ഛീ…… പോടീ.. പെണ്ണേ വിർത്തികേട് പറയാതെ നാണമില്ലല്ലോ ! എന്റെ കർത്താവെ…. നീ…. ഇവളുടെ നാക്കിന് ലൈസൻസും കൊടുത്തില്ലായിരുന്നോ…? ‘ ഹും ‘
(മിനി നെഞ്ചിൽ കൈവെച്ചു മുകളിലേക്ക് നോക്കി ചോദിച്ചു )
പിന്നെ…. പിന്നെ…. നാണമുള്ളത് കൊണ്ടായിരിക്കും ചേട്ടത്തി…. കിളുന്ദ് ചെക്കനെ തന്നെ നോക്കിയെടുത്തത് ! ഓ….. ഒരു നാണക്കാരി വന്നിരിക്കുന്നു പോടീ…. കാന്താരി………
(ഗീതു മിനിയെ നോക്കികൊണ്ട് കൊഞ്ഞനംകുത്തി
കിട്ടിയത് തിരിച്ചുവെച്ചു. അത് കേട്ടതോടുകൂടി മിനിയുടെ മുഖം നാണത്താൽ ചുവന്നുതുടിതു. മിനിയൊന്നു അടികൊണ്ട് താഴേക്കുനോക്കി കാലുകൾകൊണ്ട് ചിത്രം വരച്ചു . ഗീതു അത് നോക്കികൊണ്ട് കുലിങ്ങി… കുലിങ്ങി… ചിരിക്കുകയും ചെയ്തു )
അയ്യോടി….. സംസാരത്തിന്റെ ഇടയിൽ ഒരു കാര്യം പറയാൻ വിട്ടുപോയി…… ! ഇവിടെ 7മണി കഴിഞ്ഞാൽ പൈപ്പിൽ വള്ളം വരില്ല. നീ കുളിക്കുന്നെങ്കിൽ ദേ… ഇവിടെ എന്റെ ബാത്‌റൂമിൽ കയറി കുളിക്ക്.
അപ്പോയെക്കും ഞാൻ അടുക്കളയിൽ പോയി കഴിക്കാൻ വല്ലതും ഉണ്ടാക്കാം !
അയ്യടാ…. അങ്ങനെ എന്റെ മോളൂ… ഇപ്പോൾ ഒറ്റയ്ക്ക് കഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ല. ഞാനും കുടിവന്നിട്ട് നമുക്ക് ഒരുമിച്ചു പാചകം ചെയ്യാം എന്തുപറയുന്നു?
എന്നാൽ ശരി നീ വേഗം പോയി കുളിച്ചിട്ട് വാ……
(അങ്ങനെ ഗീതു അടുക്കളയിൽ പോയി പത്രങ്ങൾ എല്ലാം കഴുകി കൊണ്ടിരുന്നു…. കുറച്ച് സമയം കഴിഞ്ഞു മിനി ആരോടൊ ഫോണിൽ സംസാരിച്ചു നിർത്തിക്കൊണ്ട് അവിടേക്ക് വന്നു )
ആരായിരുന്നു…..? (ഗീതു തിരക്കി )
അത്…. അച്ചുവാ… ഞാൻ….. എവിടെയാണ് എന്ന് അറിയാൻ വിളിച്ചതാ….. (മടിച്ചു… മടിച്ചു അവൾ പറഞ്ഞു )
ഹും…. അപ്പോൾ കാമുകന് ഉത്തരവാദിത്തം ഇപ്പോയെ ഉണ്ടല്ലോ അത് എന്തായാലും കലക്കി……… !
(ഗീതു കളിയാക്കി കൊണ്ട് പറഞ്ഞു )
ഇപ്പോഴാണ് ഒരു കാര്യം ഓർത്ത് ! ഞാൻ ഇന്ന് ഓഫീസിൽവെച്ചു ഒരു കാര്യം അറിഞ്ഞു. “നമ്മുടെ ലച്ചുവിന് പ്രൊമോഷൻ കിട്ടി അസിസ്റ്റന്റ് മാനേജർറായിട്ട് ഞങ്ങളുടെ സബ് ഓഫീസിലേക്ക് കൂടാതെ 15 ലക്ഷം പേഴ്‌സണൽ ലോൺ കമ്പനിയുടെ വക ഉടനെ പാസ്സാക്കും . ദുബായിലെ ഞങ്ങളുടെ ഹെഡ് ഓഫീസിൽ നിന്ന് പാസ്സ് ചെയ്ത ഇൻഫൊർമേഷനാണ് ഒഫീഷ്യൽ അയി നാളെ അവൾക്ക് ഓർഡർ കിട്ടും.
എന്തായാലും കർത്താവ് കാത്തു….. ! എന്നാലും അവൾ ഇത് എങ്ങനെ എത്രപെട്ടന് സാധിച്ചെടുത്തു എന്റെ ഗീതു……? (മിനി സംശയഭാവത്തോടെ അവളെ നോക്കി )
അത് തന്നെയായിരുന്നു എന്റെ സംശയങ്ങൾ ! അതിന് വേണ്ടി ഞാൻ ജോൺസറിനെ വിളിച്ചുതിരക്കി. അപ്പോളാണ് അറിഞ്ഞത് മറിയാമ്മ
