Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 4 [Kannan]❤️

അതിനിടെ ഏതോ അകന്ന ബന്ധു അമ്മയോട് അമ്മുവിനെ ചൂണ്ടി മകളാണോ എന്ന് ചോദിച്ചു.

“മകൾടെ പ്രായം തന്നെ ഒള്ളൂ..
പക്ഷെ ഇത് ഉണ്ണീന്റെ ഭാര്യ ആണ്

അമ്മ ചിരിച്ചുകൊണ്ട് അവളെ പരിജയപ്പെടുത്തി.
അതിനിടെ കൊറേ എണ്ണത്തിനേം കൊണ്ട് എന്റടുത്തു വന്ന് എന്നെ പരിജയപ്പെടുത്തി. ഞാൻ മുഖത്തു ചിരി പരത്തി അവരെ നേരിട്ടു.

“നിന്റെ ഫോൺ എങ്ങനാ പൊട്ടിയെ….

എല്ലാരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് കസേരയിൽ വട്ടത്തിൽ ഇരുന്ന് വിശ്രമിക്കുന്ന സമയത്ത് അമ്മ എന്നോട് ചോദിച്ചു

അത് കേട്ടതും അമ്മു തലകുനിച്ചിരുന്നുകൊണ്ട് എന്നെ പാളി നോക്കി..

“അത് കൊറേ ആയല്ലോ…
ഞാൻ നുണ തട്ടി വിട്ടു.. “

“കുറെ ഒന്നും ആയില്ല.. ഇന്നലെ വീട്ടീന്ന് പോണ വരെ ഒരു കുഴപ്പൊമില്ല…”
ലച്ചു ആ കള്ളവും ബ്ലോക്ക്‌ ചെയ്തു.

“അതിന്നലെ അങ്ങാടിയിൽ പോയപ്പോ റോട്ടിൽ വീണതാ.”
ഞാൻ അമ്മയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

“പിന്നേ എന്തിനാ നാറീ കള്ളം പറഞ്ഞെ ”
അമ്മ എന്റെ തുടയിൽ അത്യാവശ്യം ഉറക്കെ അടിച്ചു.

“അത് ലച്ചൂനെ പേടിച്ചിട്ടാ..

ഞാൻ അമ്മേടെ കവിളുകൾ പിടിച്ചു വലിച്ചു കൊഞ്ചിക്കുന്ന മട്ടിൽ പറഞ്ഞു.

“അടങ്ങിയിരിക്ക് ചെക്കാ ആൾക്കാർ ശ്രദ്ധിക്കുന്നു ”
അമ്മ എന്റെ തുടയിൽ നുള്ളി…

“പിന്നേ ഞാൻ എന്റെ ലച്ചൂന്റെ അടുത്തല്ലേ കൊഞ്ചുന്നെ… അതിനാർക്ക് എന്ത് നഷ്ടം..
ഞാൻ അമ്മയുടെ  കവിളിൽ ഉമ്മ വെച്ചു.

“എന്റമ്മോ ഈ ചെക്കൻ എന്നെ നാണം കെടുത്തും..

അമ്മ എന്നെ തള്ളി മാറ്റി തല കുമ്പിട്ടിരുന്നു.

“ഓവർ ആക്കി ചളമാക്കണ്ട..

അമ്മു പതിയെ പിറുപിറുത്തു

ഇതെല്ലാം അമ്മയുടെ മൈൻഡ് മാറ്റാൻ ഉള്ള എന്റെ കോപ്രായങ്ങൾ ആണെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട്.

കല്യാണ പെണ്ണിന്റേം ചെക്കന്റേം കൂടെ നിന്ന് ഫോട്ടോ എടുപ്പും കഴിഞ്ഞാണ് ഞങ്ങൾ ഇറങ്ങിയത്.അപ്പോൾ സമയം രണ്ടരയായി. പോരാൻ നേരത്ത് അതുവരെ പോവാൻ തിരക്ക് കൂട്ടിയ അച്ഛമ്മ പെട്ടന്ന് പ്ലേറ്റ് മാറ്റി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025