(ഒരു കള്ളച്ചിരിയോടെ മിനി തിരക്കി….. !)
അങ്ങനെ ചോദിച്ചാൽ ഇപ്പോൾ എന്താപറയുക ! അത്രവലിയ ഗ്ലാമറോന്നും അല്ല പക്ഷേ. ആ ആറ്റിട്യൂടും, ആ സംസാരവും, ആ സ്നേഹവുമൊക്കെ കൂടി ആകുമ്പോൾ സത്യത്തിൽ ഏതൊരുപെണ്ണും കൊതിച്ചുപോക്കും. അങ്ങനെ ഒരു മനുഷ്യനെ തന്റെ മാത്രം ആയിക്കിട്ടാൻ അത്രക്കും മനുഷ്യന്റെ ഹൃദയത്തിലേക്ക് തറച്ചിറങ്ങും ആ…… ‘ വലിയ മനുഷ്യൻ’
(ഗീതു…….. മിനിയെ നോക്കി പ്രണയവും കാമവും കൂടിച്ചേർന്ന് തളിരിട്ടുവിരിയുന്ന ചിരിയോടെ. ആദിയെന്നസ്വപ്നത്തെ അവൾക്കുമുന്നിൽ വിവരിക്കാൻ എന്നപോലെ ആ ഓർമ്മകളിലേക്ക് ആഴ്ന്നിറങ്ങി……..)
അവൻ……… ആദി…….. സ്നേഹം കൊതിക്കുന്ന ഒരു സാധാരണ പെണ്ണിന്റെ കണ്ണുകളിൽ കൂടി നോക്കിയാൽ ആ രൂപത്തെ ഇങ്ങനെ ആയിരിക്കും വിവരിക്കാൻ സാധിക്കൂ ” ആറാടിയിൽ മുകളിലുള്ള ഉയരം.
അല്പം നരകളുള്ള നല്ല ചുരുളാൻ തലമുടികൾ പുറകിലേക്ക് അൽപ്പം നീട്ടി വളർത്തിയിരിക്കുന്നു . ആരെയും ആകർഷിക്കുവിധം വെട്ടിത്തിളങ്ങുന്ന നാഗമാണിക്ക്യം പോലുള്ള കണ്ണുകൾ . ഇരുനിറമാണെങ്കിലും പൗരുഷം നിറഞ്ഞു നിൽക്കുന്ന മുഖം.
അതിൽ പൊട്ട്…. പൊട്ട്…. പോലെ ചെറിയ നരകൾ അവിടെ ഇവിടെയും കാണപ്പെടുന്ന ആ കുറ്റിത്താടിയിൽ . പിന്നെ പുരുഷന്റെ മുഖമുദ്രയായ നല്ല കാട്ടിയോടു കൂടിയ ചെറിയ മീശ,
വലത്തേ ചെവിയിൽ ഡയമണ്ടും പ്ലാറ്റിനവും കൂടിച്ചേർന്ന മെൻസ് മോഡൽ ഒറ്റക്കല്ലു…. ! എല്ലാംകൂടി ചേർന്ന് ആ ചെറിയ വെൺനിലാവ് പോലുള്ള പല്ലുകൾ കാട്ടികൊണ്ടുള്ള ചിരികണ്ടാൽ……. ‘എന്റെ……… പൊന്നുമിനി…………. ഹൌ………. കടിച്ചു തിന്നാൻ തോന്നും കാലനെ……’
മതി….. മതി…… നീന്റെയൊരു…. ആദിസറും നീയും ചുമ്മാ…. അങ്ങ് പൊക്കി….. പൊക്കി……. കയറ്റുവല്ലേ….. ! ഒരു പൊടിക്കു അടങ്ങുമോളെ……… !
(കുശുമ്പ് കുത്തി പൊട്ടിച്ചിരിയോട് കൂടി മിനി പറഞ്ഞു )
അല്ലടീ……. ഞാൻ പറയുന്നത് സത്യമാണ്. ഗുരുവായൂരപ്പനെ കാണുന്നപോലെയാണ് ഒരുവട്ടം കണ്ടാൽ മതി അപ്പോൾ തന്നെ മനസ്സിൽ കയറി കുടിരിക്കുവല്ലേ… … “നീ ഒന്ന് കണ്ടുനോക്ക് അപ്പോൾ മാറ്റി പറയും ”
(ഗീതു തന്റെ രണ്ടുകൈകളും സ്വയം ദേഹത്തുകെട്ടിപിടിച്ചു നിന്നാടി…. )
ഹും…… ഹും….. പെണ്ണിന്റെ പറച്ചിലുകെട്ടിട്ട് ആളുമനസിൽ കയറിയ മട്ടുണ്ടല്ലോ……?
( മിനി അവളെയൊന്ന് ചോദ്യഭാവത്തിൽ ഉഴിഞ്ഞുനോക്കി )
എടി….. പെണ്ണേ കിട്ടില്ല എന്നു കരുതി….
സ്വപ്നം കാണുന്നത് കൊണ്ട് എന്താകുഴയപ്പം. ! ‘അവർക്കിട്ടു നഷ്ടവുമില്ല നമുക്ക് മനസ്സിൽ അൽപ്പം സുഖവും കിട്ടും’
ഈ… ചില ആണ്പിള്ളേര് മുന്തിയ സിനിമാനടിമാരെ ഓർത്ത് കൈപിടിക്കിലെ അത്രയേ ഒള്ളൂ ഇതും… !
(അവൾ മിനിയെ ഒന്ന് നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു പൊട്ടിച്ചിരിച്ചു )
