Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമയക്ഷി

പുഞ്ചിരിച്ചപ്പോൾ ദൃശ്യമായ പാൽപ്പല്ലുകൾ…..

മറുപടിയായി ഞാനും ഒന്ന്ന്ന് ചിരിച്ചു കാണിച്ചു….

പിന്നെയങ്ങോട് എല്ലാ ദിവസങ്ങളിലും ആര മണിക്കൂറോളം സമയം ലൈബ്രറിയിൽ രണ്ടു ബെഞ്ചകലത്തിൽ ഞങ്ങൾ ഞങ്ങൾ ഒരുമിച്ചു ചിലവിട്ടു……

പക്ഷെ പിന്നീട് ഒരിക്കൽ പോലും കണ്ണുകൾ കൊണ്ടല്ലാതെ ഞങ്ങൾ സംസാരിച്ചില്ല.
പേര് പോലും ചോദിച്ചില്ല.
എനിക്കതിനാഗ്രഹം ഉണ്ടായിരുന്നട്ടുപോലും എന്നെക്കൊണ്ട് അതിന് സാധിച്ചില്ല..

അല്പം നിറം കുറഞ്ഞതായിരുന്നു..
പെൺകുട്ടികളോട് സംസാരിച്ചുള്ള അനുഭവക്കുറവും, പേടിയും……….അങ്ങനെ എന്തെല്ലാമോ ആയിരുന്നു….

അവൾക്കും അതിന് ആഗ്രഹമുണ്ടായിരുന്നിരിക്കാം എന്നെനിക്ക് തോന്നി..ചിലപ്പോ അതെന്റെ തോന്നൽ മാത്രമായിരിക്കണം.

അങ്ങനെ എന്റെ രണ്ടാം വർഷം തീർന്നു..
എന്റെ പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേദിവസമായിരുന്നു അവളുടെ ഒന്നാം വർഷ അവസാന ദിനം.
എന്റെ കയ്യിലുള്ള ലൈബ്രറിയിൽ നിന്നുള്ള ബുക്കുകൾ തിരികെ വയ്ക്കാൻ ആ ദിവസം ഞാൻ കോളേജിൽ എത്തി…പക്ഷെ മനസ്സിൽ അവളെ ഒന്ന് കാണണം എന്ന ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ….

ബുക്ക്‌ കൊടുത്ത് ലൈബ്രറിയിൽ നിന്നും ഇറങ്ങിയ വഴി പരീക്ഷ കഴിഞ്ഞ് വരുന്ന അവളെ ഞാൻ കണ്ടു…ധൃതിയിൽ നടന്ന കാലുകൾ എന്നെ കണ്ടപ്പോൾ പതിയെയായി….

എന്റെ അടുത്ത് വന്നുനിന്നു…

എന്റെ മുഖത്തേക്ക് നോക്കാൻ അവൾ നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു എന്നെനിക്ക് തോന്നി…പക്ഷെ ആ കിട്ടിയ സമയം ഞാൻ ആ കരിമഷിക്കണ്ണുകളെ ആവോളം ആസ്വദിച്ചു..

അവൾ പയ്യെ ബാഗ് തുറന്ന് ഒരു പുസ്തകം എനിക്ക് നേരെ നീട്ടി

“ഇത് ലൈബ്രറിയിൽ കൊടുക്കേണ്ടതാണോ?? “..ഞാൻ ചോദിച്ചു

“അല്ല. എന്റെ സ്വന്തമാണ്”..എന്റെ മുഖത്തു നോക്കാതെ പറഞ്ഞു

“എനിക്കാണോ?? “….വീണ്ടും ഞാൻ

“ഹ്മ്മ്”…

വീണ്ടും നിശബ്ദത…

“പോവ്വാണ്..കാണാം”…അൽപ നേരത്തെ നിശബ്ദതയ്ക്കു ശേഷം അവൾ പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025