Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 10

“അതൊക്കെ കിട്ടി. നിന്റെ ഓഫീസിലുള്ള പേരില്ലാത്ത ഒരു സാറിന് കുറച്ചു കൈമടക്കു കൊടുത്ത് ഞൻ എടുപ്പിച്ചതാ. അന്ന് നിന്നെയും കൊണ്ടാ ഓഫീസ് വിട്ടിറങ്ങി, നിന്നെ തിരികെ വീട്ടിൽ കൊണ്ടു ചെന്നാക്കി, പിന്നേം തിരികെപ്പോയി… ഹോ… കുറെ കഷ്ടപ്പെട്ടു. അതും നിന്റെയാ ചളുങ്ങിയ ചോറ്റുപാത്രത്തിന് വേണ്ടി.”
“എന്തിനാ ഇത്രയും കഷ്ടപ്പെട്ട്… വേണ്ടായിരുന്നു.”
“എന്റെ ടീച്ചറേ… ഒരു മൊട്ടുസൂജിക്ക് വേണ്ടിപ്പോലും നിന്റെ കണ്ണു നനയുന്നത് എനിക്ക് സഹിക്കില്ല. ഇത് തിരികെയെടുത്തില്ലായിരുന്നെങ്കിൽ എനിക്ക് കിടന്നാൽ ഉറക്കം വരും എന്ന് നിനക്ക് തോന്നുന്നുണ്ടോ? മാത്രമല്ല, നിന്റെ ബാഗ് ആ മക്കുണന്റെ ഓഫിസിൽ ഇരിക്കുന്നു എന്ന ചിന്ത എന്നെ കൊല്ലാക്കൊല ചെയ്തു.”
“ഓഹോ…” കോകില കളിയാക്കിക്കൊണ്ട് ബാഗ് തുറക്കാൻ ഒരുങ്ങി.
“അതല്ല… ഇതാദ്യം”. അവനവളുടെ കയ്യിലിരുന്ന കവർ പിടിച്ചു വാങ്ങി, അതിൽ നിന്നും ഒരു പേപ്പർ കവർ പുറത്തെടുത്ത ശേഷം അതവൾക്ക് നേരെ നീട്ടി. കോകില ആകാംഷയോടെ ആ കവർ പൊട്ടിച്ചു. അതിനുള്ളിൽ നിന്നും ഫങ്കസ് കയറിയ അവരുടെ പഴയ ക്ലാസ് ഫോട്ടോ പുറത്തെടുത്തു. കോകില നിറഞ്ഞ കണ്ണുകളോടെ ചിരിച്ചു കൊണ്ട് ജിതിനെ നോക്കി.
“ഇതിപ്പോഴും സൂക്ഷിക്കുന്നുണ്ടോ?”
“ആ…. ഏറെക്കുറെ…” ജിതിൻ അത് പറയുമ്പോൾ കോകില ആ ഫോട്ടോ തിരിച്ചും മറിച്ചും നോക്കി.
“ഒരു മിനിറ്റ്, ഇതൊന്ന് പിടിച്ചേ…ഞാൻ വേറൊരു കൂട്ടം കാണിച്ചു തരാം.” കോകില ഫോട്ടോ ജിതിന്റെ കയ്യിൽ വച്ചു കൊടുത്തു. അവൾ കയ്യിൽ തൂക്കിയിട്ടിരുന്ന പഴയ ഹാൻഡ്ബാഗ് തുറന്ന്, അതിന്റെ ഉള്ളിലെ അറയിൽ നിന്നും ഒരു ഡയറി പുറത്തെടുത്തു.
“എടി കള്ളീ, ഇതെന്റെ ഡയറിയല്ലേ? ഇതെങ്ങനെ നിന്റെ കയ്യിൽ? അപ്പൊ വീട്ടിൽ…? ഇതെങ്ങനെ ഈ ബാഗിൽ വന്നു???”
“ഇയ്യാൾടെ ഡയറിയൊന്നുമല്ല. ഇതെന്റെ ഡയറിയാ. മം… തുറന്നു നോക്ക്…”
ജിതിൻ ആ ഡയറി തിരിച്ചും മറിച്ചും നോക്കി. അവന്റെ പഴയ ഡയറിയുടെ അതേ വലിപ്പത്തിലും രൂപത്തിലും ഉള്ള ഡയറി. ജിതിന്റെ ഉള്ള് തുടി കൊട്ടാൻ തുടങ്ങി. സ്വപ്നമെന്നു താൻ നിനച്ചിരുന്ന തന്റെ ഓർമ്മകളിൽ, ഇത് പോലൊരു സംഭവം നടന്നത് അവനോർത്തു. ആ ഡയറിയുടെ താളുകൾ മറിച്ചു വിടുമ്പോഴൊക്കെ അവൻ കണ്ട അക്ഷരങ്ങൾ അവന്റെ ആ ഓർമ്മകളിലെ അതേ പതിപ്പായിരുന്നു. അത്ഭുതത്തോടെ അവൻ വേഗത്തിൽ താളുകൾ മറിക്കാൻ തുടങ്ങി.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025