൈ കൊണ്ടതായിരിക്കണം.  എന്നാലും ഇങ്ങനയൊക്കെ കിക്ക് ചെയ്യാൻ പാടുണ്ടോ? അതും ഒരു പെണ്ണിനെ. ബ്ലോക്ക് ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോൾ തീരുമാനം ആയേനെ. അവന് എന്നോട് ഇത്രയും ദേഷ്യമുണ്ടോ? ഓർത്തപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും തോന്നി എന്നാലും ഞാൻ പുറത്തു കാണിച്ചില്ല

 

ജെന്നി പോണം എന്ന് പറഞ്ഞതും രാഹുൽ അവളെ വിളിച്ചു കൊണ്ട് അവൻ്റെ റൂമിൽ കയറി വാതിലടച്ചു. മണി ചേട്ടന് നല്ല വിഷമം ആയിട്ടുണ്ട്.  അർജ്ജു നേരെ ബാൽക്കണിയിലേക്ക് പോയി. എന്തോ ആലോചിച്ചു കൊണ്ടാണ് നിൽപ്പ്. അവൻ്റെ മുഖത്തു ഇടിച്ച എൻ്റെ കൈക്ക് നല്ല വേദന ഉണ്ട്. അവനും നല്ല വേദന കാണണം.

ഐസ് വെച്ചോളാൻ പറഞ്ഞതും ആള് റൂമിൽ കയറി വാതിലടച്ചു.

 

ഞാൻ മണി ചേട്ടൻൻ്റെ  അടുത്ത് ഒന്ന് സംസാരിച്ചേക്കാം എന്ന് കരുതി ആളുടെ റൂമിലേക്ക് നടന്നു .  വർക്ക് ഏരിയ കഴിഞ്ഞുള്ള ചെറിയ ബാൽക്കണിയിൽ നിന്നാണ് ആളുടെ റൂമിലേക്കുള്ള എൻട്രി. പുള്ളിക്കാരൻ അവിടെ നിന്ന് സംസാരിക്കുന്നുണ്ട്. പുള്ളി നാട്ടിൽ പൊക്കണം എന്നൊക്കെ പറയുന്നുണ്ട്. ആൾക്ക് വിഷമം ആയി എന്ന് തോന്നുന്നു.  അപ്പുറത്തു ജേക്കബ് അങ്കിളാണെന്നു എനിക്ക് മനസ്സിലായി. ഫോൺ വിളിച്ചു കഴിഞ്ഞതും ഞാൻ ആളോട് സോറി പറഞ്ഞു. അതോടെ ആൾ ഫ്ലാറ്റ്.

പിന്നെ കുറെ നേരം മണി ചേട്ടൻൻ്റെ അടുത്തു സംസാരിച്ചു നിന്നു.  ആള് ഒരു സാധു മനുഷ്യൻ ആണ്. പെട്ടന്ന് തന്നെ പുള്ളിയുടെ അടുത്തു കൂട്ടായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025