Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമയക്ഷി 2

ഇന്നലെ ശനിയാഴ്ച അല്ലായിരുന്നോ..ഇന്ന് സ്കൂൾ അവധിയാണല്ലോ..
അതോണ്ട് ഞാൻ രണ്ട് സ്മാൾ അടിക്കാം എന്നുള്ള രീതിയിൽ സാധനോം വാങ്ങി ഞാൻ നമ്മടെ എടപ്പാട്ടെ സജീന്റെ വീട്ടിൽ പോയി…വീട്ടിൽ ഇരുന്ന് അടിക്കാൻ എന്റെ കെട്ട്യോൾ സമ്മതിക്കില്ലല്ലോ…അവിടെയാണേൽ സമാധാനമായിട്ട് രണ്ട് പാട്ടൊക്കെ പാടി ഇരുന്നടിക്കാം..
അങ്ങനെ ഞങ്ങൾ സാധനം തീർത്തു ഒന്ന് ചെറുതായിട്ട് ഉറങ്ങി പോയി..എഴുന്നേറ്റപ്പോ രാത്രി 2 മണിയായി…
പിന്നെ ഞാൻ അവിടുന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു…
ഞാൻ നിങ്ങടെ വീടിന്റെ അടുത്തുള്ള പണ്ടത്തെ പഞ്ചായത്ത് കുളത്തിന്റെ ആ വഴിയാണ് വന്നത്…

ഞാൻ അതിന്റെ അടുത്ത് എത്താറായപ്പോളാണ് നിന്റെ ഭാര്യേം ദേവുമോളും കൂടി ആ കുളത്തിന്റെ അടുത്തോട്ടു വരുന്നത് കണ്ടത്…
ഇവര് ഈ സമയത്ത് ഇവടെ എന്തെടുക്കുവായിരുന്നു എന്ന് വിചാരിച്ചു നോക്കീപ്പോഴത്തേക്കും അവള്….”രവിയേട്ടൻ അത്രേം പറഞ്ഞു നിർത്തി

“അവള്….. അവള് എന്താ ചെയ്തേ രവിയേട്ടാ…”..അജയൻ അയാളുടെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു…

“അവള് ദേവുമോളെ വെള്ളത്തിലേക്ക് എടുത്ത് എറിഞ്ഞു…..”..രവിയേട്ടൻ അജയന് മുഖം കൊടുക്കാതെ പറഞ്ഞു നിർത്തി…

അജയൻ കേട്ടത് വിശ്വസിക്കാനാകാതെ തറഞ്ഞുനിന്നു പോയി…
ആ പാവത്തിന് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു അത്…
തന്റെ ഹൃദയം ഈ നിമിഷം പൊട്ടിപ്പോകും എന്നുവരെ അജയൻ തോന്നി….

കയ്യും കാലുമെല്ലാം തളരുന്ന പോലെ തോന്നിയ അജയൻ പയ്യെ അവിടെ ഇരുന്നു…
എന്നിട്ട് രവിയേട്ടന്റെ കാലിൽ മുറുകെ പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി…

“ഏട്ടാ..ന്റെ മോള്…എന്താ പറ്റിയെ ഏട്ടാ…ന്തിനാ അ…അവള്…ന്റെ മോളെ…”..

രവി അവന്റെ ഒപ്പം അവിടെ ഇരുന്നു…

“അജയാ…മോനെ….നീ വിഷമിക്കാൻ…നമ്മുടെ ദേവുമോൾക്ക് ഒന്നുമില്ല…അവള് ഇവിടെയുണ്ട്..എന്റെ വീട്ടിലുണ്ട്…”

അജയൻ ഒരു നിമിഷം അയാളുടെ മുഖത്തേക്ക് നോക്കി നിന്നു….

“ഞാൻ ആദ്യം വിചാരിച്ചത് കുഞ്ഞിനേയും കൊന്ന് അവളും ചാടി ആത്മഹത്യ ചെയ്യാൻ പോകുവാണ് എന്നാണ്…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025