അവള് പറഞ്ഞതിലെ ദ്വോയർഥം അവനു മനസ്സിലായി എങ്കിലും അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു. ഫാത്തി അവനെ ഇരുത്തി ഒന്ന് നോക്കിയിട്ട് പറഞ്ഞു തുടങ്ങി.*ഞാൻ അഫ്സലിൻെറ കുടുംബം ആണ്. ഇന്ന് രാവിലെ സംഭവിച്ചത് അറിയാതെ പറ്റിയത് ആണ് എന്ന് വിചാരിച്ചാലും അഫ്സൽ ഇക്ക ഇത് അറിഞ്ഞാൽ പിന്നെ നിങൾ തമ്മിൽ ഉള്ള ബന്ധം
ഒക്കെ എങ്ങനെ ആകും എന്ന് ഓർത്തിട്ടുണ്ടോ.?*
* അയ്യോ സത്യം ആയിട്ടും ഞാൻ മനപൂർവ്വമാണ് അങ്ങനെ ചെയ്തത് എന്ന് തോന്നുന്നുണ്ടോ.? താൻ വീഴാൻ പോയപ്പോ ഞാൻ പിടിച്ചു എന്നല്ലേ ഉള്ളൂ.*
* മതി മതി അത് വിട് എനിക്ക് സംസാരിക്കാൻ താൽപര്യമില്ല.ഇനി ഇപ്പൊ അതോർത്ത് ഇരിക്കണ്ട. ഞാൻ ചുമ്മാ പറഞ്ഞതാ..* അതും പറഞ്ഞ് ഫാത്തി ഒന്ന് ചിരിച്ചു..അമലും തിരിച്ച് ഒന്ന് ചിരിച്ചു..
* ഇങ്ങള് ചെറിയ പുള്ളി അല്ല വെല്യ ബിസിനെസ്സ് മാൻ ആണെന്നൊക്കെ ആണല്ലോ അഫ്സൽ ഇക്ക പറഞ്ഞത്. സത്യാണോ? *
*ഏയ് അങ്ങനെ ഒന്നുമില്ല അത്രക്ക് വെലുതൊന്നുമല്ല ചെറിയ ആളാ*
*കാവ്യേചിയും പറഞ്ഞു മിക്കപ്പോളും വീട്ടിൽ ചേച്ചി ഒറ്റക്ക് ആയിരിക്കുമെന്ന്.*
*താൻ ഈ ഒറ്റ ദിവസം കൊണ്ട്
അവളുമായി ഇത്രയും ഒക്കെ സംസാരിച്ചോ?*
* അത് ഞങൾ അകത്തിരുന്നപ്പോൾ സംസാരിച്ചത് ആണ്. *
*ആയിക്കോട്ടെ ഇത്രക്കും കമ്പനി ആയ സ്ഥിതിക്ക് തൻ്റെ ഇൻസ്റ ഒന്ന് പറഞ്ഞുകൂടെ* അതും പറഞ്ഞ് അമൽ അവളെ ഒന്നു ചൂഴ്ന്നു നോക്കി.അവള് അവനെ ഒന്ന് നോക്കിയിട്ട് ചിരിച്ച് കൊണ്ട് ചോദിച്ചു..
*അതിൻ്റെ ഒക്കെ ആവശ്യം ഉണ്ടോ?*
*ചുമ്മാ ഇരിക്കട്ടെ എന്തെങ്കിലും ആവശ്യം ഉണ്ടായാലോ*
*എന്താ ഇത്രക്ക് അത്യാവശ്യം*
*പ്രത്യേകിച്ച് ഒന്നുമില്ല ചുമ്മാ ഇടക്ക് മിണ്ടാലോ*
*ഹ്മം ഫോൺ തായോ ഞാൻ സെർച്ച് ചെയ്തു തരാം.*
അതും പറഞ്ഞ് അവള് ഫോൺ വാങ്ങി സെർച്ച് അവളുടെ അക്കൗണ്ട് സെർച്ച് ചെയ്ത് അവനു നൽകി. അവൻ അതിൽ കയറി നോക്കിയിട്ട് ..
*ഇതിൽ എന്താ ഫോട്ടോ ഒന്നും ഇട്ടിട്ടില്ലെ?*
*ഇല്ല,, എന്ത്യെ? അപ്പോ എന്നോട് മിണ്ടാൻ അല്ലേ ഇതൊക്കെ ചോദിച്ചത് വേറെ വല്ല ആവശ്യത്തിനും ആണോ?*
