ആദ്യം ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാണ് കയറിയത് .അരിയും മറ്റു അത്യാവശ്യ സാധനങ്ങളും എടുത്തു കാറില്‍ വെച്ചു ..പിന്നെ ഒരു ക്രോക്കറിയില്‍ കയറി അത്യാവശ്യം പ്ലേറ്റുകളും മറ്റുമെടുത്തു… അങ്ങനെ എല്ലാം വാങ്ങി പന്ത്രണ്ടര ആയപ്പോള്‍ തിരികെ പോകാനൊരുങ്ങിയപ്പോ ദീപു പറഞ്ഞു
” ഇനി വെച്ചുണ്ടാക്കാനോക്കെ പോകണ്ട ..നമുക്ക് പുറത്തൂന്നു കഴിക്കാം …നാളെ മുതല്‍ നിങ്ങള് തനിച്ചല്ലേ ..അപ്പൊ ഉണ്ടാക്കിയാല്‍ മതി …”
‘ അതെ , അത് മതി ” ജോജി
” എന്നാല്‍ പിന്നെ നമുക്ക് ഊണും കഴിച്ച് ഇവിടെ കാണാനുള്ളതൊക്കെ കണ്ടിട്ട് , വൈകുന്നേരം ബീച്ചിലോക്കെ കറങ്ങി …അത്താഴോം കഴിച്ചിട്ട് പോയലോടാ ” ജെസി പറഞ്ഞതും ദീപു കണ്ണുരുട്ടി
” ഊണും കഴിഞ്ഞു വീടെത്താന്‍ നോക്ക് …കാണാനുള്ളതൊക്കെ ഞാന്‍ വീട്ടില്‍ ചെന്നിട്ട് കാണിച്ചു തരാം …എന്‍റെ ജെസ്സി ….ഇവര്‍ക്കൊരു ശകലം സമയം കൊടുക്ക് ..ബീച്ചിലോക്കെ പിന്നെ പോകാം “
‘ അയ്യോടാ …അത്രക്ക് മുട്ടി നില്‍ക്കുവാണോ അവര് ?’ ജെസിയുടെ തുടയില്‍ അനിത നുള്ളി
‘ ഹാ ..പെണ്ണെ …ഒന്ന് പതുക്കെടി …ഡാ ജോജി …നിന്നെ ഇവള് മാന്തി പറിക്കാതെ നോക്കിക്കോ കേട്ടോ ….ഹോ ..തൊലി പോയെന്നാ തോന്നുന്നേ “
ജോജി സംഗീതഭവന്‍ ഹോട്ടലില്‍ നിര്‍ത്തി .
നല്ല ഊണായിരുന്നു . ദീപു അവരുടെ സമ്പാറൊക്കെ ഒഴിച്ച് നന്നായി വെട്ടി വിഴുങ്ങി . ജോജി കുറച്ചു മാത്രമേ കഴിച്ചുള്ളൂ
” എന്താടാ ഫുഡ് ഇഷ്ടപ്പെട്ടില്ലേ ? നീയൊന്നും കഴിക്കാത്തെ?” ദീപു
” വയറു നിറഞ്ഞാല്‍ ഉറക്കം വന്നോലോന്നു പേടിച്ചാരിക്കും ദീപു ….അല്ലേലും വയറു നിറഞ്ഞാല്‍ ശെരിക്കും കളിക്കത്തില്ല ‘ ജെസി
അനിത ചമ്മി മുഖം കുനിച്ചിരിക്കുവാണ്
” എന്നാരു പറഞ്ഞു ? ഞാന്‍ മൂക്കു മുട്ടെ കഴിച്ചിട്ടല്ലേ രാത്രി നിന്‍റെ അടുത്തേക്ക് വരുന്നേ …. മടുത്തൂന്ന്‍ പറയുന്ന വരെ ഞാന്‍ നിനക്കടിച്ചു തന്നിട്ടില്ലേ ജെസി …”
‘ ശ്ശൊ ..ഒന്ന് നിര്‍ത്താവോ…ഇതൊരു ഹോട്ടലാണ് ‘ അനിത പതുക്കെ മുന്നോട്ടാഞ്ഞു പറഞ്ഞു .
ബില്‍ പേ ചെയ്യാന്‍ നേരം ജെസി മൂന്നാല് ഗുലാബ് ജാമുന്‍ പാര്‍സല്‍ പറഞ്ഞു
‘ ഇതെന്തിനാ…വല്ല ഷുഗറും വരുത്തി വെക്കാനാണോ?” കാറില്‍ കയറിയപ്പോലാണ് ദീപു അവളുടെ കയ്യിലെ പാക്കറ്റ് കണ്ടത്
