Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാട്ടിലെ കനകാംബരം

അവളെ അന്ന് ആദ്യം കണ്ടപ്പോൾ തന്നെ മോഹിച്ചുപോയി….. അത്രക്ക് കാമരൂപിണിയാണ്….. കനകാംബരം… എന്നെക്കാളും ഒരു 5 വയസ്സിന് മൂത്തതാണ്…. 32 വയസ്സിൻ്റെ നിറവിൽ കൊഴുത്ത ഉടലഴകുള്ള ഗോതമ്പിൻ്റെ നിറമുള്ള ഒരു മദാലസ…. ഞാൻ അവളെ ആദ്യമായ് കണ്ടത് അറിയാതെ ഓർത്തുപോയി….

എന്നെപ്പറ്റി പറയാൻ വിട്ടു പോയി…. ഒരുപാടൊന്നും പറയാൻ ഇല്ല….. ഉണ്ടെങ്കിലും അതിലൊന്നും ഇവിടെ സ്ഥാനമില്ലല്ലോ…… അല്ലെ?

ഞാൻ വിഷ്ണു… സ്വദേശം കൊല്ലം….. അന്നെനിക്ക് 28 വയസ്സ്, കല്യാണം കഴിഞ്ഞിട്ടില്ല….. 1980 കാലം, ഞാൻ അന്ന് മൂന്നാർ ഫോറസ്റ്റ് റേഞ്ച് ഓഫീസറായിട്ട് ചാർജെടുത്ത കാലം….

മൂന്ന് ദിവസമായി ജോയിൻ ചെയ്തിട്ട് ഓഫീസിൽ തന്നെയാണ് താമസം…. താമസിക്കുവാൻ ഒരു വീട് വേണം….. അങ്ങനെയാണ് ശങ്കരേട്ടനെ പരിചയപ്പെടുന്നത്…..

ശങ്കരേട്ടൻ….. പറഞ്ഞാൽ നമ്മുടെ സിനിമാ നടൻ ശങ്കരാടി ചേട്ടനെപ്പോലെ തന്നെ കാണാൻ…… 56 വയസ്സായി… കൃഷിയും മറ്റു കാര്യങ്ങളുമായി ഈ കാട്ട് പ്രദേശത്ത് കഴിയുന്ന ഒരു സാധാരണക്കാരൻ…..

ഒരു വീട് ഉണ്ട് സാറെ… ഇവിടുന്ന് കുറച്ച് ദൂരം ഉണ്ട്…. ശങ്കരേട്ടൻ പറഞ്ഞു…. സാറിന് പറ്റുമോന്ന് അറിയില്ല….. ചേലക്കര എന്ന് പറയും….. എൻ്റെ വീടിൻ്റെ അടുത്താണ്…. വാടക അൽപ്പം കൂടും കറൻ്റുള്ള വീട് അത് മാത്രമെയുള്ളു…. പിന്നെ വാറ്റ് ദേവസ്യയുടെ വീടിനടുത്താണ് എന്ന് പറഞ്ഞത് ശ്രദ്ധിച്ചില്ല….. അന്ന് എല്ലായിടത്തും കറൻ്റ് വന്നിട്ടില്ല…..

അതൊന്നും സാരമില്ല ശങ്കരേട്ടാ…. എന്നിക്കൊന്ന് കിടന്നുറങ്ങണം….. അത്രതന്നെ ഞാൻ പറഞ്ഞു….

അപ്പോ…. ശങ്കരട്ടേൻ്റെ വീട്ടിലോ….. കറൻറില്ലെ….. ഞാൻ ചോദിച്ചു…

ഞങ്ങൾ പാവങ്ങൾ അല്ലെ സാറെ….. മണ്ണെണ്ണ വിളക്ക് തന്നെ ധാരാളം…. ബീഡിക്കറ പുരണ്ട പല്ല് കാട്ടി ശങ്കരൻ ചിരിച്ചു….

അങ്ങനെ അന്ന് ശങ്കരേട്ടൻ കാണിച്ച് തന്ന വീട് തന്നെ വാടകക്കെടുത്തു….. വീട്ട് സാധനങ്ങൾ വാങ്ങാനും എല്ലാം ഒന്ന് സെറ്റ് ചെയ്യാനും ശങ്കരേട്ടൻ കൂടെ തന്നെ നിന്നു…. സഹായിച്ചു…

സാറിന് ആഹാരം ഒക്കെ വക്കാനറിയാമോ…… ശങ്കരൻ ചോദിച്ചു….

ഹാ…. ഒരു വിധം ഒക്കെ അറിയാം ശങ്കരേട്ടാ…..

അങ്ങനെ കാര്യങ്ങൾ പറഞ്ഞും കേട്ടും ഞങ്ങൾ നല്ല അടുപ്പത്തിലായി…..

അല്ല ശങ്കരേട്ടാ….

ഇവിടെ സാധനം കിട്ടുമോ…..

എൻ്റെ പെട്ടിയിൽ നിന്നും സ്റ്റോക്ക് ഉണ്ടായിരുന്ന ഓൾഡ് മങ്ക് റം എടുത്ത് പൊട്ടിച്ച് കൊണ്ട് ഞാൻ ചോദിച്ചു…..

റം കണ്ടതും ശങ്കരൻ്റെ കണ്ണുകൾ തിളങ്ങി…..

അല്ല ശങ്കരേട്ടൻ കഴിക്കുമോ????

അത് പിന്നെ ശങ്കരൻ തല ചൊറിഞ്ഞു…..

ഞാൻ പോയി അടുക്കളയിൽ നിന്നും രണ്ട് ഗ്ലാസ്സ് എടുത്ത് കഴുകി കൊണ്ട് വച്ചു….. രണ്ടിലും മദ്യം പകർത്തി…. ഒന്ന് ശങ്കരേട്ടന് നീട്ടി….. ശങ്കരൻ മടിച്ചു നിന്നു…..

എന്താ ശങ്കരേട്ടാ…..

അത് ഞാൻ സാറിൻ്റെ കൂടെ…… അയാൾ വിക്കി….

അതൊന്നും സാരമില്ല …. ശങ്കരേട്ടൻ ഇത് പിടിപ്പിക്ക്…. ഞാൻ നീട്ടി…. ശങ്കരൻ അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചിറക്കി…..

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025