ശരി ഒക്കെ എന്നു പറഞ്ഞു ഫോൺ
വേച്ചു ,
ഞാൻ ചാടിഴുന്നെറ്റ് വേഗം കുളിക്കാൻ പോയി .വേഗം തന്നെ ഡ്രസ് ഒക്കെ മാറി [എന്റെ മനസിൽ ഇന്നേങ്കിലും ദേവൂന്നെ കാണാൻ പറ്റുമൊ എന്നുള്ള ചിന്ത ആയിരുന്നു
അവൾ അന്ന് ഫോൺ ചേയ്തതിനു ശേഷം എനിക്ക് എന്തോ ഒരു ആകർഷണം അവളിലേക്ക്] എന്റെ ക്ഷീണം ഒക്കെ പമ്പ കടന്നിരുന്നു .
ഞാൻ റെഡിയായി പൈസയും എടുത്ത് താഴേ ചെന്നപ്പോൾ ആണു വണ്ടി യോനും ഇല്ലല്ലോ എന്ന് ഓർക്കുന്നത് .
ഞാൻ കോൾ ടാക്സി വിളിക്കാൻ പോവണ നേരത്ത് ആണു പോർച്ചിൽ
അച്ചന്റെ ബുള്ളെറ്റ് ഇരിക്കുന്നത് ശ്രദ്ധയിൽ പെടുന്നത് .
എന്നാൽ പിന്നെ അതിനു പോകാം ,
ദേവൂനെ ആദ്യമായി കാണാൻ പോവുകയല്ലെ ഈ വണ്ടിയാണു നല്ലത്.
[ ഞാൻ മിക്ക ദിവസവും ഇത് തുടച്ച് വൃത്തിയാക്കി വെക്കു മെങ്കിലും പുറത്തോട്ട് അധികം എടുക്കാറില്ല ,കാരണം അച്ചനെ പേടിച്ചിട്ടാണു, അച്ചന്റെ pet ആണു ഈ വണ്ടി. അച്ചൻ അമ്മയെ സ്നേഹിക്കുന്ന കാലം മുതൽ അവർ രണ്ടു പേർക്കും ഇടയിൽ ഈ വണ്ടി
ഉണ്ട് ,അവർ ആ കാലത്ത് ഒന്നിച്ച് സഞ്ചരിച്ചിരുന്ന വണ്ടിയാണു, ഞാൻ
ചെറുപ്പത്തിലെ വണ്ടിയിൽ കുത്തി വരച്ചതിന് എനിക് അച്ചന്റെ കൈയ്യിൽ നിന്നും കുറെ ചീത്ത കേട്ടിട്ടുണ്ട്, അതിനു ശേഷം ഇപ്പോഴും
ഒരു ചെറിയ പേടിയാണു]
ഞാൻ ബുള്ളറ്റും കൊണ്ട് ദേവൂന്റെ
വീട് ലക്ഷ്യം ആക്കി പറ പറന്നു .
അവളുടെ വീട്ടിലേക്ക് അര മണിക്കുർ യാത്ര യുണ്ട് .ഞാൻ അവരുടെ വീടിന്റ അടുത്തുള്ള ടൗണിൽ എത്തി .
ഞാൻ അവിടെ ഒരു ടെക്സ്റ്റയിൽസ്
ഷോപ്പിൽ കയറി ,ദേവൂന്ന് ഒരു ക്രീം കളർ ചുരിദാറൂം, ആന്റിക്ക് ഒരു സാരിയും മാമന് ഒരു ഷർട്ടും മുണ്ടും എടുത്തു .ദേവുന്റെ അളവ് ഞാൻ ഊഹം വേച്ചാ എടുതത്ത് . അതോക്കെ പാക്ക് ചേയ്ത് ഞാൻ
കടയിൽ നിന്ന് ഇറങ്ങി, ഇനിയും 5 കിലോ മീറ്റർ ഉണ്ട് വീട് എത്താൻ അതു ചെറിയ പോക്കറ്റ് റോഡും ആണു .2 കിലോ മീറ്റർ കഴിഞ്ഞപ്പോൾ നല്ല മഴ ,ഞാൻ അവിടെ കണ്ട ബസ് സ്റ്റോപ്പിൽ കയറി നിന്നു .അങ്ങനെ ഒരു അര മണിക്കൂർ പോയി കിട്ടി .പിന്നെ മഴ കുറഞ്ഞ് ചെറിയ ചാറ്റൽ മഴ ആയി .
ഇനി എന്തായാലും കുറച്ചു കൂടി അല്ലേ ഒളു നു വിച്ചാരിച്ച് വണ്ടി എടുത്തു .
കുറച്ച് എത്തിയപ്പോഴേക്കും രണ്ടു പെൺകുട്ടികൾ കുടയും ചൂടി എന്റെ
നേരെ ഒപ്പോസിറ്റ് നടന്നു വരുന്നു .
