Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമയക്ഷി

സ്ഥാനത്ത് ഇരിക്കുമ്പോഴാണ് ഇന്നലത്തെ കരിമഷിക്കണ്ണുകളുടെ ഉടമ രണ്ടു ബെഞ്ചുകളുടെ അപ്പുറം വന്നിരുന്നത്.
ഞാൻ നോക്കി…പക്ഷെ തന്നെ ഒന്ന് ഗൗനിക്കുന്നപോലുമുണ്ടായിരുന്നില്ല. അത് കാരണമറിയാത്ത നോവ് തന്നിലുണർത്തി.

‘ചിലപ്പോ ഇന്നലെ താൻ വേണ്ടാത്തിടത്തേക്ക് നോക്കിയുണ്ടാവും’ എന്ന് എനിക്ക് തോന്നി.

അതുകൊണ്ട് ഒരു സോറി പറയാം എന്ന ഉദ്ദേശത്തിൽ ഞാൻ ആ കുട്ടിയുടെ തൊട്ടുമുന്പിൽ ചെന്നിരുന്നു.
പെൺകുട്ടികളോട് സംസാരിക്കുന്നതിൻറെ പരിചയക്കുറവ് മൂലം ചെറിയ പേടി എന്നിലാസമയം വന്നിരുന്നു..

“അതേ…”ഞാൻ പയ്യെ ആ കുട്ടിയെ വിളിച്ചു

അപ്പോൾ ആ മുഖം വേഗം ഉയർന്നു വന്നതും, ആ കണ്ണുകൾ അത്ഭുതം മൂലം വിടർന്നതുമായി എനിക്ക് തോന്നി…

“സോറി ട്ടോ…” ഞാൻ പയ്യെ ആ കരിമഷിക്കണ്ണുകളിൽ നോക്കി പറഞ്ഞു

“എന്തിന് ? ” നേർത്ത ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ച ശേഷം ആ ചുണ്ടുകൾ എന്നോട് ചോദിച്ചു..

പെട്ടെന്ന് അതിനുത്തരം പറയാൻ എനിക്ക് സാധിച്ചില്ല…എങ്ങനയാ അതിപ്പം പറയാ….

“അത്…അത്…പിന്നെ… ഞാൻ ഇന്നലെ നോക്കിയൊണ്ട്” വിക്കി വിക്കി ഇത്രയുമാണ് ഞാൻ പറഞ്ഞൊപ്പിച്ചത്…

ഒരു സുന്ദകരമായ പുഞ്ചിരിയാണ് അതിനെനിക്ക് മറുപടിയായി കിട്ടിയത്…

ഇന്നലെ കണ്ണുകളിലായിരുന്നെങ്കിൽ ഇപ്രാവശ്യം നേർതെ രോമരാജികളിൽ ചെറിയ വിയർപ്പു പൊടിഞ്ഞ ആ ചുണ്ടുകളിലാണ് ഞാൻ മയങ്ങി നോക്കിയിരുന്നത്..

ആ പുഞ്ചിരിക്ക് തനിക്ക് മറുപടി കൊടുക്കാതിരിക്കാൻ ആയില്ല.
താനും പയ്യെ ഒരു പുഞ്ചിരി കൊടുത്തു…

അപ്പൊ ആ കരിമഷി കണ്ണുകൾ ഒന്നുകൂടി വിടർന്നു..

ആ കണ്ണുകളിൽ മതിമറന്നു കുറച്ചു നിമിഷങ്ങളോളം ഞങ്ങൾ പരസ്പരം നോക്കിയിരുന്നുപോയി. പെട്ടെന്നു ആരുടെയോ കയ്യിൽ നിന്നും നിലത്തു പോയ പുസ്തകത്തിന്റെ ശബ്ദത്തോടെ ഞങ്ങൾ ഞെട്ടി കണ്ണുകൾ മാറ്റി. അതിനുശേഷം അവൾക്ക് വല്ലാത്ത വെപ്രാളം പോലെ തോന്നിച്ചു..ഞാനും ഉയർന്ന ഹൃദയതാളത്തെ അടക്കി.

“പോവ്വാണ്” അത്രമാത്രം പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റ് തിരിഞ്ഞു നടന്നു…

ഇപ്രാവശ്യം പിന്നാമ്പുറത്തേക്ക് നോക്കാൻ തോന്നിയില്ല.
നടന്ന് ലൈബ്രറിക്ക് പുറത്ത് എത്തുന്നതിന് കുറച്ചു മുൻപ് അവൾ പയ്യെ നിന്നു…
ഞാൻ എന്തെന്ന രീതിയിൽ അവളെ നോക്കി

അവൾ പയ്യെ തിരിഞ്ഞു നോക്കി….എന്നിട്ട്
പയ്യെ പുഞ്ചിരിച്ചു..

ഒരു നിമിഷം എന്റെ ശ്വാസം നിലച്ചപോലെ തോന്നി….
ഇപ്രാവശ്യം അവളുടെ അഴകളവുകൾ ആസ്വദിക്കാനേ തോന്നിയില്ല..
അവളുടെ വെളുത്ത മുഖം..
അതിലെ ചോരച്ചുണ്ടുകൾ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025