Kambikuttan Malayalam

Sex stories Kambikuttan kambikathakal

കരാർ 3

” ഹാ ചേച്ചി   ഡോർ അടച്ചിട്ടു പൊക്കൊളു ഞാൻ ഉടനെ എത്തും………….. അല്ലെങ്കിൽ  വേണ്ട  ചേച്ചി….. എന്റെ റൂം ഒന്ന് ക്ലീൻ ചെയ്യ് ”

” മോന്റെ റൂമോ ”

” അതെ  ………

അതിനകം മൊത്തം അലങ്ങോലം ആയി കിടക്കുക ആണ്‌…. പിന്നെ  ആ ബെഡ് ഒഴിച്ചു അതിനകത്ത് ഉള്ളത് എല്ലാം പിന്നാംപുറത്തിട്ട് കത്തിക്ക് അത് എത്ര വില കൂടിയത് ആണെങ്കിലും…… പിന്നെ ഞാൻ വന്നിട്ട് പോയാൽ മതി ”

ഞാൻ ഫോൺ കട്ട്‌ ചെയ്ത് നന്ദനയെ നോക്കി.

” അതെന്താ കത്തിക്കാൻ പറഞ്ഞത് ”

” നീ നിന്റെ പാസ്റ്റ് മുഴുവൻ ഉപേക്ഷിച്ചു അല്ലെ എന്റെ കൂടെ വരുന്നത് …. അപ്പോൾ ഞാനും എന്റെ പാസ്റ്റ് ക്ലീൻ ആക്കാം എന്ന് വിചാരിച്ചു ”

” നിന്റെ കൂടെ വരുന്നന്നോ ”

” നീ എന്തക്കെ പറഞ്ഞാലും നമ്മൾ ഇപ്പോൾ പോകുന്നത് എന്റെ വീട്ടിലോട്ട് ആണ്‌ ”

ഞാൻ അവളുടെ കയ്യിൽ പിടിച്ചു കാറിനടുത്തേക്ക് നടന്നു.

” എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്ത് തൊടാൻ ഞാൻ ആരെയും അനുവദിക്കാറില്ല ”

” ഓഹ് …  സോറി ”

ഞാൻ അവളുടെ കയ്യ് വിട്ട് മുന്നിലേക്ക് നടന്നു. അപ്പോൾ എന്റെ പിന്നാലെ നടന്നുവന്ന നന്ദന  എന്റെ കയ്യിൽ ചുറ്റി പിടിച്ചു.

ഞാൻ ചിരിച്ചു കൊണ്ട് അവളെ നോക്കി. ഞാനും അവളും മുന്നോട്ട് നടക്കുമ്പോൾ ജോൺ ഞങ്ങളെ നോക്കി നിൽക്കുക ആണ്‌. ഞാൻ അവന് നേരെ കാറിന്റെ കീ എടുത്ത് എറിഞ്ഞു കൊണ്ട് പറഞ്ഞു.

” വണ്ടി എടടാ ”

” ഞാനോ ”

” ഹാ  നീ തന്നെ ”

അവൻ ചിരിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറി. ഞാൻ നന്ദനയെയും കൊണ്ട് കാറിന് പിന്നിൽ കയറി. അവൻ വണ്ടി മുന്നോട്ട് എടുത്തു.

കാറിന്റെ മിറാറിൽ കൂടി ഇടക്ക് ഇടക്ക് അവൻ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഞാൻ മിറാറിൽ കൂടി അവനെ തുറിച്ചു നോക്കി. അപ്പോൾ അവൻ മിറാർ മടക്കി മുകളിലേക്ക് വെച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025