ഇവിടെ കാഷ്വാലിറ്റിയിൽ ഇന്നലെ രാത്രി ഒരു സ്ത്രീയെ കൊണ്ട് വന്നിരുന്നു സാത്താൻ പാറയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച ഒരു 40 നോട് അടുത്ത് പ്രായം വരുന്ന സ്ത്രീ, അവർ ഇന്നലെ ഒരു 12:30 ന് മരിച്ചു അവരുടെ ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞു വരുന്നത് ആണ് അതാണ് ലേറ്റ് ആയത് “ ഞാൻ അല്പം ഞെട്ടലോടെ അലെക്സിനെ നോക്കി ചോദിച്ചു “അവളുടെ പേര്” അലക്സ് പറഞ്ഞു “ലൈസൻസിൽ “”സീത അരവിന്ദ്”” എന്ന് ആണ് കണ്ടത്”…….. പിന്നെ എനിക്ക് ഒന്നും പറയാൻ നാവ് പൊന്തിയില്ല ഞാൻ വിറങ്ങലിച്ച മുഖവും ശരീരവും ആയി തരിച്ചു നിന്നു ,ഭൂമി മുഴുവൻ കറങ്ങും പോലെ തോന്നി…….. എന്റെ തൊണ്ട വരണ്ടു …… സീതയുടെ മുഖം എന്റെ കണ്ണുകളിൽ തെളിഞ്ഞു….
(തുടരും)………….
ഡിയർ റീഡേഴ്സ്, കഥ കഴിഞ്ഞിട്ട് പറയാം എന്ന് കരുതി. ഞാൻ വലിയ എഴുത്തുകാരനോ അറിവുള്ളവനോ ഒന്നും അല്ല, എന്റെ ഭാവനയ്ക്ക് അനുസരിച്ചു കഥകൾ എഴുതുന്നു. അത് നിങ്ങൾക്ക് വായിക്കാൻ വേണ്ടി ആണ് അതുകൊണ്ട് തന്നെ വായിക്കുക ആസ്വദിക്കുക, വെറുതെ അനാവശ്യ വിമർശനങ്ങൾ ഉന്നയിച്ചു കഥകൾ എഴുതാൻ ഉള്ള മൂഡ് പോകരുത് എന്ന് അപേക്ഷിക്കുന്നു.
താങ്ക് യു….. വിത്ത് ലവ് മാജിക് മാലു……
