മനസ്സിൽ ഒരു ആധിയായിരുന്നു അതുകൊണ്ട് ചോദിച്ചുപോയതാണ്. തെറ്റായിപോയങ്കിൽ മോളെന്നോട് ക്ഷെമിച്ചുകളാ….. (മിനിയിൽ കുറ്റബോധം ഉയർന്നു )
അതൊന്നും സാരമില്ല ചേച്ചി….. ! പിന്നെ സാറിനോട് എനിക്ക് ഇഷ്ട്ടമില്ലാനൊന്നും ഞാൻ പറയുന്നില്ല…! പക്ഷേ അത് മറ്റുള്ളവർ വിചാരിക്കുന്ന പോലെ പ്രണയം കൊണ്ടുള്ളതല്ല. മറിച് ആ മനസിന്റെ നന്മകൾ കൊണ്ടുള്ളതാണ്. ‘എന്നെപ്പോലുള്ള ഒരു പെൺകുട്ടി ആ വലിയ മനസ്സിനുവേണ്ടി വാശിപ്പിടിച്ചാൽ ചിലപ്പോൾ ദൈവംപോലും എന്നോട് മാപ്പ്തരില്ല ചേച്ചി…… !
(അതുകേട്ടപ്പോൾ അവളുടെ മനസ്സിലെ നീറ്റൽ മിനിയും തൊട്ടറിഞ്ഞു. അവളോടുള്ള തന്റെ മനസ്സിലെ സഹതാപം മിനിയിൽ ആളിപ്പടർന്നു )
എന്നാൽ… ശരി… ചേച്ചി അച്ചു വന്നു എന്നുതോന്നാണ് ഞാൻ ഒന്ന് നോക്കട്ടെ ഒക്കെ ബൈ ചേച്ചി.
ഗീതുവിനോടും കുടി പറഞ്ഞേക്ക്…. ഒക്കെ…..!
ഹും….. ഒകെ ബൈ……
(തന്റെ ഉള്ളിലെ നീറ്റൽ കടിച്ചർമ്മാധികൊണ്ട് മിനി മന്ദ്രിച്ചു…. )
(അതേസമയം ലച്ചു ഓടിച്ചെന്നു തന്റെ മുറിയിലെ ആ പഴയ കൃഷ്ണന്റെ പ്രതിമയുടെ മുന്നിൽ തൊഴുകൈകളാൽ നിന്നു വിതുമ്പി… )
എന്റെ…….. ദേവാ….. ഞാൻ ഇപ്പോഴും ചേച്ചിയിൽ നിന്ന് എല്ലാം മറച്ചുവെച്ചിരിക്കുവാണ്. നീ….. എനിക്ക് മാപ്പ് തരണേ…… എന്റെ കൃഷ്ണ…… ഞാൻ കാരണം ആരുടെയും മനസ്സ് സങ്കടപെടാൻ ഇടവരുത്തരുതേ….. എന്റെ ദേവാ….. !
അതിനേക്കാൾ നല്ലത് നീ….. എന്നെയങ്ങ് എടുക്കുന്നതാണ് നല്ലത്. !
(അവൾ ആ ദേവന്റെ കാൽക്കൽ മുഖമാണച്ചു പൊട്ടിക്കരഞ്ഞു……..
‘ ഈനേരം ആ ഭഗവാന്റെ കണ്ണുകളിൽ ഒരു കള്ളച്ചിരി വിടർന്നിരുന്നോ എന്നൊരു സംശയം *കൃഷ്ണ…….. *എല്ലാം…….. *നിന്റെ……. *മായ………..
എന്താടി…… മുഖത്തൊരു തെളിച്ചക്കുറവ് ?
(ഗീതു ചോദ്യഭാവത്തിൽ നോക്കികൊണ്ട് കട്ടിലിൽ മിനിയുടെ അടുത്ത് വന്നിരുന്നു )
ഹേയ്…. മറ്റൊന്നുമല്ല ലച്ചു ഇപ്പോഴും എന്നിൽ നിന്ന് പലതും മറയ്ക്കുന്ന പോലൊരു ഫില്ലിംഗ് !
(അൽപ്പം നിരാശയോടെ മിനി ഗീതുവിനേ നോക്കി )
അത് എനിക്കും തോന്നി പക്ഷേ അവൾ എല്ലാം മനസ്സിൽ ഒളിപ്പിച്ചുകൊണ്ട് നടന്നാൽ നമുക്ക് എന്തുചെയ്യാൻ സാധിക്കും എന്റെ പൊന്നുമിനി ……. ?
(ഗീതു ദയനിയമായി മിനിയിലേക്ക് നോട്ടം എറിഞ്ഞു )
എന്റെ മാതാവേ……. എന്റെ പെങ്കൊച്ചിനു യാതൊരു ആപത്തും കൂടാതെ നീ അവളെ കാത്തോളണമേ…….. !
നീ…. മാത്രമാണ് എന്റെ ആശ്രയം എന്റെ പൊന്നുതമ്പുരാൻ കർത്താവെ……
( മിനി ആ നെഞ്ചിൽ കൈകൾകുപ്പി മുകളിലേക്ക് നോക്കി കണ്ണീരോടെ
