Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമയക്ഷി

എനിക്ക് ചെറുതായി വിഷമം വന്നപോലെ…ഒരു മാസം കഴിയണമല്ലോ…

പക്ഷെ ഞാൻ ഒന്ന് മൂളിയത്തല്ലാതെ മറ്റൊന്നും പറഞ്ഞില്ല..

അവൾ എന്റെ നേരെ നോക്കി കണ്ണുകൊണ്ട് യാത്ര പറഞ്ഞതിന് ശേഷം പയ്യെ തിരിഞ്ഞു നടന്നു.

ഞാൻ പ്രിയപ്പെട്ടതെന്തോ അകന്നു പോകുന്നതുപോലെ അവളെ തന്നെ നോക്കി നിന്നും…

അവൾ കണ്ണിൽനിന്നും മറഞ്ഞപ്പോൾ കയ്യിലുള്ള പുസ്തകത്തിലേക്ക് നോക്കി

“എന്റെ കഥ – മാധവിക്കുട്ടി”

അന്ന് അവൾ പോയപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല..ഇനി തമ്മിൽ ഒരു കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന്…ഇനി ആ കരിമഷിക്കണ്ണുകൾ എനിക്ക് ആസ്വദിക്കാൻ കഴിയില്ലെന്ന്…

മൂന്നാം വർഷം തുടങ്ങിയപ്പോൾ പതിവ് സമയത്ത് ലൈബ്രറിയിൽ എത്തിയ ഞാൻ അവളെ കാത്തിരുന്നെങ്കിലും അവൾ എത്തിയില്ല…

ക്ലാസ്സിൽ അന്വേഷിച്ചപ്പോൾ വന്നിട്ടില്ല എന്നറിഞ്ഞു…

ഒരാഴ്ച ഇത് തുടർന്നപ്പോൾ ഓഫീസിൽ അന്വേഷിച്ചു..

T C മേടിച്ചു പോയി എന്നാണ് അറിയാൻ കഴിഞ്ഞത്….

വല്ലാത്ത ഒരു വേദനയായിരുന്നു..ഒന്നിനും താല്പര്യമില്ലാത്ത അവസ്ഥ…ലൈബ്രറിയിൽ പോലും പോകാതെയായി…

ഒരിക്കൽ അമ്മയോട് പറഞ്ഞ കൂട്ടത്തിൽ ഇതും പറഞ്ഞു…

“വെറും ദിവസങ്ങളുടെ കണ്ടു പരിചയം മാത്രമുള്ള ഒരാളെ ഓർത്തു എന്തിനിങ്ങനെ ദുഃഖിക്കണം?? “…എന്ന് അമ്മ ചോദിച്ചപ്പോൾ മൗനമായിരിക്കാനേ എനിക്ക് സാധിച്ചുള്ളൂ…
തുടർന്ന് അമ്മേടെ വക കൊറേ ഉപദേശങ്ങളും…

അതിനു ശേഷം മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു…
വല്യ മോശമല്ലാത്ത രീതിയിൽ പഠനം പൂർത്തിയാക്കാൻ സാധിച്ചു…

ഒരു കമ്പനിയിൽ മോശമല്ലാത്ത ശമ്പളത്തോടു കൂടി ഒരു ജോലി ലഭിച്ചു…അമ്മയുടെ വല്യ ആഗ്രഹമായിരുന്നു…

അതിനുശേഷം അമ്മ തന്നെ കണ്ടുപിടിച്ച ഒരു കുട്ടിയെ കല്യാണം കഴിച്ചു….
പെൺ കൂട്ടർക്ക് കല്യാണത്തിന് വല്യ ധൃതി ആയിരുന്നത് കൊണ്ട് വല്യ ആഘോഷങ്ങളും ചിലവുകളുമില്ലാതെ കല്യാണം കഴിഞ്ഞു കിട്ടി…

കല്യാണം കഴിഞ്ഞ രാത്രി പുതിയ സ്വപ്‌നങ്ങൾ നെയ്തു വർധിച്ച ഹൃദയമിടിപ്പോടെ ഗോപികയെ നോക്കി നിന്ന എന്നെ നിരാശനാക്കി അവൾ നേരെ വന്നു ഒരക്ഷരം പോലും ഉരിയാടാതെ കട്ടിലിൽ വന്നു കിടന്നു….
‘ചിലപ്പോ ഇന്നത്തെ അലച്ചിലിന്റെ ക്ഷീണമാകാം..’

ഞാനും ഒന്നും മിണ്ടാതെ കട്ടിലിന്റെ മറ്റേ അറ്റത് കിടന്നു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025