Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️കണ്ണന്റെ അനുപമ 7❤️

ഞാൻ അവളെ ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു.അവൾ ചിണുങ്ങിക്കൊണ്ട് എന്നെ പറ്റിച്ചേർന്നു നിന്നു.
അത് കണ്ട് പിറകിൽ നിന്നും അർത്ഥം വെച്ച ചിരിയും അടക്കം പറച്ചിലുകളും ഉയരാൻ തുടങ്ങി.

“ആരും തെറ്റിദ്ധരിക്കണ്ട ഇതെന്റെ പെങ്ങളാ… ”

ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾ ഗമയോടെ കൂട്ടുകാരികളെ നോക്കി ഖോഷ്ടി കാണിച്ചു.

“എന്നാ ആങ്ങളേം പെങ്ങളും വന്നേ ചെറിയ പണിയുണ്ട് ”

വൈശാഖേട്ടൻ ചിരിയോടെ പറഞ്ഞു.മുന്നിൽ നടന്നു.ഞങ്ങൾ പിന്നാലെയും റീഡിങ് റൂമിൽ ഒരു കേക്ക് സെറ്റപ്പ് ആക്കിയിട്ടുണ്ട്. അതിൽ കൺഗ്രാജുലേഷൻസ് അഭി എഴുതിയിരിക്കുന്നു. കയ്യടികൾക്കും മൊബൈൽ ക്യാമറകൾക്കും നടുവിൽ നിന്ന് ഞാൻ കേക്ക് മുറിച്ച് ഒരു കഷ്ണം ആതിരയ്ക്കും പിന്നെ വൈശാഖേട്ടനും കൊടുത്തു. ആതിര ഒരു പീസെടുത്ത്‌ എന്റെ വായിലും വെച്ച് തന്നു. ആഘോഷവും അഭിനന്ദനങ്ങളും അവസാനിച്ചപ്പോൾ ഞാനും വൈശാഖേട്ടനും ഒന്ന് രണ്ട് പേരും മാത്രമായി ഓഫീസിൽ.അതിനിടെ ആതിരയെ ഞാൻ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയിരുന്നു.

“അഭി നിന്റെ ഈ നേട്ടം നമുക്കൊരു ബോണസാണ്. ഇനി ഇങ്ങോട്ട് അഡ്മിഷൻ ഒഴുകും നോക്കിക്കോ.. ”

എന്നെ നോക്കി മൂപ്പര് സന്തോഷത്തോടെ പറഞ്ഞു.

“ഇവിടെ വേറാരൊക്കെ ഉണ്ട് ലിസ്റ്റിൽ?

“ഇവിടെ മൂന്ന് നാലു പേരുണ്ട്. നൂറിനുള്ളിൽ നീ മാത്രേ ഒള്ളൂ.
നീ ഒന്നൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഒന്നാം റാങ്ക് തന്നെ കിട്ടിയേനെ. ആകെ ഒരു മാർക്കിന്റ വ്യത്യാസമേ ഒള്ളൂ.”

വൈശാഖേട്ടൻ തനി മാഷുമ്മാരുടെ സ്വഭാവം കാണിച്ചു.

“ഏത് നാറിയ എന്റെ ഒന്നാം റാങ്ക്
തട്ടിയെടുത്തെ.. ”

ഞാൻ ചിരിയോടെ ചോദിച്ചു.

” ഒരു പെണ്ണാ.. ദാ ലിസ്റ്റ് ”

വൈശാഖേട്ടൻ ആ പ്രിന്റ് എന്റെ നേരെ നീട്ടി.

“അനുപമ kv. ”
“ഹും എന്റെ അമ്മൂന്റെ പേരായത് കൊണ്ട് നിന്നെ ഞാൻ വെറുതെ വിട്ടിരിക്കുന്നു !”.
ഞാൻ മനസ്സിൽ മന്ത്രിച്ചു.

“നമ്മുടെ ശത്രു സെന്ററിലെ ബുജികൾ ആരെങ്കിലും ആണോന്നറിയാൻ ഞാനൊന്ന് അന്വേഷിച്ചു. ഭാഗ്യത്തിന് അവിടുത്തെ ആരും അല്ല.
ചെമ്പ്രശ്ശേരി ഉള്ള കുട്ടിയാ.. നീ അറിയാൻ സാധ്യത ഉണ്ട് നിന്റെ ആ ഭാഗത്തേക്കെവിടേക്കോ ആണ് കല്യാണം കഴിച്ചിരിക്കുന്നെ. അതല്ല അത്ഭുതം ഈ പെണ്ണ് കോച്ചിങിനൊന്നും പോണില്ല !

എന്റെ മനസ്സിൽ വെള്ളിടി വെട്ടി. ആകെ ഒരു മരവിപ്പ്. അമ്മു !
എന്റെ അനുവാദമില്ലാതെ മനസ്സ് ആ നാമം ഉരുവിട്ടു.എന്റെ പെണ്ണിനാണോ ഒന്നാം റാങ്ക്.യാന്ത്രികമായി ഞാൻ കസേരയിൽ നിന്നും എണീറ്റ് തിരിഞ്ഞു നടക്കുമ്പോഴും വൈശാഖേട്ടൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.സ്വപ്നമോ സത്യമോ എന്നറിയാത്ത അവസ്ഥയിൽ. ഞാൻ ബൈക്കെടുത്തതും പോന്നതും ഒന്നും എനിക്ക് ഓർമയെ ഇല്ലാ.മിന്നാരം സിനിമയുടെ ക്ലൈമാക്സിലെ മോഹൻ ലാലിനെപ്പോലെയാണ് ഞാൻ ബൈക്ക് ഓടിച്ചത്.

The Author

kannan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025